6 March 2026

‘കേരള സ്റ്റോറി 2’ റിലീസ് സ്റ്റേയ്‌ക്കെതിരെ അപ്പീൽ; ഹൈക്കോടതി വിധി പറയാൻ മാറ്റി

The Kerala Story 2 സിനിമയുടെ റിലീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം പൂർത്തിയാക്കി. കേസ് വിധി പറയാൻ മാറ്റി. രാത്രി വൈകിയും വാദം നീണ്ടുനിന്ന സാഹചര്യത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് അപ്പീൽ പരിഗണിച്ചത്. സിനിമയുടെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞതാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.

റിലീസ് തടഞ്ഞ വിധിക്കെതിരെ നിർമാതാക്കൾ ഉടൻ തന്നെ അപ്പീൽ സമർപ്പിച്ചു. വൈകിട്ട് 7.30ഓടെ പ്രത്യേക സിറ്റിംഗിൽ ജസ്റ്റിസുമാരായ അരവിന്ദ് ശുശ്രുത് ധർമ്മാധികാരി, വി.എം. ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു.

കേരളത്തെ അപകീർത്തിപ്പെടുത്തുന്നതല്ല സിനിമയെന്നും, ഒരു മതവിഭാഗത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്നില്ലെന്നും നിർമാതാക്കൾ വാദിച്ചു. സാമൂഹ്യ തിന്മകളെ തുറന്നുകാട്ടുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. നിർമാതാക്കൾക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ഹാജരായി. സെൻസർ ബോർഡിന് വേണ്ടി സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശനും കോടതിയിൽ പ്രതിനിധീകരിച്ചു.

അതേസമയം, ഹർജി പൊതുതാൽപര്യ സ്വഭാവമുള്ളതല്ലേ എന്ന ചോദ്യമാണ് ഡിവിഷൻ ബെഞ്ച് ഉയർത്തിയത്. ഇത്തരത്തിലുള്ള ഹർജികൾ സാധാരണയായി ഡിവിഷൻ ബെഞ്ച് പരിഗണിക്കേണ്ടതാണെന്നും, ഇത് എങ്ങനെ സിംഗിൾ ബെഞ്ച് പരിഗണിച്ചുവെന്ന കാര്യവും കോടതി ചോദിച്ചു. കേസിൽ വിധി പിന്നീട് പ്രസ്താവിക്കും.

Share

More Stories

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

യുദ്ധക്കപ്പൽ മുക്കിയതിന് പകരംവീട്ടി ഇറാൻ; പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം

0
വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസിന്റെ എണ്ണക്കപ്പലിന് നേരെ തങ്ങൾ ആക്രമണം നടത്തിയെന്ന് ഇറാന്റെ സായുധസേനയായ ഐആർജിസി (IRGC) അവകാശപ്പെട്ടു. 2026 മാർച്ച് 5 വ്യാഴാഴ്ച രാവിലെ നടന്ന ഈ ആക്രമണത്തിന് പിന്നാലെ കപ്പലിന്...

ബംഗാൾ ഗവർണർ ബോസും ലഡാക്ക് എൽജി ഗുപ്‌തയും അപ്രതീക്ഷിതമായി രാജിവച്ചു

0
അപ്രതീക്ഷിത സംഭവ വികാസത്തിൽ, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്‌തയും വ്യാഴാഴ്‌ച സ്ഥാനങ്ങൾ രാജിവച്ചു. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് വ്യാഴാഴ്‌ച വൈകുന്നേരം...

ഹോർമുസ് കടലിടുക്കിൽ 23,000 -ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു

0
പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ഇന്ത്യക്കാർ. ഈ മേഖലയിൽ 23,000 ഓളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയുടെ 36 കപ്പലുകൾ പേർഷ്യൻ...

ഹിരോഷിമ ബോംബിന്റെ 20 മടങ്ങ് ശക്തി; ഇറാൻ യുദ്ധത്തിനിടെ ‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് യുഎസ്

0
ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ലോകത്തെ വിറപ്പിക്കുന്ന 'ഡൂംസ്ഡേ' മിസൈൽ വിജയകരമായി പരീക്ഷിച്ച് അമേരിക്ക. ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ മിനിറ്റ്മാൻ-3 (Minuteman-III) എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...

‘ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്’ എന്ന ഇറാന്റെ ഉരുക്ക് മുഷ്‌ടി ; ജനനത്തിനു പിന്നിലെ കഥ

0
ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഒരു സൈന്യമേ ഉള്ളൂ. എന്നാൽ ഇറാനിൽ സ്ഥിതി വ്യത്യസ്തമാണ്. സാധാരണ സൈന്യത്തിന് സമാന്തരമായി പ്രവർത്തിക്കുന്ന, കൂടുതൽ അധികാരങ്ങളുള്ള മറ്റൊരു സംവിധാനമുണ്ട്. അതാണ് 'ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്' IRGC....

Featured

More News