9 May 2025

നിയമസഭാ മാധ്യമ അവാർഡ് -2023 പ്രഖ്യാപിച്ചു

കെ. കുഞ്ഞികൃഷ്ണൻ (ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ) ചെയർമാനും പി. കെ. രാജശേഖരൻ, എൻ. ഇ. സുധീർ, ഡോ. പ്രിയ കെ നായർ, നിയമസഭാ സെക്രട്ടറി എ. എം. ബഷീർ എന്നിവർ അംഗങ്ങളു ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനവും പൊതുസമൂഹത്തിന്റെ ക്ഷേമവും ഉറപ്പു വരുത്തുന്നതിനും നിയമസഭയുടെ പ്രവർത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന മാധ്യമ സൃഷ്ടിയ്ക്കായി കേരള നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാർഡിന്റെ 2023 വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.

അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് – സൂരജ് സുകുമാരൻ, മാതൃഭൂമി ഗൃഹലക്ഷ്മി (‘മാളോര് വണങ്ങുന്ന വീരന്മാർ’ എന്ന ഫീച്ചർ), ഇ.കെ. നായനാർ നിയമസഭ അവാർഡ് – രമ്യ കെ. എച്ച്, മാതൃഭൂമി ദിനപത്രം (‘നീതിദേവതേ കൺതുറക്കു’ എന്ന അന്വേഷണ പരമ്പര), ജി, കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് – എം.ബി. സന്തോഷ്, മെട്രോ വാർത്ത (‘വിഴിഞ്ഞം: നിർമാണം. നിർത്തരുതെന്ന് നിയമസഭ”) എന്നിവരും, ദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാർഡ് – അഖില നന്ദകുമാർ, ഏഷ്യാനെറ്റ് ന്യൂസ് (‘ഇതുവഴിയത്രേ ഓണം വന്നത് എന്ന പരിപാടി) കെ.ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ് – ഡോ. ജി. പ്രസാദ് കുമാർ, മാതൃഭൂമി ന്യൂസ് (‘വെളിച്ചെണ്ണയിലെ വിഷപ്പുക’ എന്ന പരിപാടി) എന്നിവരും അർഹരായി. 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്

കെ. കുഞ്ഞികൃഷ്ണൻ (ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ) ചെയർമാനും പി. കെ. രാജശേഖരൻ, എൻ. ഇ. സുധീർ, ഡോ. പ്രിയ കെ നായർ, നിയമസഭാ സെക്രട്ടറി എ. എം. ബഷീർ എന്നിവർ അംഗങ്ങളു ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Share

More Stories

ഭീകര പരിശീലന കേന്ദ്രമായ ‘സർജൽ/ തെഹ്‌റ’; വിശദാംശങ്ങൾ

0
വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള...

‘മോദിയുടെ പേര് ഉച്ചരിക്കാൻ പോലും കഴിയില്ല’; പാകിസ്ഥാൻ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച് പാക് പാർലമെന്റ് അംഗം

0
ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങൾക്ക് ഇടയിൽ ഷെഹ്ബാസ് ഷെരീഫിനെ ഭീരു എന്ന് വിളിച്ച് പാകിസ്ഥാനി എംപി. നരേന്ദ്ര മോദിയുടെ പേര് 'ഉച്ചരിക്കാൻ' ഭയപ്പെടുന്ന 'ഭീരു' എന്നാണ് പാകിസ്ഥാനി എംപി പാർലമെന്റിൽ പറഞ്ഞത്. പാകിസ്ഥാൻ തെഹ്രീക്-...

നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്ക്

0
നാരദ ന്യൂസിന്റെ മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. രാജ്യ സുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഡ്വ. മുഹമ്മദ് ഷബീർ എന്ന വ്യക്തിയാണ് വീഡിയോയുടെ...

കാശ്മീരിലെ മുൻ തീവ്രവാദ ആക്രമണങ്ങൾക്ക് ശേഷം എന്താണ് സംഭവിച്ചത്?

0
കേന്ദ്രത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ വന ശേഷം 2016-ൽ ഉറിയിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനുശേഷം, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള യഥാർത്ഥ അതിർത്തിയായ നിയന്ത്രണ രേഖയ്ക്ക് കുറുകെ ഇന്ത്യ "സർജിക്കൽ...

സ്വർണ്ണത്തേക്കാൾ വിലയേറിയത്; ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് യുകെയിൽ എത്തി

0
ഏകദേശം 50 വർഷത്തിനിടെ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലയുടെ ആദ്യ സാമ്പിളുകൾ ചൈനയിൽ നിന്ന് വായ്പയെടുത്ത് യുകെയിൽ എത്തി. മിൽട്ടൺ കീൻസിലെ ഒരു ഉയർന്ന സുരക്ഷാ സൗകര്യത്തിലെ ഒരു സേഫിനുള്ളിൽ ഇപ്പോൾ ചെറിയ പൊടിപടലങ്ങൾ...

രാജ്യത്തിന് ആവശ്യമായതെല്ലാം സംഭാവന ചെയ്യാൻ തയ്യാർ; അംബാനിയും അദാനിയും പറയുന്നു

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും രാജ്യത്തിനും അതിന്റെ സായുധ സേനയ്ക്കും ശക്തമായ പിന്തുണ അറിയിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാജ്യത്തിനൊപ്പം...

Featured

More News