24 May 2025

വിവാദ കെഎന്‍ആര്‍സി കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അയ്യങ്കാളിപ്പട ബന്ദിയാക്കിയ കളക്ടർ ഡബ്ല്യുആര്‍ റെഡ്ഢി

സർവീസിൽ ഇരുന്നപ്പോൾ കേരളത്തിലും കേന്ദ്രത്തിലും വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു എന്ന് മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്.

മലപ്പുറം ജില്ലയിലെ കൂരിയാട് ഭാഗത്ത് നിര്‍മ്മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്ത വിവാദ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കേരള കേഡര്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ.ഡബ്ല്യുആര്‍ റെഡ്ഡി .

ഒരിക്കൽ അയ്യങ്കാളിപ്പട ബന്ദിയാക്കിയതിലൂടെ ഏറെ ചര്‍ച്ചയായ ഉദ്യോഗസ്ഥനാണ് ഡബ്ല്യുആര്‍ റെഡ്ഡി. 1996 ഒക്ടോബർ മാസത്തിൽ പാലക്കാട് കലക്ടറായിരുന്ന കാലത്താണ് ഇദ്ദേഹത്തെ ബന്ദിയാക്കിയത്. ഈ സംഭവത്തെ ആസ്പദമാക്കി ‘പട’ എന്ന പേരിൽ ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.

1986 ബാച്ച് ഐഎഎസുകാരാനായ അദ്ദേഹം 35 വര്‍ഷത്തോളം സിവില്‍ സര്‍വീസിലുണ്ടായിരുന്നു. 2020ലാണ് വിരമിച്ചത്. സർവീസിൽ ഇരുന്നപ്പോൾ കേരളത്തിലും കേന്ദ്രത്തിലും വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു എന്ന് മാത്രമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. ദേശീയ പാത തകര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി കെഎന്‍ആര്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഢി വ്യക്തമാക്കിയിരുന്നു.

അതേസമയം, ആന്ധ്രയിൽ നിന്നുള്ള കോണ്‍ഗ്രസ് മുന്‍ എംഎല്‍എയായ കൊമ്മിടി നരസിംഹ റെഡ്ഡിയാണ് കമ്പനിയുടെ സ്ഥാപകന്‍. സംസ്ഥാനത്ത് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയില്‍ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിര്‍മ്മിക്കുന്നത് കെഎന്‍ആര്‍ ആണ്. രാജ്യമാകെ 8700 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈവേ നിര്‍മ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന കമ്പനി പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം ഇതുവരെയും നല്‍കിയിട്ടില്ല. രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി – കാപ്പിരിക്കാട് എന്നീ രണ്ട് റീച്ചുകളുടെ നിര്‍മ്മാണമാണ് കെഎന്‍ആര്‍ കേരളത്തില്‍ നടത്തുന്നത്.

Share

More Stories

പാകിസ്ഥാന് ജൂൺ 23 വരെ ഇന്ത്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ കഴിയില്ല

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും ഉയർന്നു വന്നിരിക്കുന്നത് വ്യോമ ബന്ധത്തെ കൂടുതൽ വഷളാക്കുന്ന രൂപത്തിലാണ്. 2025 ജൂൺ 23 വരെ പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ സർക്കാർ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. നേരത്തെ, 2025 മെയ്...

ആപ്പിളിനെ ഭീഷണിപ്പെടുത്തി; ശേഷം ട്രംപ് സാംസങിനെ ലക്ഷ്യം വെച്ചു

0
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഒരു വിവാദ പ്രസ്‌താവന നടത്തി ആഗോള ടെക് വ്യവസായത്തിൽ കോളിളക്കം സൃഷ്‌ടിച്ചു. യുഎസിന് പുറത്ത് നിർമ്മിച്ച എല്ലാ സ്‌മാർട്ട്‌ ഫോണുകൾക്കും അത് ആപ്പിളിൻ്റെ ഐഫോണോ...

ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബിജെപിയില്‍

0
ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ബെന്നി പെരുവന്താനത്തെ അം​ഗത്വം നൽകി സ്വീകരിച്ചത്. കട്ടപ്പനയില്‍ ബിജെപി ഇടുക്കി സൗത്ത് സംഘടനാ...

ഒരാൾ ഒരു വർഷം കുടിക്കുന്നത് 16 ലിറ്റർ മദ്യം; ഈ രാജ്യം മദ്യപാനത്തിൽ ഒന്നാമത്

0
മദ്യപാനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ കണക്ക് പുറത്തു വന്നു. വേൾഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ട് ആണ് വന്നത്. ഒരു വ്യക്തി പ്രതിവർഷം കഴിക്കുന്ന മദ്യത്തിൻ്റെ കണക്കാണ് പുറത്ത് വിട്ടത്. മദ്യ ഉപഭോഗത്തിൽ ഏറ്റവും മുമ്പന്തിയിലുള്ള...

ശുഭ്മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ, ഋഷഭ് പന്ത് വൈസ് ക്യാപ്റ്റൻ

0
ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം കരുൺ നായർ ടീമിൽ ഇടം...

‘ആണവ യുഗത്തിൽ…’ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് യുകെ അനലിസ്റ്റ് പറഞ്ഞത് ഇതാണ്

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സൈനിക നടപടി. രണ്ട് ആണവ ആയുധ രാജ്യങ്ങൾ തുടർച്ചയായ ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും ഏർപ്പെടുന്നതിൻ്റെ ആദ്യ ഉദാഹരണമായിരുന്നു. ഇത് ആഗോള സംഘർഷങ്ങൾക്ക് കാരണമായി എന്ന് ലണ്ടനിലെ കിങ്‌സ് കോളേജിലെ...

Featured

More News