4 May 2025

സമീക്ഷ യുകെയുടെ മൂന്നാമത് വടംവലി മത്സരം ജൂൺ 21ന് ന്യൂപോർട്ടിൽ

കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂർണമെൻ്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണന്ന് സംഘാടകർ അറിയിച്ചു.

സമീക്ഷ യുകെ യുടെ വടംവലി ടൂർണമെന്‍റ് കാർഡിഫിലെ ന്യൂപോർട്ടിൽ ജൂൺ 21ന് നടക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിംഗ്ട്രോഫിയും സ്ഥിരം ട്രോഫിയും 1501 പൗണ്ടും അടങ്ങുന്ന സമ്മാനം നൽകും. 1001 പൌണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 751 പൗണ്ടും 501 പൗണ്ടും നല്‍കും.

അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 151 പൗണ്ടാണ് സമ്മാനം. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 101 പൗണ്ടും നല്‍കും. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫിയും കൈമാറും.

രാഷ്ട്രീയ, സാമൂഹിക, കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന മത്സരം കാണുവാനും, ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും എത്തുന്നവർക്ക് കേരളീയ ഭക്ഷണം ലഭ്യമാകുന്ന വിവിധ സ്റ്റാളുകളും, കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യവും അന്നേ ദിവസം ഉണ്ടായിരിക്കും. ലൈഫ് ലൈൻ ഇൻഷുറൻസ് സർവ്വീസ്, ഏലൂർ കൺസല്‍ട്ടൻസി, എന്നിവരാണ് മത്സരത്തിന്റെ പ്രായോജകർ.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂർണമെൻ്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണന്ന് സംഘാടകർ അറിയിച്ചു. ടീം രജിസ്ട്രേഷനും കൂടുതല്‍ വിവവരങ്ങൾക്കും സമീക്ഷ യുകെ പ്രോഗ്രാം കോർഡിനേറ്റർമാരായ അൽമിഹാരാജ് ആർ എസ് +44 7442794704 സാം കൊച്ചുപറമ്പിൽ +44 7308646611 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Share

More Stories

വൈദികരും കന്യാസ്ത്രീകളും ആദായ നികുതി നൽകണം ; ഹർജികൾ തള്ളി സുപ്രീം കോടതി

0
രാജ്യത്ത് സ്‌കൂള്‍ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. 2024 ലെ വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട ഹർജി കോടതി തള്ളുകയായിരുന്നു . കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചീഫ്...

രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോ; നടൻ അജിത് കുമാറിന്റെ അഭിപ്രായങ്ങൾ

0
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കോളിവുഡ് നടൻ അജിത് കുമാർ അടുത്തിടെ രസകരമായ പരാമർശങ്ങൾ നടത്തി. സിനിമാ മേഖലയിൽ 33 വർഷം പൂർത്തിയാക്കുന്ന വേളയിൽ അദ്ദേഹം അടുത്തിടെ മാധ്യമങ്ങളോട് സംസാരിച്ചു. ഈ അവസരത്തിൽ, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന...

ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ ലേബർ പാർട്ടിക്ക് വൻ വിജയം

0
ഓസ്‌ട്രേലിയയിലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി രണ്ടാം തവണയും അധികാരത്തിൽ എത്തി. ശനിയാഴ്ച രാത്രി നടന്ന വൻ വിജയത്തിൽ ലേബർ പാർട്ടി അധികാരം നിലനിർത്തി. സർക്കാർ രൂപീകരിക്കപ്പെട്ട...

തൃശൂർ പൂരം; ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്‌നങ്ങൾ അനുവദിക്കില്ല; ആംബുലൻസുകൾക്ക് നിയന്ത്രണം

0
തൃശൂർ പൂരത്തിന് ജാതി- മത- രാഷ്ട്രീയ സംഘടനകളുടെ ചിഹ്നങ്ങൾ അനുവദിക്കില്ലെന്നും ഡിഎംഒയുടെ സർട്ടിഫിക്കറ്റില്ലാത്ത ആംബുലൻസുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കേണ്ടത് ഇല്ലെന്നും തീരുമാനിച്ചു. പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു...

‘സിന്ധു നദീജലം തടയാൻ ഡാം നിര്‍മിച്ചാല്‍ തകര്‍ക്കും’; സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ

0
സിന്ധു നദീജലം തടഞ്ഞു വെച്ചാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ്റെ ഭീഷണി. പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ഡാമോ, തടയണയോ നിര്‍മിച്ചാല്‍ തകര്‍ക്കും എന്നാണ് ഭീഷണി. ഇന്ത്യയുടെ...

‘ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് ഞാനാണ്’; അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ

0
കൊച്ചി കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്ന് അറസ്റ്റിലായ ബിൽഡിങ് ഇൻസ്പെക്ടർ. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്ക് പ്രത്യേക ചാർട്ട് ഉണ്ടെന്നും കൂട്ടമായി കൈക്കൂലി വാങ്ങി ഇവർ വീതം വെക്കാറുണ്ടെന്നും മൊഴി. കൂടുതൽ...

Featured

More News