കോഴിക്കോട് മുസ്ലിംലീഗിൽ, നേതൃത്വത്തിന് എതിരെ പ്രതിഷേധവുമായി പ്രവർത്തകർ. ലീഗ് കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെസി മുജിബ് റഹ്‌മാനെ സസ്പെൻ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് പരസ്യ പ്രകടനം നടത്തിയത്. പിഎംഎ സലാമിനെയും, പാറക്കൽ അബ്ദുള്ളയുടെയും പേരെടുത്ത് പറഞ്ഞാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.
അതേസമയം നേതൃമാറ്റ വിവാദത്തില്‍ മറുവിഭാഗത്തിന് എതിരെ പോരിന് ഒരുങ്ങി കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസവും സുധാകരനെ പിന്തുണച്ച് വമ്പന്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ‘കേരളത്തിലെ കോണ്‍ഗ്രസിന് ഉര്‍ജ്ജം പകരാന്‍ ഉര്‍ജ്ജസ്വലതയുള്ള നേതാവ് കെഎസ് തുടരണ’മെന്നാണ് ഫ്ലക്‌സ് ബോര്‍ഡില്‍ പറയുന്നത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘനകളുടെ പേരിലാണ് ഫ്ലക്‌സ് സ്ഥാപിച്ചത്.