24 February 2025

എഐയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച ഭയപ്പെടണം; മുന്നറിയിപ്പുമായി നൊബേല്‍ ജേതാവ്

ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിന്മേലുള്ള നിയന്ത്രണം നഷ്‌ടപ്പെട്ടാല്‍ വലിയ ഭീഷണി

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിൻ്റെ അപകട സാധ്യതകളെ കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകന്‍ ജോഫ്രി ഇ ഹിൻ്റെൺ. എഐയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടേണ്ടതുണ്ടെന്ന് ജോഫ്രി ഇ ഹിൻ്റെൺ പറഞ്ഞു. എഐ സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ഹിൻ്റെണ്‍ ആശങ്ക രേഖപ്പെടുത്തി. എഐ വികസനവുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ കുറിച്ച് ചര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മെഷീൻ ലേർണിങ്ങിൻ്റെ സാധ്യതകൾ തുറന്ന അമേരിക്കൻ ​ഗവേഷകൻ ജോൺ ജെ ഹോപ് ഫീൽ‌ഡ്, കനേഡിയൻ ശസ്ത്രതജ്ഞനായ ജെഫ്രി ഇ ഹിൻ്റെൺ എന്നിവരാണ് 2024ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടത്. നിർമിത ന്യൂറൽ ശൃംഖലകൾ (ARTIFICIAL NEURAL NETWORKS) ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്‌തമാക്കിയ മൗലികമായ കണ്ടെത്തലുകൾക്കും നൂതന ആവിഷ്‌കാരരങ്ങൾക്കുമാണ് ഇരുവർക്കും ബഹുമതി നൽകുന്നതെന്നാണ് നൊബേൽ അക്കാദമി അറിയിച്ചത്.

ഡേറ്റയിൽ ചിത്രങ്ങളും മറ്റ് തരത്തിലുള്ള പാറ്റേണുകളും സംഭരിക്കാനും പുനർനിർമിക്കാനും കഴിയുന്ന അനുബന്ധ മെമ്മറി സൃഷ്‌ടിച്ചതിനാണ് ജോൺ ഹോപ് ഫീൽഡ് നൊബേൽ സമ്മാനത്തിന് അർഹനായത്. ഡേറ്റയിൽ സ്വയമേവ വസ്‌തുക്കൾ കണ്ടെത്താനും ചിത്രങ്ങളിലെ പ്രത്യേക ഘടകങ്ങൾ തിരിച്ചറിയുന്നതും പോലെയുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന രീതി ആവിഷ്‌കരിച്ചതാണ് ജെഫ്രി ഹിൻ്റൺ പുരസ്‌കാരത്തിന് അർഹനാക്കിയത്.

അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ഒരു കോണ്‍ഫറന്‍സ് കോളിനിടയിലാണ് എഐ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ ഹിൻ്റെൺ ആശങ്ക പ്രകടിപ്പിച്ചത്. വ്യാവസായിക വിപ്ലവത്തിന് സമാനമായി എഐ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എഐ ആളുകളുടെ ബുദ്ധിപരമായ കഴിവുകള്‍ വര്‍ധിപ്പിക്കും. മികച്ച ആരോഗ്യ പരിരക്ഷയും കാര്യക്ഷമതയും നല്‍കും. എന്നാല്‍ ഇതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും ആശയങ്കപ്പെടേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സിന്മേലുള്ള നിയന്ത്രണം നഷ്‌ടപ്പെട്ടാല്‍ വലിയ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ് രംഗത്ത് ധാര്‍മിക പരിഗണനകളുടെയും ഉത്തരവാദിത്ത വികസനത്തിൻ്റെയും പ്രാധാന്യം ഹിൻ്റെൺ ഊന്നിപ്പറഞ്ഞു. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് ശാസ്ത്രജ്ഞരും നയരൂപീകരണക്കാരും വ്യവസായ പ്രമുഖരും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐ പല മേഖലകളിലേക്കും കൂടുതല്‍ വ്യാപിക്കുന്ന സമയത്താണ് ഹിൻ്റെൺ മുന്നറിയിപ്പ് ശ്രദ്ധേയമാണ്.

Share

More Stories

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

Featured

More News