6 March 2026

ആമസോണിന്റെ നിർണായക തീരുമാനം; ഉത്തരകൊറിയക്കാർക്ക് തൊഴിൽ വിലക്ക്

ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ആമസോൺ ചീഫ് സെക്യൂരിറ്റി ഓഫീസർ സ്റ്റീഫൻ സ്മിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ 'റിമോട്ട്' ഐടി ജോലികൾ നേടാൻ ഉത്തരകൊറിയക്കാർ ശ്രമിക്കുന്നുണ്ട് .

തൊഴിൽ നിയമനത്തിന്റെ കാര്യത്തിൽ പ്രമുഖ അന്താരാഷ്ട്ര ടെക് ഭീമനായ ആമസോൺ ഒരു നിർണായക തീരുമാനം എടുത്തിരിക്കുകയാണ് . കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയയിലെ പൗരന്മാരെ നിയമിക്കുന്നതിൽ നിന്ന് വിലക്കാൻ ആമസോൺ തീരുമാനിച്ചു . കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയയിൽ നിന്നുള്ളവരുടെ ജോലികൾക്കുള്ള അപേക്ഷകൾ ആമസോൺ തടഞ്ഞു.

ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ആമസോൺ ചീഫ് സെക്യൂരിറ്റി ഓഫീസർ സ്റ്റീഫൻ സ്മിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുഎസ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ‘റിമോട്ട്’ ഐടി ജോലികൾ നേടാൻ ഉത്തരകൊറിയക്കാർ ശ്രമിക്കുന്നുണ്ട് . കഴിഞ്ഞ വർഷം ഉത്തരകൊറിയയിൽ നിന്ന് ആമസോണിലേക്കുള്ള അപേക്ഷകൾ 30 ശതമാനം വർദ്ധിച്ചതായി സ്റ്റീഫൻ പറഞ്ഞു.

ഇത്തരക്കാർ ലാപ്‌ടോപ്പ് ഫാമുകളെ ആശ്രയിക്കുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലാപ്‌ടോപ്പ് ഫാമുകൾ യുഎസിലാണെന്ന് നടിച്ച് വിദേശത്ത് നിന്ന് അവ പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടറുകളാണ്. ഇങ്ങനെയാണെങ്കിൽ, ഫോൺ നമ്പറുകൾ, വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയ ജീവനക്കാരുടെ യഥാർത്ഥ വിവരങ്ങൾ അറിയാൻ പ്രയാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ പ്രശ്‌നം നേരിടുന്നത് ആമസോൺ മാത്രമല്ലെന്നും, അതേസമയം, ഈ പ്രശ്‌നം ജോലികളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സ്റ്റീഫൻ പറഞ്ഞു. ഇത് സാമ്പത്തിക ചൂഷണത്തിനും ഡാറ്റാ ചോർച്ചയ്ക്കും കാരണമാകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News