25 May 2025

കേരള മുഖ്യമന്ത്രിയുടെ ജന്മദിനം; ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകസഭ സ്‌പീക്കർ ഓം ബിർല തുടങ്ങിയവരും ആശംസ നേർന്നു

80-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ എന്നിവർ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകസഭ സ്‌പീക്കർ ഓം ബിർല തുടങ്ങിയവരും ആശംസ നേർന്നു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ക്ലിഫ് ഹൗസിലെത്തി ആശംസകൾ അറിയിച്ചു. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്, മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സിപി രാധാകൃഷ്‌ണന്‍, ആസാം ഗവര്‍ണർ ലക്ഷ്‌മണന്‍ പ്രസാദ് ആചാര്യ എന്നിവരും ആശംസകൾ നേർന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫോണിലൂടെ ആശംസ നേർന്നു.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്ക്കര്‍ സിംഗ് ധാമി, ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, സ്‌പീക്കർ എഎൻ ഷംസീർ, കഥാകൃത്ത് ടി പത്മനാഭൻ, ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ എന്നിവരും ആശംസകൾ അറിയിച്ചു.

ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ, സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എന്നിവരും സാമൂഹ്യ, സംസ്‌കാരിക, മത, സാമുദായിക നേതാക്കളും മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു.

അതേസമയം കനത്ത മഴ കാരണം ഉള്ള റെഡ് അലർട്ട് കാരണം കണ്ണൂരിൽ മെയ് 26ന് നടത്താനിരുന്ന മുഖ്യമന്ത്രിയുടെ മേഖലാതല അവലോകന യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

Share

More Stories

ഇന്ത്യ ജപ്പാനെ പിന്നിലാക്കി ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയി

0
ജപ്പാനെ മറികടന്ന് ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ചരിത്രപരമായ സ്ഥാനം നേടിയിരിക്കുന്നു. ഇനി ജർമ്മനിയുടെ ഊഴമാണ്. മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം വരും വർഷങ്ങളിൽ ഇന്ത്യയുടെ അടുത്ത ലക്ഷ്യമാണെന്ന് തോന്നുന്നു. ഏറ്റവും പുതിയ...

പൊതുശ്മശാനത്തിൽ എൻഎസ്എസിന് പ്രത്യേക സ്ഥലം; മുഖ്യമന്ത്രിക്ക് പരാതി നൽകി

0
എൻഎസ്എസിന് പ്രത്യേക സ്ഥലം പൊതുശ്മശാനത്തിൽ അനുവദിച്ചതിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി. പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തിലാണ് എൻഎസ്എസിന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്ഥലം അനുവദിച്ചത്. സ്ഥലം അനുവദിച്ചതിന് പിന്നിൽ ജാതിസ്‌പർദ്ധ വളർത്തുന്നതിനും സവർണാധിപത്യം നിലനിർത്തുന്നതിനും ഉള്ള...

പ്രതിരോധ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ചു; ആരോ​ഗ്യ പ്രവർത്തകൻ ഗുജറാത്തിൽ അറസ്റ്റിൽ

0
ഗുജറാത്തിൽ പ്രതിരോധ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ച ആരോ​ഗ്യ പ്രവർത്തകൻ അറസ്റ്റിൽ. ​ഗുജറാത്തിലെ കച്ച് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതനായ ആരോ​ഗ്യ പ്രവർത്തകനെയാണ് പാകിസ്ഥാൻ ചാരനുമായി സൈനിക സ്ഥാപനങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ...

തീരത്തിനടുത്ത് കൊച്ചിയിലെ കപ്പൽ അപകടം; 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

0
കൊച്ചി തീരത്തിനടുത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലുണ്ടായിരുന്ന ക്യാപ്റ്റൻ റഷ്യൻ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ...

പാകിസ്ഥാന് ജൂൺ 23 വരെ ഇന്ത്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ കഴിയില്ല

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും ഉയർന്നു വന്നിരിക്കുന്നത് വ്യോമ ബന്ധത്തെ കൂടുതൽ വഷളാക്കുന്ന രൂപത്തിലാണ്. 2025 ജൂൺ 23 വരെ പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ സർക്കാർ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. നേരത്തെ, 2025 മെയ്...

ആപ്പിളിനെ ഭീഷണിപ്പെടുത്തി; ശേഷം ട്രംപ് സാംസങിനെ ലക്ഷ്യം വെച്ചു

0
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഒരു വിവാദ പ്രസ്‌താവന നടത്തി ആഗോള ടെക് വ്യവസായത്തിൽ കോളിളക്കം സൃഷ്‌ടിച്ചു. യുഎസിന് പുറത്ത് നിർമ്മിച്ച എല്ലാ സ്‌മാർട്ട്‌ ഫോണുകൾക്കും അത് ആപ്പിളിൻ്റെ ഐഫോണോ...

Featured

More News