6 March 2026

‘എ കോക്കനട്ട് ട്രീ’; മികച്ച അനിമേഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം, കോഴിക്കോട് സ്വദേശി ജോഷി ബെനഡിക്ടിന്

ഒരു സാധാരണ വീട്ടമ്മ ഒരു തെങ്ങിൻ തൈ നട്ടുവളർത്തുന്നതും അത് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം

ദേശീയ സിനിമാ പുരസ്‌കാരത്തിൽ മികച്ച അനിമേഷൻ ചിത്രത്തിന് അവാർഡ് നേടിയത് കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്ടിന്. ‘എ കോക്കനട്ട് ട്രീ’ എന്ന എട്ട് മിനുട്ട് ദൈർഘ്യമുള്ള അനിമേഷൻ സിനിമയ്ക്കാണ് പുരസ്‌കാരം. തൻ്റെ ആദ്യ സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ചതിൻ്റെ ആഹ്ളാദത്തിലാണ് പുല്ലുരാംപാറ ആക്കാട്ടു മുണ്ടക്കൽ വീട്. പ്രകൃതിയെയും മനുഷ്യനെയും പ്രമേയമാക്കിയതായിരുന്നു ജോഷിയുടെ കരവിരുതിൽ പിറന്ന ഈ ചിത്രം.

മലയോരമേഖലയിലെ ഒരു സാധാരണ വീട്ടമ്മ ഒരു തെങ്ങിൻ തൈ നട്ടുവളർത്തുന്നതും അത് അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. തൃശ്ശൂർ ഫൈനാർട്‌സ് കോളേജിൽ നിന്നും ചിത്രകല പഠനം പൂർത്തിയാക്കിയ ജോഷി ബെനഡിക്ട്, പന്നിമലത്ത്, കൊപ്ര ചേവ്വ് എന്നീ രണ്ട് ഗ്രാഫിക് നോവലുകൾ ഇതിനോടകം രചിച്ചിട്ടുണ്ടെങ്കിലും അനിമേഷൻ ചിത്രം ഇതാദ്യമായാണ് തയാറാക്കുന്നത്.

ഏറെ കാലത്തെ ജോഷിയുടെ ആഗ്രഹം കൂടിയാണ് ഈ ദേശീയ അവാർഡോട് കൂടി സഫലമാവുന്നത്. 2021ൽ പൂർത്തിയായ ഈ അനിമേഷൻ ഫിലിം 2022ലാണ് സെൻസർ ചെയ്യുന്നത്. ചിത്രം ബോംബെയിലും മറ്റും നടത്തിയ ഫെസ്റ്റുവെല്ലുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.

ചിത്രത്തിൻ്റെ ആശയവും ആവിഷ്‌കാരവും ഉൾപ്പെടെ ഭൂരിഭാഗം ജോലികളും ജോഷി സ്വയം ചെയ്‌തതാണെന്നതും മാറ്റുകൂട്ടുന്നു. ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിപാൽ ആണ്. പുല്ലൂരാം പാറ ആക്കാട്ടു മുണ്ടക്കൽ ബെനഡിക്ട് -മേരി ദമ്പതികളുടെ മകൻ ആണ് ജോഷി ബെനഡിക്ട്. സ്‌കൂൾ അധ്യാപികയായ മേരിയാണ് ഭാര്യ. ബെനഡിക്ട് ആണ് മകൻ. ചിത്രകലയിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും ഏറെ തല്പരനായ ജോഷി തിരുവമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജനചേതന കലാസാംസ്‌കാരിക പഠന കേന്ദ്രത്തിൻ്റെ പ്രവർത്തകൻ കൂടിയാണ്.

Share

More Stories

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

Featured

More News