10 March 2026

‘അഫാൻ്റെ ഞെട്ടിക്കുന്ന മൊഴികൾ’; ലത്തീഫിൻ്റെയും ഭാര്യയുടെയും തലയിൽ ചുറ്റികക്കൊണ്ട് തുടർച്ചയായി അടിച്ചു

കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് സമീപത്തിരുന്ന് സിഗരറ്റ് വലിച്ചതിന് ശേഷമാണ് അഫാൻ പുറത്തേക്ക് പോയത്

തിരുവനന്തപുരം, വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അൻഫാനെ കൊലപാതകം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് ചൊവാഴ്‌ച തെളിവെടുപ്പ് നടത്തി. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സജിത ബീവിയെയും കൊലപ്പെടുത്തിയ രീതിയും അൻഫാൻ പൊലീസിനോട് വിവരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ലത്തീഫിൻ്റെ ഫോണും വീടിൻ്റെ താക്കോലും പൊലീസ് കണ്ടെത്തി.

ചുള്ളാളം എസ്.എൻ ന​ഗറിലുള്ള ലത്തീഫിൻ്റെ വീട്ടിൽ 20 മിനിറ്റോളമാണ് തെളിവെടുപ്പ് നടത്തിയത്. ആദ്യം സോഫയിലിരുന്ന ലത്തീഫിനെയാണ് അഫാൻ കൊലപ്പെടുത്തിയത്. ആക്രമിക്കുന്നതിനിടയിൽ ലത്തീഫിൻ്റെ ഫോണിലേക്ക് കോൾ വന്നു. ഇതോടെ തുടർച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഭർത്താവിനെ കൊലപ്പെടുത്തുന്നത് കണ്ട് ഭാര്യ സാജിത അടുക്കളയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച സാജിത ബീവിയെ ആദ്യം അടിച്ചത് അവരുടെ കൈക്കായിരുന്നു. പിന്നാലെ പുറകെയെത്തി ചുറ്റിക ഉപയോഗിച്ച് തലയില്‍ തുടര്‍ച്ചയായി അടിച്ചു.

ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ലത്തീഫിൻ്റെ മൃതദേഹത്തിന് സമീപത്തിരുന്ന് സിഗരറ്റ് വലിച്ചതിന് ശേഷമാണ് അഫാൻ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. വീട്ടിൻ്റെ താക്കോലും മൊബൈൽ ഫോണും വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറി ഒരിടത്ത് ഉപേക്ഷിച്ചിരുന്നു. തെളിവെടുപ്പിനിടെ പൊലീസ് ഇതൊക്കെ കണ്ടെത്തി.

ഫെബ്രുവരി 24-നായിരുന്നു നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ സാജിത, സഹോദരന്‍ അഫ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെ ആയിരുന്നു അഫാന്‍ അതിദാരുണമായി കൊലപ്പെടുത്തിയത്.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News