6 March 2026

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്‌പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ബിലാസ്‌പൂർ ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്‌ജി സിറാജുദ്ധീൻ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്. ഒമ്പത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.

50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി പറയുന്നു. എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ടു. അവസാന നിമിഷം വരെ ആശങ്ക ഉണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്‌പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ബിലാസ്‌പൂർ ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്‌ജി സിറാജുദ്ധീൻ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്. ഒമ്പത് ദിവസമായി കന്യാസ്ത്രീകൾ ജയിലിലാണ്.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിൻ്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.

ശനിയാഴ്‌ച പതിനൊന്ന് മണിയോടെയാണ് കുടുംബം ബിലാസ്‌പൂര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ കോടതിയിലും പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുക ആയിരുന്നു. ഇത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയമാണ്.

കന്യാസ്ത്രീകള്‍ തുടര്‍ച്ചയായി ചെയ്യുന്നതാണ്. ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരും എന്നിങ്ങനെയായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News