17 May 2025

അര്‍ജന്റീന ടീം കേരളത്തില്‍ വരാത്തതിന്റെ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക്; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നടപടിയുണ്ടാകും

റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡിയാണ് മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി അറിയിച്ചു

സൗഹൃദ മത്സരം കളിക്കാനായി അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും കേരളത്തില്‍ വരാത്തതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കാണെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍. മെസ്സിയെ കൊണ്ടുവരുന്നത് സംസ്ഥാന സര്‍ക്കാരല്ലെന്നും സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി ഇന്ന് ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡിയാണ് മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്നും വരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി അറിയിച്ചു .വളരെയധികം തുക മുടക്കി അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ സര്‍ക്കാരിനാകില്ലെന്നും കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ് അവരുടെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ കൊടുത്തതാണ്. അവരാണ് തീരുമാനിക്കേണ്ടത്. കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുവരെ സ്‌പോണ്‍സര്‍ തന്നോട് ഔദ്യോഗികമായി ഒന്നും വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, അര്‍ജന്റീനിയന്‍ ടീം പിന്മാറിയതില്‍ സ്പോണ്‍സര്‍മാരോട് കായിക വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മെസ്സിയുടേയും സംഘത്തിന്റേയും വരവ് അനിശ്ചിതത്തില്‍ ആക്കിയത് സ്പോണ്‍സര്‍മാര്‍ ആണെന്നാണ് കായിക വകുപ്പിന്റെ കണ്ടെത്തല്‍. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്പോണ്‍സര്‍മാരുടെ വാഗ്ദാനം. നിശ്ചിത സമയത്തും സ്പോണ്‍സര്‍മാര്‍ തുക നല്‍കിയില്ലെന്ന് കായിക വകുപ്പ് പറയുന്നു.

Share

More Stories

ഇന്ത്യയെയും ചൈനയെയും പരസ്പരം മത്സരിപ്പിച്ചുകൊണ്ട് പാശ്ചാത്യലോകം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു: സെർജി ലാവ്‌റോവ്

0
ഇന്ത്യയെയും ചൈനയെയും പരസ്പരം മത്സരിപ്പിച്ചുകൊണ്ട് പാശ്ചാത്യലോകം ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞതായി ടാസ് റിപ്പോർട്ട് ചെയ്യുന്നു. "ഏഷ്യ-പസഫിക് മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ ശ്രദ്ധിക്കുക, പടിഞ്ഞാറൻ...

സൈന്യത്തിൽ നിന്ന് ട്രാൻസ്‌ജെൻഡർ അംഗങ്ങളെ നീക്കം ചെയ്യാൻ അമേരിക്ക

0
ട്രാൻസ്‌ജെൻഡർ അല്ലെങ്കിൽ ലിംഗവൈകല്യമുള്ള ആളുകളെ തിരിച്ചറിയാനും അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനും വൈറ്റ് ഹൗസ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാൻ പദ്ധതിയിടുന്നതായി മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു....

യുകെ-യുഎസ് വ്യാപാര കരാറിനെതിരെ യൂറോപ്യൻ യൂണിയൻ

0
യുഎസുമായുള്ള യുകെയുടെ വ്യാപാര കരാറിനെ യൂറോപ്യൻ യൂണിയൻ വ്യാപാര മന്ത്രിമാർ വിമർശിച്ചു, അമേരിക്കയ്ക്ക് കൂടുതൽ അനുകൂലമായ വ്യവസ്ഥകൾ ഉറപ്പാക്കിയില്ലെങ്കിൽ,പ്രതികാര നടപടികൾ പരിഗണിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി...

ലഷ്‌കർ ബന്ധമുള്ള മൂന്ന് ഭീകരർ ജമ്മു കാശ്‌മീരിലെ ബുദ്ഗാമിൽ പിടിയിൽ

0
ഹാഫിസ് സയീദിൻ്റെ നേതൃത്വത്തിലുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള തീവ്രവാദികളെ ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. മൂന്ന് തീവ്രവാദികളെയാണ്...

അശ്ലീല വീഡിയോ വൈറൽ; എഴുപതുകാരനായ ഡാൻസർക്ക് ഒപ്പമുള്ള ബിജെപി നേതാവിനെ പുറത്താക്കി

0
ഒരു ഡാൻസർക്ക് ഒപ്പം പൊതുപരിപാടിയിൽ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ എഴുപതുകാരനായ ബിജെപി നേതാവിനെ പുറത്താക്കി. മുതിർന്ന നേതാവ് ബബ്ബൻ സിംഗ് രഘുവംശിയെയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി)...

വീണ്ടും ഇസ്രായേൽ ആക്രമണം; ഗാസയിൽ 64 പേർ കൊല്ലപ്പെട്ടു

0
ഗാസയിലെ ഇസ്രയേലിന്‍റെ ക്രൂരതകൾക്ക് അറുതിയില്ല. വീണ്ടും സാധാരണക്കാർക്ക് നേരെ നടന്ന വ്യോമ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലും ദേർ അൽ- ബലാഹിലും വെള്ളിയാഴ്‌ച പുലർച്ചെ വരെ നീണ്ട ബോംബിങ്ങിലാണ് ഇത്രയും...

Featured

More News