6 February 2025

25 വർഷങ്ങൾ; തമിഴ് സിനിമയിൽ ഒരു മലയാള നടന്റെ ഏറ്റവും വലിയ പെർഫോമൻസ് നിറഞ്ഞ ഇരുവർ

മോഹൻലാലിന് തുല്യമായി വേറൊരു വേഷം മണിരത്നം കരുതി വച്ചിരുന്നു..,ആ വേഷത്തിലേക്ക് മണിരത്നം ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു.,അതിന്റെ ഫോട്ടോ ഷൂട്ടും നടന്നിരുന്നു

1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പ്രദർശനത്തിനെത്തിയ തമിഴ് ചലച്ചിത്രമാണ് ഇരുവർ . മോഹൻലാൽ ആദ്യമായി അഭിനയിച്ച തമിഴ് സിനിമ, ലോകസുന്ദരി ഐശ്വര്യാ റായി ആദ്യമായി ആദ്യമായി സിനിമയിൽ… അതെ, മോഹൻലാലിന്റെ നായിക തന്നെ. ഇതില്‍ മോഹന്‍ലാലിന്റെ നായികയായി ഇരട്ടക്കഥാപാത്രങ്ങളെയാണ് ഐശ്വര്യ അഭിനയിച്ചു ഫലിപ്പിച്ചത്. പ്രകാശ് രാജായിരുന്നു മറ്റൊരു പ്രധാന അഭിനേതാവ്. പ്രകാശ് രാജ് മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ അവാര്‍ഡും സന്തോഷ് ശിവന്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും ‘ഇരുവറി’ലൂടെ സ്വന്തമാക്കി. മോഹൻലാലിൻറെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഇരുവർ എന്ന ചിത്രത്തിലെ പ്രകടനം വിലയിരുത്തപ്പെടുന്നത്.

മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആഷിന്റെ മറുപടി, അഭിനയം അദ്ദേഹത്തിനു ദൈവത്തില്‍ നിന്നും കിട്ടിയ സമ്മാനമാണ് എന്നായിരുന്നു. എം.ജി.ആര്‍, കരുണാനിധി, ജയലളിത എന്നിവരുടെ ജീവിതകഥയാണ് ഇരുവര്‍ പറഞ്ഞത്. ഇതിൽ എം.ജി.ആറിനെ ആയിരുന്നു ലാൽ അവതരിപ്പിച്ചത് കഥാപാത്രത്തിന്റെ പേര് ആനന്ദൻ. മോഹൻലാലിന് തുല്യമായി വേറൊരു വേഷം മണിരത്നം കരുതി വച്ചിരുന്നു..,ആ വേഷത്തിലേക്ക് മണിരത്നം ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു.,അതിന്റെ ഫോട്ടോ ഷൂട്ടും നടന്നിരുന്നു.., എന്നാൽ മമ്മൂട്ടിക്ക് തിയതി ഇല്ലാത്തതിനെ തുടർന്ന് പിന്നീട് ആ വേഷം കുറച്ച് പ്രാധാന്യം കുറച്ച് പ്രകാശ് രാജിന് നൽകുകയായിരുന്നു.

തമിഴ് ജനത കൈയേറ്റുവാങ്ങേണ്ട ഒരു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞതെങ്കിലും ചിത്രത്തിന്റെ കോൺട്രോവേഴ്സൽ സ്വഭാവവും മികച്ച ഒരു താര നിര (അറിയപ്പെടുന്ന താരനിര ) ഇല്ലാത്തതും ചിത്രത്തെ കാണികളിലേക്ക് എത്തിക്കുന്നതിൽ പരാജയമായി. അങ്ങനെ പറയുമ്പോളും ഇന്നും ഒരു കാര്യം ഉറപ്പിച്ചു പറയാനാകും മോഹൻലാൽ എന്ന നടനെ പോലെ ആനന്ദനെ അവതരിപ്പിക്കാൻ ആര്ക്കും കഴിയില്ല എന്ന ആ സത്യം. ഏതോ ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞതിങ്ങനെയാണ് ” ഞാൻ മണിരത്നത്തോട് ചോദിച്ചിരുന്നു എന്ത്‌കൊണ്ടാണ് എന്നെ MGR ന്റെ കഥാപാത്രമാകാൻ എന്നെ തിരഞ്ഞെടുത്തത് എന്ന് ..അദ്ദേഹത്തിന്റെ മറുപടി രൂപസാദൃശ്യം കൊണ്ടാണെന്നു ആയിരുന്നു .

