18 May 2025

മോദി സര്‍ക്കാരിന്റെ ക്ഷണം ബഹുമതിയായി കരുതുന്നതായി ശശി തരൂര്‍; ക്ഷീണം രാഹുലിന്

മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരുടെ പേരുകളാണ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് നല്‍കിയത്.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് നല്‍കിയ എംപിമാരുടെ പട്ടിക തള്ളി ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള സമിതിയെ നയിക്കാനുള്ള ചുമതല ഏല്‍പ്പിച്ച മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ശശി തരൂര്‍. ഈ ക്ഷണം താൻ വലിയ ബഹുമതിയായി കാണുന്നു. അതിനാല്‍ ക്ഷണം സ്വീകരിക്കുന്നതായു തരൂര്‍ എഴുതി .

രാജ്യത്തിന്റെ താല്‍പര്യമാണ് പ്രധാനം. രാജ്യം തന്റെ സേവനം ആവശ്യപ്പെട്ടാല്‍ അതിന് എപ്പോഴും തയാറാണെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.

മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരുടെ പേരുകളാണ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് നല്‍കിയത്. എന്നാല്‍ ഈ പട്ടികയ്ക്ക് പുറത്ത് നിന്നാണ് തരൂര്‍ നയിക്കാന്‍ എത്തിയത്.

എന്നാൽ കോൺഗ്രസ് പാര്‍ട്ടിയോട് ആലോചിക്കാതെ കേന്ദ്രസർക്കാരിന്റെ ക്ഷണം സ്വീകരിച്ച ശശി തരൂരിന്റെ നടപടിയില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുണ്ട്. പക്ഷെ ഇപ്പോള്‍ അതുസംബന്ധിച്ച് ഒരു ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

Share

More Stories

ഷെയ്ഖ് ഹസീനയായി അഭിനയിച്ച ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയ കൊലപാതക കേസിൽ അറസ്റ്റിൽ

0
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ അവരുടെ വേഷം അവതരിപ്പിച്ച ബംഗ്ലാദേശ് നടി നുസ്രത്ത് ഫാരിയയെ കഴിഞ്ഞ വർഷം സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരു കൊലപാതകശ്രമക്കേസിൽ...

ഇന്ത്യൻ സൈന്യത്തിന് കേന്ദ്രസർക്കാർ പ്രധാന അധികാരങ്ങൾ നൽകുന്നു

0
പാകിസ്ഥാനുമായുള്ള സമീപകാല സംഘർഷങ്ങൾക്കും ഓപ്പറേഷൻ സിന്ദൂരിന്റെ തുടർച്ചയ്ക്കും ഇടയിൽ, കേന്ദ്ര സർക്കാർ ഇന്ത്യൻ സായുധ സേനയ്ക്ക് ഗണ്യമായ അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഒരു പ്രധാന സംഭവവികാസത്തിൽ, അവശ്യ ആയുധങ്ങൾ വാങ്ങുന്നതിന് സൈന്യത്തിന് പ്രത്യേക അധികാരങ്ങൾ...

‘തെളിവായി എല്ലിൻ കഷണം’; കാസർകോട് രേഷ്‌മ തിരോധാനത്തിൽ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
കാസർകോട്ടെ രേഷ്‌മ തിരോധാന കേസിലെ പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം.സി രേഷ്‌മയെ...

ഇഡിക്കെതിരെ പരാതിക്കാരൻ്റെ ഗുരുതര വെളിപ്പെടുത്തൽ; കേസ് ഒഴിവാക്കാൻ കൈക്കൂലി വാങ്ങി

0
കൈക്കൂലി വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ രംഗത്തെത്തി. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ പരാതിക്കാരൻ അഡീഷണൽ ഡയറക്ടർ രാധാകൃഷ്‌ണൻ അസഭ്യം പറഞ്ഞതായും പറഞ്ഞു. എല്ലാം നടക്കുന്നത് ഇഡി ഉദ്യോഗസ്ഥരുടെ അറിവോടെ ആണ്. ഏജന്‍റുമാർക്ക്...

പതിനേഴുപേർ വെന്തുമരിച്ച ഹൈദരാബാദ് ചാർമിനാറിന് സമീപത്തെ തീപിടുത്തം; അന്വേഷണം തുടങ്ങി

0
ഹൈദരാബാദിലെ ചാർമിനാറിന് അടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. ദാരുണമായി 17 പേർ വെന്തുമരിച്ചു. 15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഏഴുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്‌ച രാവിലെ ആറ്...

റഷ്യയും ചൈനയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിച്ചാൽ ബഹുധ്രുവത്വം യാഥാർത്ഥ്യമാക്കാൻ കഴിയും: മ്യാൻമർ പ്രധാനമന്ത്രി

0
ലോകത്തെ ഒരൊറ്റ ശക്തി നിയന്ത്രിക്കരുത് എന്ന് മ്യാൻമർ പ്രധാനമന്ത്രി മിൻ ഓങ് ഹ്ലെയിംഗ് . സംഘർഷം ഒഴിവാക്കാനുള്ള ഏറ്റവും നല്ല സമീപനം ബഹുധ്രുവ സംവിധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മ്യാൻമർ പോലുള്ള വികസ്വര രാജ്യങ്ങൾ...

Featured

More News