4 May 2025

‘കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിറഞ്ഞു’; ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി

ഇന്ത്യയില്‍ നിര്‍മ്മിച്ച ഉള്ളടക്കത്തിന് ആഗോള പ്രേക്ഷകരില്‍ നിന്ന് 4500 കോടി മണിക്കൂര്‍ കാഴ്‌ച സമയമാണ് ലഭിച്ചത്.

മൂന്ന് വർഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ. ഇവരെ പിന്തുണക്കാനായി 850 കോടി രൂപ നിക്ഷേപിക്കാനും കമ്പനി തീരുമാനിച്ചു. യുട്യൂബ് സിഇഒ നീല്‍ മോഹന്‍ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ ഒരു ക്രിയേറ്റര്‍മാര്‍ നറഞ്ഞ രാജ്യമായി മാറി കൊണ്ടിരിക്കുകയാണെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം 10 കോടിയലധികം ചാനലുകളാണ് കണ്ടന്റ് അപ്ലോഡ് ചെയ്‌തത്. ഇതില്‍ 15,000ലധികം ചാനലുകള്‍ക്ക് 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 850 കോടി രൂപയുടെ നി​ക്ഷേപത്തിലൂടെ ഇന്ത്യയിലെ ക്രിയേറ്റർമാരുടെ ഇക്കണോമിയെ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉള്ളടക്കത്തിന് ആഗോള പ്രേക്ഷകരില്‍ നിന്ന് 4500 കോടി മണിക്കൂര്‍ കാഴ്‌ച സമയമാണ് ലഭിച്ചത്. “എവിടെയും ഒരു ക്രിയേറ്ററിനെ എല്ലായിടത്തും ഉള്ള പ്രേക്ഷകരുമായി ബന്ധിപ്പിക്കാനുള്ള YouTube-ൻ്റെ കഴിവ് അതിനെ സാംസ്‌കാരിക കയറ്റുമതിയുടെ ശക്തമായ ഒരു എഞ്ചിനാക്കി മാറ്റി.

ഇന്ത്യയെപ്പോലെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ഇന്ന്, ഇന്ത്യ സിനിമക്കും സംഗീതത്തിനും മാത്രമുള്ള ഒരു രാജ്യമല്ല, അത് ഒരു “ക്രിയേറ്ററിൻ്റെ രാജ്യം” എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒന്നായി മാറുകയാണ്,” -എന്ന് നീൽ മോഹൻ പറഞ്ഞു.

യൂട്യൂബിന് അടുത്തിടെയാണ് 20 വർഷം തികച്ചത്. ‘മീ അറ്റ് ദി സൂ’ എന്ന തലക്കെട്ടുള്ള ഒരു വീഡിയോയിൽ ആണ് ഇതെല്ലാം ആരംഭിച്ചത്. ഒരു മൃഗശാലയിൽ ആനകൾക്ക് മുന്നിൽ ഒരാൾ തൻ്റെ അനുഭവം രേഖപ്പെടുത്തുന്ന 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പ് ആണ് യൂട്യൂബിൽ ആദ്യമായെത്തിയ വീഡിയോ.

Share

More Stories

ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങൾ; പ്രധാനമന്ത്രി മോദി എയർ ചീഫ് മാർഷൽ എപി സിംഗുമായി കൂടിക്കാഴ്‌ച നടത്തി

0
ഏപ്രിൽ 22ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകര ആക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. വ്യോമസേനാ മേധാവി എപി സിംഗ് ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതായി...

പഹൽഗാമിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് സംഘപരിവാർ സൈബർ ആക്രമണം

0
കാശ്‌മീരിലെ പഹൽഗാം ഭീകര ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ വിനയ്‌ നർവാളിന്‍റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണം അഴിച്ചുവിട്ട് സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകൾ. സാധാരണക്കാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന്‍റ പേരിൽ...

എൻ‌ഐ‌എ ‘തഹാവൂർ റാണയുടെ ശബ്‌ദ, കൈയക്ഷര സാമ്പിളുകൾ’ കോടതിക്കുള്ളിൽ എടുത്തു

0
മുംബൈ ഭീകര ആക്രമണത്തിൻ്റെ കുപ്രസിദ്ധ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയിൽ നിന്നുള്ള അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ശനിയാഴ്‌ച ഡൽഹി കോടതിയിൽ അദ്ദേഹത്തിൻ്റെ ശബ്‌ദ, കൈയക്ഷര സാമ്പിളുകൾ ശേഖരിച്ചു. ജുഡീഷ്യൽ...

‘ശ്രീരാമൻ പുരാണ കഥാപാത്രമെന്ന് രാഹുൽ ഗാന്ധി’; ഹിന്ദുവിരുദ്ധത കോൺഗ്രസിൻ്റെ മുഖമുദ്ര ആയെന്ന് ബിജെപി

0
ശ്രീരാമൻ ഉൾപ്പെടെയുള്ള ഭാരതീയ ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഎസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പരിപാടിക്കിടെ ആണ് രാഹുൽ ഗാന്ധിയുടെ പരാമർശം. "എല്ലാവരും പുരാണ കഥാപാത്രങ്ങളാണ്. ശ്രീരാമനും അത്തരത്തിലൊരു...

ഭക്ഷണ സാമഗ്രികള്‍ തടഞ്ഞുവെച്ചു; ഗാസയില്‍ 50-ലേറെ പേരെ ഇസ്രയേല്‍ പട്ടിണിയിലാക്കി കൊന്നു

0
ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധത്തെ തുടർന്ന് 57 പാലസ്‌തീനികള്‍ പട്ടിണി കിടന്ന് മരിച്ചതായി ഗാസ മുനമ്പിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഭക്ഷണവും വെള്ളവും മരുന്നും വഹിച്ചു കൊണ്ടുള്ള ട്രക്കുകള്‍ ഗാസയുടെ അതിര്‍ത്തികളില്‍...

ജമ്മു കാശ്‌മീരിൽ വാഹന അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു

0
വാഹന അപകടത്തിൽ ജമ്മു കാശ്‌മീരിൽ മൂന്ന് സൈനികർ മരിച്ചു. റംബാനിൽ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തത് പ്രകാരം, അമിത് കുമാർ,...

Featured

More News