10 May 2025

ഒരു കയ്യിൽ മഴു; മറുകയ്യിൽ ആനക്കൊമ്പുമായി പെപ്പെ; ‘കാട്ടാളൻ’ പുതിയ പോസ്റ്റർ

മുഖം വ്യക്തമാക്കാതെ പുറംതിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പ്രധാന ആകർഷണം

മാർക്കോക്ക് ശേഷം ക്യൂബ്‌സ് എൻ്റെർടൈൻമെന്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആൻ്റെണി വർഗീസ് പെപ്പെ നായകനാകുന്ന ചിത്രത്തിൻ്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും പ്രതീക്ഷകൾക്കും കാരണമായി. പോസ്റ്ററിൽ മഴുവുമേന്തി മുഖം വ്യക്തമാക്കാതെ പുറംതിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പ്രധാന ആകർഷണം.

കാട്ടാനക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്. മറ്റൊന്ന് നായകൻ്റെ കൈയിൽ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങൾ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു ബിഗ് സ്കെയിൽ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ് ചിത്രമായിരിക്കാം ഇതെന്ന് പോസ്റ്ററിലൂടെ വ്യക്തമാണ്.

ഒരു മനുഷ്യനും ആനയും തമ്മിൽ ഇങ്ങനെ ദൃശ്യസ്‌മയത്തോടെ രൂപം കൊള്ളുന്ന പോരാട്ടം ചിത്രം ഉറപ്പ് നൽകുന്നു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന സിനിമയുടെ വലിപ്പവും ഈ പ്രോജക്റ്റിന് പിന്നിലെ ക്രിയേറ്റീവ് വ്യാപ്‌തിയും എത്രത്തോളമാണെന്ന് പ്രേക്ഷകർക്ക് ഒരു സൂചനയായി നൽകിയതാവാം ഈ പോസ്റ്ററെന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടന്നു.

പെപ്പെ തൻ്റെ യഥാർത്ഥ പേരായ ‘ആൻ്റെണി വർഗ്ഗീസ്’ എന്ന പേരിൽ തന്നെയാണ് ഈ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകത കൂടി പുതിയ പോസ്റ്റർ പങ്ക് വയ്ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്‌ച നിർമ്മാതാവ് ഷരീഫ് മുഹമ്മദിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു ആനക്കൊമ്പിൻ്റെ ചിത്രത്തിനൊപ്പം ‘കാട്ടാളൻ’ പ്രീപൊഡക്ഷൻ വർക്കുകൾ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു.

മറ്റൊന്നും വ്യക്തമാക്കാതെ വന്ന ആ സ്റ്റോറിക്ക് പിറകെ ഇങ്ങനൊരു പോസ്റ്റർ വന്നപ്പോഴാണ് പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുന്നത്. വർത്തമാന കാലത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കാൻ പോകുന്നതെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്.

ഏതെങ്കിലും ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയോ കഴിഞ്ഞ കാലത്തിൻ്റെ മങ്ങിയ കഥയോ അല്ല കാട്ടാളനിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. ‘കാട്ടാളൻ’ എന്ന പേര് പോലെ തന്നെ, ഈ ചിത്രം ഓരോ ഘട്ടത്തിലും അതിൻ്റെ അടയാളം സൃഷ്‌ടിച്ചാണ് കടന്ന് പോകുന്നത്. മലയാള സിനിമയിൽ ഇതാദ്യമായാണ് ഒരു നായകനും ആനയും തമ്മിലുള്ള ഇത്രയും വലിയ പോരാട്ടത്തെ ഒരു സിനിമ അവതരിപ്പിക്കുന്നത്.

ഇത് ആരാധകരിലും സിനിമാ പ്രേമികളിലും പ്രതീക്ഷകൾ ഉയർത്തുകയും ചെയ്യുന്നു. മലയാള ചലച്ചിത്ര നിർമ്മാണത്തിൻ്റെ അതിരുകൾ മറികടക്കുന്ന ഒരു സിനിമാറ്റിക് അനുഭവം നൽകാനുള്ള ക്യൂബ്‌സ് എൻ്റെർടൈൻമെന്റിൻ്റെ പ്രതിബദ്ധതക്ക് പ്രേക്ഷകർ തങ്ങളുടെ കമ്മന്റ് ബോക്‌സിലൂടെയും മറ്റും നന്ദി അറിയിക്കുന്നതായി കാണാം.

