അന്ന ബെൻ, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ തമിഴ് ചിത്രം ‘കൊട്ടുകാലി’ തിയേറ്റർ റിലീസിനൊരുങ്ങുന്നു. ബെർലിൻ ഫിലിം ഫെസ്റ്റിവെലിൽ നിരൂപക പ്രശംസ നേടി ശ്രദ്ധേയമായ ചിത്രം നിർമ്മിക്കുന്നത് ശിവകാർത്തികേയൻ്റെ നിർമ്മാണ കമ്പിനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസാണ്.
ചിത്രം ഓഗസ്റ്റ് 23നാണ് ബിഗ് സ്ക്രീനിൽ റിലീസിനെത്തുക. കൊട്ടുകാലിയുടെ ആദ്യത്തെ ഇൻ്റെർനാഷണൽ സ്റ്റേജായിരുന്നു കഴിഞ്ഞ മാസം ബെർലിനേലിൽ നടന്നത്. ഫെസ്റ്റിവലിൽ ലോക സിനിമ വിഭാഗത്തിലാണ് കൊട്ടുകാലി പ്രദർശിപ്പിച്ചത്. ബെർലിനിൽ എത്തുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
പി.എസ് വിനോദ് രാജാണി ചിത്രത്തിൻ്റെ സംവിധാനം. വിനോദ് രാജിൻ്റെ ആദ്യ ചിത്രമായ ‘കൂഴാങ്കൽ’ ഇന്ത്യയിൽ നിന്ന് 94-ാമത് ഓസ്കറിൽ പ്രവേശനം നേടിയിരുന്നു. കൂടാതെ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന് ടൈഗർ പുരസ്‌കാരരവും ലഭിച്ചിരുന്നു.























