24 February 2025

അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടനസിന് ഫിഫ വിലക്ക്

ഈ വര്‍ഷം ജൂലൈയില്‍ കോപ അമേരിക്ക നേടിയ അര്‍ജന്‍റീന ടീമിലും 2022ലെ ലോകകപ്പ് നേടിയ ടീമിലും 2021ലെ കോപ കിരീടം നേടിയ ടീമിലും നിര്‍ണായക പ്രകടനം നടത്തിയത് എമിലിയാനോ മാര്‍ട്ടിനെസായിരുന്നു.

ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീന ടീമിന്‍റെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ രണ്ട് മത്സരങ്ങളില്‍ വിലക്കി ഫിഫ. സെപ്റ്റംബര്‍ അഞ്ചിന് ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിജയത്തിനുശേഷം കോപ അമേരിക്ക കിരീടത്തിന്‍റെ മാതൃക കൈയിലെടുത്ത് അശ്ലീല ആംഗ്യം കാണിച്ചിതിനും കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം ടിവി ക്യാമറാമാന്‍റെ ക്യാമറയിലേക്ക് ഗ്ലൗസ് കൊണ്ട് തട്ടിയതിനുമാണ് വിലക്കെന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ വ്യക്തമാക്കി.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിലൂടെ എമിലിയാനോ മാര്‍ട്ടിനെസ് ഫിഫ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായി അച്ചടക്ക സമിതി വിലയിരുത്തി. 2022ലെ ലോകകപ്പ് കിരീട നേട്ടത്തിനുശേഷം നടന്ന പുരസ്കാരദാനച്ചടങ്ങില്‍ ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്കാരം നേടിയശേഷം മാര്‍ട്ടിനെസ് വിവാദ ആംഗ്യം കാട്ടിയിരുന്നു.ഇതിന് പുറമെ സെപ്റ്റംബര്‍ 10ന് നടന്ന ചേര്‍ത്താണ് രണ്ട് മത്സര വിലക്ക്. എന്നാല്‍ ഫിഫ അച്ചടക്ക സമിതിയുടെ നപടിയില്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ കടുത്ത അതൃപ്തി അറിയിച്ചു.

ഈ വര്‍ഷം ജൂലൈയില്‍ കോപ അമേരിക്ക നേടിയ അര്‍ജന്‍റീന ടീമിലും 2022ലെ ലോകകപ്പ് നേടിയ ടീമിലും 2021ലെ കോപ കിരീടം നേടിയ ടീമിലും നിര്‍ണായക പ്രകടനം നടത്തിയത് എമിലിയാനോ മാര്‍ട്ടിനെസായിരുന്നു. രണ്ട് മത്സര വിലക്ക് നേരിട്ടതോടെ ഒക്ടോബര്‍ 10ന് വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലും 15ന് ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലും 32കാരനായ എമിലിയാനോ മാര്‍ട്ടിനെസിന് കളിക്കാനാവില്ല.

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ 18 പോയന്‍റുമായി അര്‍ജന്‍റീന ഒന്നാമതാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ കോപ അമേരിക്ക ഫൈനലില്‍ തോല്‍പ്പിച്ച കൊളംബിയയോട് അര്‍ജന്‍റീന അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു

Share

More Stories

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

Featured

More News