ആദ്യ നിർമ്മാണ സംരംഭമായ ‘മാർക്കോ’ തന്നെ ഇന്ത്യൻ സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയ തരംഗം മുൻനിർത്തി ക്യൂബ്‌സ് എൻ്റെർടൈൻമെന്റ്സും ഷരീഫ് മുഹമ്മദ് എന്ന നിർമ്മാതാവും സിനിമക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. അതിനാൽ തന്നെ മാർക്കോയുടെ മുകളിൽ നിൽക്കത്തക്ക തരത്തിൽ തന്നെയാണ് കാട്ടാളൻ ഇപ്പോൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്ന് അണിയറ പ്രവർത്തകർ വ്യക്‌തമാക്കുന്നു.

Share

More Stories

ചൈനയുടെ തീരുവ 50% ആയി കുറയ്ക്കാൻ യുഎസ് ആലോചിക്കുന്നു

0
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മുമ്പ് ചുമത്തിയിരുന്ന വൻതോതിലുള്ള തീരുവ കുറയ്ക്കുന്നതിനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന്, ഈ വിഷയവുമായി പരിചയമുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ്...

റഷ്യയ്‌ക്കെതിരെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഉപരോധ പാക്കേജുമായി യുകെ

0
റഷ്യയ്‌ക്കെതിരെ ബ്രിട്ടീഷ് സർക്കാർ ഇതുവരെയുണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ഉപരോധ പാക്കേജ് പ്രഖ്യാപിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. റഷ്യയുടെ എണ്ണ ഗതാഗത ശൃംഖലയ്ക്ക് ഒരു പ്രഹരം ഏൽപ്പിക്കാനും ഊർജ്ജ വരുമാനം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ...

സൈനിക നടപടികളുടെ തത്സമയ സംപ്രേക്ഷണം; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

0
പ്രതിരോധ, സുരക്ഷാ സംബന്ധിയായ സംഭവവികാസങ്ങൾ സംപ്രേഷണം ചെയ്യുന്നതും റിപ്പോർട്ട് ചെയ്യുന്നതും സംബന്ധിച്ച് എല്ലാ മാധ്യമ ചാനലുകൾക്കും വാർത്താ ഏജൻസികൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർണായക ഉപദേശം...

അമിതമായി ചൂടാകാത്ത ലാപ്‌ടോപ്പ് പുറത്തിറക്കി ലെനോവോ

0
ഗെയിമിംഗ് പ്രേമികൾക്കായി പ്രമുഖ ടെക്‌നോളജി കമ്പനിയായ ലെനോവോ തങ്ങളുടെ ഏറ്റവും പുതിയ കണ്ടുപിടുത്തം അവതരിപ്പിച്ചു. വ്യാഴാഴ്ച ഷാങ്ഹായിൽ നടന്ന ടെക് വേൾഡ് 2025 പരിപാടിയിൽ, ലെനോവോ ലെജിയൻ 9i എന്ന പേരിൽ കമ്പനി...

മഹാദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂള്‍ എസ്എസ്എല്‍സി നൂറിൻ്റെ കരുത്തിൽ

0
വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നതോടെ ഇരട്ടി മധുരത്തിലാണ്. മഹാദുരന്തത്തെ അതിജീവിച്ച് തിരികെ പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിയ കുട്ടികള്‍ അവിടെയും ജയിച്ചുകയറി. നൂറുമേനി ജയം. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം...

‘പാക്കിസ്ഥാന്‍ പ്രയോഗിച്ചത് 300- 400 ഡ്രോണുകള്‍’; ലക്ഷ്യമിട്ടത് 36 സുപ്രധാന കേന്ദ്രങ്ങള്‍, തിരിച്ചടിച്ച ഇന്ത്യയുടെ വിശദീകരണം

0
രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട...

Featured

More News