12 May 2025

വ്യോമ താവളങ്ങൾ തകർത്തു; ദൃശ്യങ്ങൾ പുറത്തു വിട്ട് പാക് മാധ്യമങ്ങൾ

മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്

ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നെന്ന് പാക് മാധ്യമം ഡോൺ. റഹിം യാർ ഖാൻ വ്യോമതാവളം തകർന്ന ചിത്രങ്ങൾ സഹിതമാണ് റിപ്പോർട്ട്. തിരിച്ചടിക്ക് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചെന്നും പാക്കിസ്ഥാൻ പറയുന്നു. മിസൈലും ഡ്രോണും ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയത്. ശനിയാഴ്‌ച പുലർച്ചെ 4.15 മണിയോടെ ആണ് ഇന്ത്യ ആക്രമണം നടത്തിയത്.

പാക്കിസ്ഥാൻ്റെയും യുഎഇയുടെയും സൗഹൃദത്തിൻ്റെയും ചിഹ്നമായാണ് വിമാന താവളം കരുതുന്നത്. ഇന്ത്യയുടെ തിരിച്ചടിയില്‍ വന്‍ നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തെ കുറിച്ച് ഡെപ്യൂട്ടി കമ്മിഷണര്‍ പാക്കിസ്ഥാനിലെ യുഎഇ എംബസിയിലും അറിയിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ്റെ ഏവിയേഷന്‍ നെറ്റ്‌വര്‍ക്കില്‍ നിര്‍ണായകമായ സ്വാധീനമുള്ള വിമാന താവളമാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്നത്. ഇന്ത്യന്‍ ആക്രമണങ്ങള്‍ പാക് ഭരണകൂടം നിഷേധിക്കുന്നതിനിടെ ആണ് പാക് മാധ്യമങ്ങള്‍ നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

“പാക്കിസ്ഥാൻ്റെ സമവായ നീക്കം ഇന്ത്യൻ സേന വ്യോമ താവളങ്ങൾ തകർത്തതോടെ എന്ന് ബിജെപി. 11 വ്യോമതാവളങ്ങൾ തകർത്തതോടെ ആണ് ഇന്ത്യൻ ഡിജിഎംഒയെ വിളിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായത്. 96 മണിക്കൂർ നീണ്ട ആക്രമണ ശ്രമത്തെയാണ് സേന പ്രതിരോധിച്ചത്”-ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്‌ എക്‌സിൽ കുറിച്ചു. ഇന്ത്യൻ സേന തകർത്ത പാക് സൈനിക കേന്ദ്രങ്ങളുടെ ലിസ്റ്റും ബിഎൽ സന്തോഷ്‌ പങ്കുവെച്ചു.

അതേസമയം ഇന്ത്യാ- പാക് വെടിനിർത്തൽ ധാരണയായതോടെ ജമ്മു കാശ്‌മീരിൽ അശാന്തി ഒഴിയുകയാണെങ്കിലും ആശങ്ക തുടരുകയാണ്. വെടിനിർത്തലിന് ശേഷം ശനിയാഴ്‌ച രാത്രി അപ്രതീക്ഷിതമായി കേട്ട സ്ഫോടനങ്ങളുടെ നടുക്കം ജനങ്ങളിൽ വിട്ടുമാറിയിട്ടില്ല. അതിർത്തികളിൽ അതീവ ജാഗ്രതയിലാണ് സൈന്യം.

വെടി നിർത്തലിന് തീരുമാനിച്ചെങ്കിലും ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകര പ്രവർത്തനത്തെയും രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കി പ്രതികരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.

Share

More Stories

ബലൂച് ലിബറേഷൻ ആർമി പാകിസ്ഥാനിലെ 51 സ്ഥലങ്ങൾ ആക്രമിച്ചു

0
അധിനിവേശ ബലൂചിസ്ഥാനിലെ 51 ലധികം സ്ഥലങ്ങളിൽ 71 ഏകോപിത ആക്രമണങ്ങൾ ഉൾപ്പെട്ട ഒരു പ്രധാന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തു. ദക്ഷിണേഷ്യയിൽ ഒരു പുതിയ ക്രമം അനിവാര്യമായി എന്ന്...

കാരണങ്ങൾ വ്യക്തമാക്കാതെ ഓൺലൈനിൽ വാർത്താ മാധ്യമങ്ങളെ കേന്ദ്രം സെൻസർ ചെയ്യുന്നത് നിയമവിരുദ്ധം

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, കാരണങ്ങൾ വ്യക്തമാക്കുന്ന ഒരു ഉത്തരവുമില്ലാതെ ഒരു പ്രമുഖ വാർത്താ വെബ്‌സൈറ്റും നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ നീക്കം ഓൺലൈൻ ഉള്ളടക്കം...

പഹൽഗാം സംഭവത്തെ ഒരു മറയാക്കി ഇന്ത്യ നമ്മളെ ആക്രമിച്ചു: പാക് പ്രധാനമന്ത്രിയുടെ ഗുരുതര ആരോപണം

0
ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തെ ഇന്ത്യ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കാൻ ഒരു മറയായി ഉപയോഗിച്ചുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഗുരുതരമായ ആരോപണം ഉന്നയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ,...

10.27 ലക്ഷം കോടി രൂപയുടെ നിക്ഷേപം; തമിഴ്‌നാട് വ്യാവസായിക വളർച്ചയിൽ ഒന്നാമത്

0
വ്യാവസായിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയിലെ മുൻനിര സംസ്ഥാനമായി തമിഴ്‌നാട് ഉയർന്നുവരുന്നു. 10,27,547 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾക്കായി ആകെ 897 ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവച്ചു. ഈ പദ്ധതികൾ 32.23 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ...

‘ഓപ്പറേഷൻ സിന്ദൂർ ‘ സിനിമയാകുന്നു

0
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചിരുന്നു. ഈ ഓപ്പറേഷന്റെ ഭാഗമായി, പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ സൈന്യം തകർത്തു. ഒമ്പത് ഭീകര ക്യാമ്പുകൾ ബോംബുകൾ ഉപയോഗിച്ച്...

പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് കൈമാറുകയല്ലാതെ പാകിസ്ഥാന് മറ്റ് മാർഗമില്ല: പ്രധാനമന്ത്രി മോദി

0
പാക് അധീന കശ്മീരിലെ (പിഒകെ) ഇന്ത്യയുടെ അചഞ്ചലമായ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉറപ്പിച്ചു പറഞ്ഞു, ആ പ്രദേശം ഇന്ത്യയ്ക്ക് കൈമാറുകയല്ലാതെ പാകിസ്ഥാന് മറ്റ് മാർഗമില്ലെന്ന് അസന്ദിഗ്ധമായി പറഞ്ഞു. പാകിസ്ഥാനുമായുള്ള ചർച്ചകൾ...

Featured

More News