മദ്യപാനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ കണക്ക് പുറത്തു വന്നു. വേൾഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ട് ആണ് വന്നത്. ഒരു വ്യക്തി പ്രതിവർഷം കഴിക്കുന്ന മദ്യത്തിൻ്റെ കണക്കാണ് പുറത്ത് വിട്ടത്.
മദ്യ ഉപഭോഗത്തിൽ ഏറ്റവും മുമ്പന്തിയിലുള്ള രാജ്യം റഷ്യയാണ്. 16.8 ലിറ്റർ മദ്യമാണ് ഒരു റഷ്യക്കാരൻ്റെ പ്രതിവർഷ ശരാശരി ഉപഭോഗം.
ഗ്രീസ്, ലെസോത്തോ, മഡഗാസ്‌ക്കർ, ജിബൂട്ടി, ഗ്രെനഡ, പോളണ്ട്, ബെലാറസ്, ബൾഗേരിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. 2019-ലെ മദ്യ ഉപഭോഗം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടാണിത്. അമേരിക്കയിൽ ഒരു വ്യക്തി പ്രതിവർഷം ശരാശരി 9.97 ലിറ്റർ മദ്യം കഴിച്ചതായാണ് കണക്കുകൾ.
സുഡാൻ, യെമൻ, അയർലന്റ്, സിറിയ, ബംഗളാദേശ്, പാക്കിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് അവസാന പത്തിൽ. മതപരമായി മദ്യപാനത്തിലുള്ള വിലക്കാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഉപഭോഗ കുറവിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പട്ടികയിൽ 103-ാം സ്ഥാനത്താണ് ഇന്ത്യ. 3.08 ലിറ്റർ മദ്യമാണ് ഇന്ത്യയിൽ ഒരാളുടെ മദ്യ ഉപഭോഗത്തിൻ്റെ പ്രതിവർഷ ശരാശരി. കരൾ രോഗങ്ങൾ, ഹൃദ്രോഗം, അർബുദം എന്നിവക്ക് മദ്യപാനം കാരണമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.