15 February 2025

ഉലയുന്ന രാജസ്ഥാൻ കോൺഗ്രസ്; സമ്മര്‍ദ്ദം ശക്തമാക്കി സച്ചിന്‍ പൈലറ്റ്

ശേഷിക്കുന്ന ഒരു വർഷവും മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യം സച്ചിൻ പൈലറ്റ് ശക്തമാക്കുന്നു.ഹൈക്കമാൻഡ് നീട്ടിയ ദേശീയ അധ്യക്ഷ സ്ഥാനം നിരസിച്ച ഗലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായിട്ടില്ല.

രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി ശക്തമാകുന്നു. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിൽ നിന്ന് രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ആവശ്യം അടിയന്തരമായി പരിഗണിച്ചില്ലെങ്കിൽ സംസ്ഥാനത്ത് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടയുമെന്ന് ഗുർജർ വിഭാഗം ഭീഷണി ആവർത്തിച്ചു.

മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരാട്ടം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മുറുകുകയാണ്. ശേഷിക്കുന്ന ഒരു വർഷവും മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യം സച്ചിൻ പൈലറ്റ് ശക്തമാക്കുന്നു.ഹൈക്കമാൻഡ് നീട്ടിയ ദേശീയ അധ്യക്ഷ സ്ഥാനം നിരസിച്ച ഗലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായിട്ടില്ല. ഡിസംബർ വരെ കാത്തിരിക്കാനാണ് സച്ചിൻ പൈലറ്റിന്റെ നീക്കമെന്നാണ് റിപ്പോർട്ട്.

നിലവിൽ മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്ന് തന്‍റെ നിലപാട് രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും സച്ചിന്‍ പൈലറ്റ് അറിയിച്ചിട്ടുണ്ട്. യുവാക്കളുടേതടക്കം ആവശ്യം സച്ചിന്‍ വിഭാഗം എഐസിസിക്ക് മുന്‍പിലുമെത്തിച്ചിട്ടുണ്ട്.സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ സമുദായവും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടഞ്ഞ് പ്രതിഷേധിക്കുമെന്ന് ഗുര്‍ജര്‍ വിഭാഗം നേതാവ് വിജയ് സിംഗ് ബെന്‍സ്ല ഭീഷണി മുഴക്കിയിട്ടുണ്ട്.

Share

More Stories

കോഹ്‌ലി ആർ‌സി‌ബി ക്യാപ്റ്റൻസി നിരസിച്ചത് എന്തുകൊണ്ട്; രജത് പട്ടീദറിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?

0
ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025ന് മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) രജത് പട്ടീദറിനെ ക്യാപ്റ്റനായി നിയമിച്ചത് പലരെയും അത്ഭുതപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഐപിഎൽ 2025...

‘റാഗ് മീ നോട്ട്’; സിബിഐ സിനിമകളുടെ ശിൽപി എസ്.എൻ സ്വാമിയുടെ അടുത്ത ചിത്രം റാഗിംഗ് പശ്ചാത്തലത്തിൽ

0
റാഗിംഗ് പശ്ചാത്തലത്തിൽ അടുത്ത സിനിമയുമായി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. ‘റാഗ് മീ നോട്ട്’ എന്ന് പേരിട്ട ചിത്രത്തിൽ നായകന്മാരില്ല. കഥാപാത്രങ്ങൾ മാത്രമേ ഉണ്ടാകൂ. അതിക്രൂരമായ റാഗിംഗിൻ്റെ പശ്ചാത്തലത്തിലാണ് തൻ്റെ തിരക്കഥയിൽ...

സന്തോഷ വാർത്ത; യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം, ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

0
കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍...

നിങ്ങളുടെ ബാങ്ക് എത്രത്തോളം ആരോഗ്യകരമാണ്; ആർ‌ബി‌ഐ ഈ ബാങ്കുകളെ വിശ്വസിക്കുന്നു

0
ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിൽ ഇടയ്ക്കിടെ ഇത്തരം കേസുകൾ ഉണ്ടാകാറുണ്ട്. കാരണം ഒരു ബാങ്കിൻ്റെ വഷളായി കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി കാരണം ആർ‌ബി‌ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പഞ്ചാബ് ആൻഡ്...

ആം ആദ്‌മി പാർട്ടി പിളർന്നു; നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു

0
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി (എഎപി) പരാജയപ്പെട്ടതിന് ശേഷം പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായി പുറത്തുവന്നു. പരാജയത്തിന് ശേഷം നിരവധി നേതാക്കൾ പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി)...

നെയ്യാറ്റിൻകര ഗോപൻ്റെ തലയിലും ചെവിക്ക് പിന്നിലും ചതവ്; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. ലിവർ സിറോസിസും വൃക്കകളുടെ തകരാറും അടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മരണ കാരണമായേക്കാവുന്ന മുറിവുകൾ ഒന്നും...

Featured

More News