തായ്‌ലന്‍ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയെ കുറിച്ച് വൈകാരികമായി പ്രതികരിച്ച് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗേ. മോദി തൻ്റെ ജേഷ്‌ഠസഹോദരനും ആത്മീയ ഗുരുവുമാണെന്ന് തോബഗേ പറഞ്ഞു. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചക്കോടിക്കിടെ ആണ് ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തിയത്.
കൂടിക്കാഴ്‌ചക്ക് ശേഷം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ ആണ് മോദിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് തോബഗെ സംസാരിച്ചത്. “എൻ്റെ ജേഷ്‌ഠസഹോദരൻ ആയാണ് മോദിയെ കാണുന്നത്. അദ്ദേഹം എന്നെ നയിക്കുന്നു. അതുകൊണ്ട് എൻ്റെ ഉഉപദേഷ്‌ടാവായാണ് അദ്ദേഹത്തെ ഞാന്‍ കരുതുന്നത്. അദ്ദേഹവുമായുള്ള ഓരോ കൂടിക്കാഴ്‌ചയും എന്നെ സംബന്ധിച്ച് പ്രത്യേകതയുള്ളതാണ്”, -തോബഗെ പറഞ്ഞു. ‘ആത്മീയ നേതാവ്’ എന്നാണ് മോദിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
അമേരിക്കന്‍ പോഡ്‌കാസ്റ്ററും എഐ ഗവേഷകനുമായ ലെക്‌സ് ഫ്രിഡ്‌മാൻ മോദിയുമായി നടത്തിയ പോഡ്‌കാസ്റ്റിനെ പ്രശംസിച്ചു കൊണ്ടും തോബഗെ വാര്‍ത്താ ഏജന്‍സിയോട് സംസാരിച്ചു. ലെക്‌സ് ഫ്രിഡ്‌മാൻ ഒരു ആത്മീയ ഗുരുവിനെ കേള്‍ക്കുന്നത് പോലെയാണ് തനിക്ക് ആ പോഡ്‌കാസ്റ്റ് അനുഭവപ്പെട്ടതെന്നാണ് തോബഗെ പറയുന്നത്.
ഹിന്ദി കൂടുതല്‍ അറിയില്ലെങ്കിലും ഹിന്ദി ഭാഷയിലും ഇംഗ്ലീഷിലുമുള്ള പോഡ്‌കാസ്റ്റ് കേട്ടതായും അതിനെ കുറിച്ച് മോദിയുമായി സംവദിച്ചതായും ഭൂട്ടാന്‍ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, അതിൻ്റെ ഒറിജിനല്‍ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും ഇക്കാര്യം മോദിയെ അറിയിച്ചിട്ടുണ്ടെന്നും തോബഗെ വ്യക്തമാക്കി. ആത്മീയ നേതാവിനെയാണ് ആ പോഡ്‌കാസ്റ്റില്‍ കാണാനായതെന്നും ആത്മീയമമായി സംതൃപ്‌തി നല്‍കുന്നതായിരുന്നു എന്നും തോബഗെ മോദിയെ അറിയിച്ചു.