31 March 2025

‘നാടിൻ്റെ നന്മയുടെ കരുത്ത്; ഫലവത്താവുന്നത് വലിയ ജീവകാരുണ്യ ദൗത്യം’: മുഖ്യമന്ത്രി

നമ്മുടെ നാട് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയ ഘട്ടത്തിലാണ് ഈ പദ്ധതി ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിനായ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. വൈകാരിക നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ നന്മയുടെ കരുത്താണ് ഈ സ്ഥിതിയിൽ എത്തിച്ചത്. ജനങ്ങളുടെ സഹകരണം യോജിപ്പ് എന്നിവ കൊണ്ട് അസാധ്യം എന്നത് സാധ്യം ആകുന്നതാണ് അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താവുന്നത്. എല്ലാവരും സഹകരിച്ചത് നാടിൻ്റെ അപൂർവത. ദേശീയ- അന്തർ ദേശീയ മാതൃക ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയ ഘട്ടത്തിലാണ് ഈ പദ്ധതി ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിലൂടെ മഹാമാരിയിലൂടെ കടന്ന് പോയ ഘട്ടം. സാമ്പത്തിക ഞരുക്കം ബാധിക്കാത്ത വിധം പുനരധിവാസ നടപടികൾ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മുടെ നാടിൻ്റെ ഐക്യം ഒരുമ എന്നത് കൊണ്ട് അസാധ്യത്തെ സാധ്യതയാക്കാനായതെന്ന് അദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിനെ ചടങ്ങിൽ മുഖ്യമന്ത്രി വിമർശിച്ചു. പുനരധിവാസത്തിനായി കേന്ദ്രസഹായം നിർഭാ​ഗ്യവശാൽ ലഭിച്ചില്ലെന്നും ഇനി എന്ത് ലഭിക്കും എന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായവുമായി കിട്ടിയത് പരിമിതമായ തിരിച്ചടവ് വായ്‌പ എന്ന രീതിയിലാണെന്നും പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് വലിയ സഹായം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. അസാധാരണ ദേശീയ ദുരന്തം എന്ന നിലയിൽ ഇടപെടൽ പ്രതീക്ഷിച്ചു. എന്നാൽ അതും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളതിൻ്റെ തനത് മാതൃകയായി മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പദ്ധതി വിലയിരുന്നപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനം ഒപ്പം നിൽക്കും എങ്കിൽ ഒന്നും അസാധ്യമായില്ല. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാൻ കഴിയില്ല. നാം എന്തിനേയും അതിജീവിക്കും എന്നാണ് ഈ പുനരധിവാസം നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുനരധിവാസത്തിനായി 20 കോടി രൂപ നൽകും എന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത് ചടങ്ങിൽ മുഖ്യമന്ത്രി വായിച്ചു. കൂടാതെ പുനരധിനവാസത്തിന് വേണ്ടി ഒപ്പം നിന്ന സംഘടനകളെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്‌തു.

കൽപ്പറ്റ ബൈപ്പാസിനടുത്ത് എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 38 ക്ലസ്റ്ററുകളിലായി 430 വീടുകളാണ് ഒരുങ്ങുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് സെന്റിലായിരിക്കും ഓരോ വീടും ഒരുങ്ങുക. 1000 ചതുരശ്ര അടിയിൽ ഒരുനില വീട് ആണ് ടൗൺഷിപ്പിൽ ഉയരുക.

രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, വരാന്ത, ഡൈനിങ്, സ്റ്റോർ ഏരിയ എന്നിവ ഓരോ വീടുകൾക്കും ഉണ്ടാകും. ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി, ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം, പാർക്കിങ് ഏരിയ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യ സംസ്കരണ സംവിധാനം എന്നിവ ടൗൺഷിപ്പിൽ ഒരുങ്ങും.

Share

More Stories

ഹമാസ് ആയുധം താഴെ വെച്ച് ഗാസയിൽ നിന്ന് പുറത്തുപോയാൽ ചർച്ചകൾക്ക് ഇസ്രായേൽ തയ്യാർ: ബെഞ്ചമിൻ നെതന്യാഹു

0
ഹമാസ് ആയുധം താഴെ വെച്ച് ഗാസയിൽ നിന്ന് പുറത്തുപോയാൽ, ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് ഇസ്രായേൽ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 15 മാസത്തെ ആക്രമണങ്ങൾക്ക് ശേഷം ജനുവരിയിൽ ഇസ്രയേലും...

കുറുവ മോഷണ കേസ്; അവസാന പ്രതിയെയും കേരള പൊലീസ് പിടികൂടി

0
കേരളത്തിൽ രജിസ്റ്റർചെയ്‌ത കുറുവ മോഷണ കേസിലെ അവസാന പ്രതിയും പൊലീസ് പിടിയിലായി. ആലപ്പുഴ പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നതും കളരി അഭ്യാസിയായ യുവാവിനെ രാത്രി ആക്രമിച്ചതുമായ കേസുകളിലെ പ്രതിയായ കമ്പം സ്വദേശി...

വിവേക് ഒബ്റോയ്​ക്ക് പങ്കാളിത്തമുള്ള കമ്പനിയില്‍ ഇഡി റെയ്​ഡ്

0
ബോളിവുഡ് താരം വിവേക് ഒബ്റോയിയുമായി ബന്ധപ്പെട്ട കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ്‌. ഭവന പദ്ധതി തട്ടിപ്പ് കേസിൽ കാറം ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്‌തികൾ ഇഡി കണ്ടുകെട്ടി. വിവേക്...

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ ഇടയന്‍

0
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കയായി സ്ഥാനമേറ്റ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ. പുത്തന്‍കുരിശ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ വലിയ മെത്രാപ്പോലീത്ത എബ്രഹാം മോര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വാഴിക്കല്‍ ചടങ്ങിന്...

ബെംഗളൂരു എഞ്ചിനീയറുടെ അവയവദാനം നിരവധി ജീവൻ രക്ഷിച്ചു

0
റോഡപകടത്തിൽ ദാരുണമായി ജീവൻ നഷ്‌ടപ്പെട്ട മകൻ്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള ദുഃഖിതയായ ഒറ്റയ്ക്ക് കഴിയുന്ന ഒരു അമ്മയുടെ തീരുമാനം ആറ് ജീവനുകൾ രക്ഷിച്ചു. രാജാജി നഗറിൽ താമസിക്കുന്ന രേഖ റാവു പറഞ്ഞു, "തൻ്റെ 33...

അന്താരാഷ്ട്ര വിദ്യാർത്ഥികളോട് യുഎസ് നാടുവിടാൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

0
യുഎസിൽ പഠിക്കുന്ന നൂറുകണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് (DOS)ൽ നിന്ന് ഇമെയിലുകൾ ലഭിച്ചു. ക്യാമ്പസ് ആക്ടിവിസം കാരണം അവരുടെ F-1 വിസകൾ അഥവാ വിദ്യാർത്ഥി വിസകൾ റദ്ദാക്കിയതിനാൽ സ്വയം...

Featured

More News