7 May 2025

പുലിപ്പല്ല് കേസ്; വേടന്റെ അറസ്റ്റിൽ തെറ്റ് തിരുത്താൻ വനം വകുപ്പിന്റെ നീക്കം

അറസ്റ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ തന്നെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.

പുലിപ്പല്ല് കേസിൽ പ്രശസ്ത റാപ്പർ വേടന്റെ അറസ്റ്റിൽ തെറ്റ് തിരുത്താൻ സംസ്ഥാന വനം വകുപ്പിന്റെ നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട് നൽകും.

വേടൻ്റെ അറസ്റ്റിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ തന്നെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കൂടി നിർദേശ പ്രകാരമാണ് ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ എന്നാണ് വിവരം. വനംമന്ത്രി വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇന്ന് റിപ്പോർട്ട് നൽകാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും.

Share

More Stories

എൽ‌ഒ‌സിയിൽ ‘പാകിസ്ഥാൻ വെടിവയ്പ്പ്’; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

0
ഭീകരതക്ക് എതിരെ കർശന നിലപാട് സ്വീകരിച്ചു കൊണ്ട് ഇന്ത്യ വീണ്ടും പാകിസ്ഥാന് ഉചിതമായ മറുപടി നൽകി. ഓപ്പറേഷൻ സിന്ദൂരിൻ്റെ കീഴിൽ, ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഒമ്പത് തീവ്രവാദ ഒളിത്താവളങ്ങൾ വിജയകരമായി തകർത്തു. 2025...

ട്രംപിന്റെ താരിഫുകൾ ആപ്പിളിന് 900 മില്യൺ ഡോളർ നഷ്ടമുണ്ടാക്കും: സിഇഒ ടിം കുക്ക്

0
അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകളുടെ ഉത്പാദനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുകയാണെന്ന് ടെക് ഭീമൻ ആപ്പിൾ വെളിപ്പെടുത്തിയതോടെ, താരിഫുകൾ ഈ പാദത്തിൽ ആപ്പിളിന്റെ ചെലവിൽ 900 മില്യൺ ഡോളർ അധികമാകുമെന്ന് ആപ്പിൾ സിഇഒ ടിം...

അഞ്ച് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടതായി പാകിസ്ഥാൻ അവകാശപ്പെടുന്നു

0
പാകിസ്ഥാനിലെ ലക്ഷ്യങ്ങളിൽ ഇന്ത്യ സൈനിക ആക്രമണം നടത്തിയതായി ഇരു രാജ്യങ്ങളും ബുധനാഴ്ച സ്ഥിരീകരിച്ചു, ആണവായുധങ്ങളുള്ള എതിരാളികൾ തമ്മിലുള്ള അപകടകരമായ സംഘർഷത്തിൽ, പ്രതികരണമായി അഞ്ച് ഇന്ത്യൻ വ്യോമസേന ജെറ്റുകൾ വെടിവച്ചിട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടു. ബുധനാഴ്ച...

പാകിസ്ഥാന്റെ രാജ്യാതിര്‍ത്തി ഭേദിക്കാതെയുള്ള ഇന്ത്യന്‍ ആക്രമണം 1971 ന് ശേഷം ഇതാദ്യം

0
ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത് മൂന്ന് സേനകളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ 1: 44 ന് നടത്തിയ ഓപ്പറേഷനില്‍...

മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ‘ മരണമാസ്’ ഒടിടിയിൽ റിലീസ് ചെയ്യുന്നു

0
മോളിവുഡിൽ അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരാണ് ബേസിൽ ജോസഫ്. തന്റെ ട്രേഡ്‌മാർക്ക് കോമഡിയിലൂടെ അദ്ദേഹം തരംഗം സൃഷ്ടിക്കുകയാണ്. ഒരു വശത്ത് സിനിമകളും മറുവശത്ത് വെബ് സീരീസുകളുമായി അദ്ദേഹം തന്റെ മുന്നേറ്റം...

പാകിസ്ഥാനിലെ 9 കേന്ദ്രങ്ങൾ ആക്രമിച്ചതിന് ശേഷം ‘നീതി നടപ്പാക്കപ്പെട്ടു’ എന്ന് ഇന്ത്യൻ സൈന്യം പറയുന്നു

0
പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനുള്ളിലെ ഒമ്പത് സ്ഥലങ്ങൾ ആക്രമിച്ചതായി ഇന്ത്യൻ സൈന്യം ബുധനാഴ്ച അറിയിച്ചു. “ ഇന്ത്യൻ സായുധ സേന 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചു, പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ ജമ്മു കശ്മീരിലെയും തീവ്രവാദ...

Featured

More News