24 February 2025

മൃഗങ്ങളുടെ ശബ്ദത്തിലൂടെ വികാരങ്ങൾ കണ്ടെത്താം; എഐ ആൽഗരിത പഠനവുമായി ശാസ്ത്രജ്ഞർ

ഡെന്മാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് , നോർവെ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്.

മനുഷ്യരുടെ ശബ്ദത്തിലൂടെയും ഭാവങ്ങളിലൂടെയും വികാരങ്ങൾ മനസിലാക്കാനാകുന്നത് പോലെ മൃഗങ്ങളിലും അത് സാധ്യമാകുമെന്ന് പഠനം. യൂറോപ്പിൽ നിന്നുള്ള ശാസ്ത്രജ്ഞർ കണ്ടുപിടിച്ച എഐ ആൽഗരിതമാണ് ഇത്തരത്തിൽ മൃഗങ്ങളുടെ വികാരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നത്. ആദ്യ ഘട്ടത്തിൽ പന്നികളിലാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്.

മൃഗങ്ങൾ ഉണ്ടാക്കുന്ന ശബ്ദത്തിലൂടെ അവയുടെ വികാരങ്ങൾ കണ്ടെത്താൻ സാധിക്കുമോ എന്നാണ് ശാസ്ത്രജ്ഞർ പഠന വിഷയമാക്കിയത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയുടെ പഠനമാണ് ഇതിന് സാധ്യമാകുമെന്ന് തെളിയിച്ചത്.

വളരെ വിശാലമായ ഫാമുകളിലും ചെറിയ ഫാമുകളിലും തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങളിൽ വളരുന്ന പന്നികളെയാണ് ഇതിനായി പഠനത്തിന് ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ മൃഗങ്ങളുടെ ജീവിത രീതികളും സാഹചര്യങ്ങളും മാറുന്നതനുസരിച്ച് വികാരങ്ങളും മാറുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി.

ഈ കണ്ടുപിടിത്തത്തിലൂടെ വികാരങ്ങൾ മാറുന്നത് മനസിലാക്കി മൃഗങ്ങൾക്ക് നൽകിയിട്ടുള്ള സൗകര്യങ്ങളിൽ മാറ്റം വരുത്തി ക്ഷേമം മെച്ചപ്പെടുത്താൻ കർഷകർക്ക് സാധിക്കുമെന്ന് കോപ്പൻഹേഗൻ സർവകലാശാലയിലെ ബിഹേവിയറൽ ബയോളജിസ്റ്റ് എലോഡി മെണ്ടൽ-ബ്രീഫർ പറയുന്നു.

ഡെന്മാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് , നോർവെ, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഒറ്റയ്ക്കും കൂട്ടായും വ്യത്യസ്ത സാഹചര്യങ്ങളിൽ പന്നികൾ പുറപ്പെടുവിച്ച ആയിരക്കണക്കിന് ശബ്ദങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.

കർഷകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ശബ്ദങ്ങളിലൂടെ വികാരം മനസിലാക്കാൻ സാധിക്കുമെന്നും, എന്നാൽ അതിന് ഒരു അളവുകോൽ ആകുക മാത്രമാണ് ഈ സംവിധാനമെന്നും ശാസ്ത്രജ്ഞൻ വ്യക്തമാക്കുന്നു. ഈ രീതിയെ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കുന്നതോടെ ഇവയുടെ ഓരോ വികാരവും കർഷകർക്ക് മനസിലാക്കാനാകും.

Share

More Stories

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

Featured

More News