24 February 2025

ഐപിഎല്ലില്‍ നിര്‍ണായക തീരുമാനവുമായി ബിസിസിഐ

നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലം നല്‍കണം. ആറ് താരങ്ങളെയും നിലനിര്‍ത്തുകയാണെങ്കില്‍ ആ ടീമിന് ആര്‍ടിഎം ഉപയോഗിക്കാനാവില്ല.

ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഓരോ ടീമിനും നിലനിര്‍ത്താവുന്നത് പരമാവധി അഞ്ച് താരങ്ങളെയാണ്. ഒരു താരത്തെ റൈറ്റ് ടു മാച്ച്(ആര്‍ടിഎം) വഴിയും സ്വന്തമാക്കാം. അതായത് ആറ് താരങ്ങളെ ഒരു ടീമിന് നിലനിര്‍ത്താം. ഇതില്‍ വിദേശ താരങ്ങളെന്നോ ഇന്ത്യന്‍ താരങ്ങളെന്നോ വ്യത്യാസമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുമ്പ് നാല് താരങ്ങളെ നിലനിത്താന്‍ അനുവദിച്ചപ്പോള്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും ഒരു വിദേശ താരവുമെന്ന നിബന്ധന ഉണ്ടായിരുന്നു എന്നാല്‍ പുതിയ നിര്‍ദേശം അനുസരിച്ച് അഞ്ച് വിദേശ താരങ്ങളെ വേണമെങ്കിലും ടീമുകള്‍ക്ക് നിലനിര്‍ത്താം.

ഇപ്പോള്‍ ഐപിഎല്‍ താരങ്ങളെ സംബന്ധിച്ച് മറ്റൊരു സുപ്രധാന വാര്‍ത്തകൂടി പുറത്തുവന്നിരിക്കുകയാണ്. അടുത്ത സീസണില്‍ ഒരു താരത്തിന് പരിക്കേറ്റാല്‍ ലീഗിലെ 12-ാം മത്സരം വരെ പകരക്കാരെ കണ്ടെത്താന്‍ സമയം നല്‍കും. നേരത്തെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് താരങ്ങളെ കണ്ടെത്തണമായിരുന്നു. ഈ നിയമത്തനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്

റൈറ്റ് ടു മാച്ച് വഴി നിലനിര്‍ത്തുന്ന താരത്തെ ലേലത്തില്‍ ഏതെങ്കിലും ടീം വിളിക്കുന്ന വിലക്ക് നിലനിര്‍ത്താന്‍ ടീമുകള്‍ക്ക് അവസരമുണ്ട്. ടീമില്‍ നിലനിര്‍ത്തുന്ന അഞ്ച് താരങ്ങളില്‍ ആദ്യത്തെ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയായിരിക്കും പ്രതിഫലം. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലം നല്‍കണം. ആറ് താരങ്ങളെയും നിലനിര്‍ത്തുകയാണെങ്കില്‍ ആ ടീമിന് ആര്‍ടിഎം ഉപയോഗിക്കാനാവില്ല.

ആറ് താരങ്ങളെ നിലനിര്‍ത്തിയാല്‍ പരമാവധി 5 പേര്‍ മാത്രമെ ക്യാപ്ഡ് താരങ്ങള്‍ ആകാവു. അതിലും ഇന്ത്യന്‍ താരങ്ങളെന്നോ വിദേശ താരങ്ങളെന്നോ വ്യത്യാസമില്ല. നിലിനിര്‍ത്തുന്ന താരങ്ങളില്‍ പരമാവധി രണ്ട് അണ്‍ ക്യാപ്ഡ് താരങ്ങള്‍മാത്രമെ പാടുള്ളു. അണ്‍ക്യാപ്ഡ് താരത്തിന്റെ പരമാവധി താരമൂല്യം നാലു കോടിയായിരിക്കും.

Share

More Stories

ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് റിപ്പോർട്ടർമാരെ വിലക്കി; അസോസിയേറ്റഡ് പ്രസ്സ് കേസ് ഫയൽ ചെയ്തു

0
ലോകത്തിലെ ഏറ്റവും പഴയ വാർത്താ ഏജൻസികളിൽ ഒന്നായ അസോസിയേറ്റഡ് പ്രസ്സ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ റിപ്പോർട്ടർമാരെ വിലക്കുന്നതിലൂടെ പത്രസ്വാതന്ത്ര്യം ലംഘിച്ചുവെന്ന് ആരോപിച്ച് മൂന്ന് മുതിർന്ന വൈറ്റ്...

വവ്വാലിൽ നിന്ന് മനുഷ്യനിലേക്ക് പകരും; പുതിയ കൊറോണ വൈറസ് കണ്ടെത്തി ചൈനീസ് ഗവേഷകർ

0
കോവിഡ് -19 ന്റെ അതേ റിസപ്റ്റർ ഉപയോഗിച്ച് മനുഷ്യരെ ബാധിക്കുന്ന ഒരു പുതിയ വവ്വാൽ മുഖേന പകരുന്ന കൊറോണ വൈറസ് ചൈനീസ് ഗവേഷണ സംഘം കണ്ടെത്തി. രോഗം പടരുന്നത് തടയാൻ അത് നിരീക്ഷിക്കേണ്ടതിന്റെ...

റഷ്യയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ രാജിവയ്ക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി

0
ഉക്രെയ്നിൽ സമാധാനം കൈവരിക്കണമെങ്കിൽ നാറ്റോ അംഗത്വത്തിനായുള്ള തന്റെ നിലപാട് കൈമാറാനും സ്ഥാനമൊഴിയാനും ഉക്രെയ്ൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചു . ശനിയാഴ്ച കീവിൽ നടന്ന 'ഉക്രെയ്ൻ. 2025' ഫോറത്തിൽ സംസാരിക്കവെ, താൻ...

കോഹ്ലിക്ക് സെഞ്ച്വറി; സെമി കാണിക്കാതെ പാകിസ്ഥാനെ പുറത്താക്കി; ഇന്ത്യക്ക് 6 വിക്കറ്റ് ജയം

0
പാകിസ്ഥാനെ ചാമ്പ്യൻസ് ട്രോഫിയിൽ ഒപരാജയപ്പെടുത്തി ഇന്ത്യ. വിരാട് കോഹ്ലി സ്വന്തമാക്കിയ സെഞ്ച്വറിയോടെ ഇന്ത്യ പാകിസ്ഥാനെ തകർക്കുകയായിരുന്നു . രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 15 പന്തില്‍ 20 റണ്‍സ് എടുത്ത...

ഭാരതപ്പുഴയിൽ ഉണ്ടായത് വൻ തീപിടുത്തം; അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായും കത്തി ചാമ്പലായി

0
പാലക്കാട് തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി . ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം നടന്നത്. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള...

ആരാണ് വി.പി. സുഹ്റയെന്ന 70 വയസ്സുള്ള സ്ത്രീയുടെ മരണം വരെയുള്ള നിരാഹാര സമരത്തിന് കാരണക്കാർ?

0
| ശരണ്യ എം ചാരു മുസ്ലിം പിന്തുടർച്ചാവകാശത്തിൽ തുല്യ നീതി തേടി വി.പി. സുഹ്റയെന്ന 70 വയസ്സുള്ളൊരു സ്ത്രീ ഡൽഹി ജന്തർമന്ദറിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യയിലാണെന്ന് പറയുന്നത് അത്രമേൽ അഭിമാനിക്കാവുന്നൊരു...

Featured

More News