പക്ഷെ സിനിമ ഇറങ്ങി പല നാൾ കഴിഞ്ഞു ഓരോ ആളുകൾ എന്നോട് ചോദിച്ചു “താങ്കൾ എംജിആറിനെ നേരിട് കണ്ടിട്ടുണ്ടോ എന്ന് ..? താങ്കളുടെ ഭാവങ്ങളും മാനറിസവും എല്ലാം എംജിആറിനെ പോലെ തന്നെ ഉണ്ടായിരുന്നു “.ഞാൻ അത് ഒരിക്കലും അറിഞ്ഞുകൊണ്ട് ചെയ്തതല്ല അതങ്ങനെ വന്നു പോയതാണ് “.
ആനന്ദൻ മുടങ്ങിപ്പോയ തന്റെ ചിത്രത്തിന്റെ നിർമാതാവിനെ ചെന്ന് കാണുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. സങ്കടം ഉള്ളിലൊതുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അറിയാതെ വിങ്ങി പോകുന്ന ആനന്ദനെ മോഹൻലാൽ എത്ര സൂക്ഷമായി അവതരിപ്പിച്ചു എന്നയിടത് ആ നടന്റെ ശെരിക്കുള്ള കാലിബർ നമ്മൾ മനസിലാക്കിയതിൽ നിന്നും എത്രയോ ഇരട്ടിയാണെന്നു മനസിലാക്കാം.

മിതാഭിനയത്തിന്റെ പീക്ക് പോയിന്റാണ് ആ രംഗത്തിലെ മോഹൻലാലിൻറെ പ്രകടനം.ഭാവങ്ങളിലൂടെ സങ്കടം ഒതുക്കിപിടിക്കുണ്ടെങ്കിലും കണ്ണുകളിലെ ഈറൻ നനവ് ആനന്ദൻ എത്ര മാത്രം തകർന്നു എന്ന് സൂചിപ്പിക്കുന്നു. ഇതൊക്കെ ഒരുപക്ഷെ മോഹൻലാലിന് മാത്രം ചെയ്യാൻ പറ്റുന്ന ഒന്നായിരിക്കും ഒരു പക്ഷെ അദ്ദഹത്തിന്റെ പ്രകടനം എം ജി ആറിനെ പോലെ ഉണ്ട് പറഞ്ഞവർക്കും മോഹൻലാൽ എന്ന നടൻ ആനന്ദൻ എന്ന കഥാപത്രത്തിലേക്കിറങ്ങി ചെന്ന് അതിന്റെ അത്രയും ജീവനോടെ ചെയ്തു ഭലിപ്പിച്ചതിന്റെ ഫലമായി ഉണ്ടായ തോന്നലായിരിക്കുമത്. ഒരുപക്ഷെ ആ രംഗം ഇന്നും കാണുമ്പോളും ഉള്ളിലുയരുന്ന ഒരു ചോദ്യമാണത് ആ വർഷത്തെ മികച്ച നടനുള്ള ദേശിയ അവാർഡ് മോഹൻലാലിന് എങ്ങനെ നഷ്ടമായി എന്നത്.

ഇന്നത്തെകാലത്തെപോലെ ക്യാമറയുടെ സര്ക്കസ് കൊണ്ട് ഭാവാഭിനയങ്ങൾ പരിപോഷിപ്പിക്കാതെ ഒരു സ്റ്റഡി ഫ്രെമിൽ ഒന്നോ രണ്ടോ മിനിറ്റ് വരുന്ന ലെങ്ങ്തി ഷോട്ടുകളിലൂടെ പശ്ചാത്തല സംഗത്തെത്തിന്റെ പോലും പിൻബലമില്ലാതെ ലാൽ എന്ന മഹാനടൻ നമ്മുടെ ഉള്ളിൽ കോറിയിട്ട ആനന്ദന്റെ വികാരങ്ങളുണ്ടല്ലോ അത് വല്ലാത്തൊരു തിരിച്ചറിവാണ് ഈ നടൻ എത്ര മാത്രം വലിയൊരാളെന്ന് നമ്മെ മനസിലാക്കി തരുന്ന ഒന്ന് ഉദാഹരണത്തിന് ആനന്ദനെ പാർട്ടിയിൽ നിന്നും പുറത്താകുന്ന രംഗത്തിലെ മോഹൻലാലിന്റെ പ്രകടനം അതിനു ശേഷം റൂമിൽ നിന്നും പുറത്തു വരുന്ന ആനന്ദന്റെ കണ്ണുകളിലെ തെളിച്ചം ഇതെല്ലാം ആ സിനിമയെ ആ കഥാപാത്രത്തിനെ സ്പെഷ്യൽ ആകുന്നു.

ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹ നടനുള്ള അവാർഡ് ലഭിച്ചു.
2007-ൽ പുറത്തിറങ്ങിയ മറ്റൊരു ഹിന്ദി ചിത്രമായ രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ രാം ഗോപാൽ വർമ്മാ കി ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻ‌ലാലാണ്. എന്നാൽ ഈ ചിത്രം സാമ്പത്തികമായും നിരൂപകരുടെ ഇടയിലും പരാജയമായിരുന്നു.
മോഹൻലാലും വിമർശിക്കപ്പെട്ടു.

Share

More Stories

‘ഉന്നത രാഷ്ട്രീയ നേതാക്കളുമായി ‘അനന്തു കൃഷ്‌ണന് ബന്ധം’; കസ്റ്റഡി അപേക്ഷയിലെ വിവരങ്ങൾ പുറത്ത്

0
ഭൂലോക തട്ടിപ്പ് നടത്തിയ അനന്തു കൃഷ്‌ണൻ്റെ കസ്റ്റഡി അപേക്ഷയിൽ പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമെന്ന് വിവരം. കൂട്ടുപ്രതികൾ ഉന്നത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളാണ്. പല ബന്ധുക്കളുടെ പേരിലും പണം കൈമാറി. അനന്തു...

ബാരാമുള്ളയിൽ 23 കിലോമീറ്റർ പിന്തുടർന്ന് ട്രക്ക് ഡ്രൈവറെ ഇന്ത്യൻ സൈന്യം വെടിവച്ചു കൊന്നു

0
ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നടന്ന സൈന്യത്തിൻ്റെ വെടിവയ്പ്പ് സുരക്ഷാ സേനയ്‌ക്കെതിരെ വിവാദം സൃഷ്‌ടിച്ചു. ഇതേതുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു. ചെക്ക് പോയിന്റ് പരിശോധനയിൽ നിർത്താതെ അതിവേഗത്തിൽ ഓടിച്ചുപോയ 32 കാരനായ ട്രക്ക്...

‘കുറച്ച് മുഹൂർത്തത്തിനായി കാത്തിരിക്കുകയാണോ?’ വിദേശികളെ നാടുകടത്താത്ത അസം സർക്കാരിനെതിരെ സുപ്രീം കോടതി

0
വിദേശികളായി പ്രഖ്യാപിക്കപ്പെട്ട ആളുകളെ നാടുകടത്തുന്നതിന് പകരം തടങ്കൽ കേന്ദ്രങ്ങളിൽ അനിശ്ചിതമായി പാർപ്പിച്ചതിന് ഹിമാന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള അസം സർക്കാരിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് സുപ്രീം കോടതി. "നിങ്ങൾ എന്തെങ്കിലും മുഹൂർത്തത്തിനായി കാത്തിരിക്കുകയാണോ"...

‘ഭൂമിയിലെ നരകം’; ട്രംപിന് കുറ്റവാളികളെ അയയ്ക്കാൻ കഴിയുന്ന എൽ സാൽവഡോറിലെ മെഗാ ജയിൽ

0
തീവ്രവാദ തടവറ കേന്ദ്രത്തിനുള്ളിൽ (CECOT), മെഗാ ജയിലായ എൽ സാൽവഡോർ. 2025 ജനുവരി 27ന് എൽ സാൽവഡോറിലെ ടെകൊലൂക്കയിൽ, എംഎസ്-13, 18 സ്ട്രീറ്റ് ഗുണ്ടാസംഘങ്ങളിലെ നൂറുകണക്കിന് അംഗങ്ങളെ തടവിലാക്കിയിരിക്കുന്ന കൗണ്ടർ-ടെററിസം കൺഫൈൻമെന്റ് സെൻ്റെർ...

‘കുന്നുകൾ പതിനെട്ട് കടന്നു, മൃതദേഹങ്ങൾ കണ്ടു’; ‘കഴുത വഴിയിലൂടെ’ യുഎസിലേക്ക് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരൻ പറയുന്നു

0
യുഎസ് സി-17 സൈനിക വിമാനത്തിൽ അമൃത്സറിൽ എത്തിയ ഇന്ത്യൻ കുടിയേറ്റക്കാർ, 'കഴുത വഴിയിലൂടെ' യുഎസിൽ എങ്ങനെ പ്രവേശിച്ചു എന്നതിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചു. നാടുകടത്തപ്പെട്ട 104 ഇന്ത്യൻ പൗരന്മാരിൽ ഒരാൾ പഞ്ചാബിൽ നിന്നുള്ളയാളാണ്. തന്നെ...

ഇംഗ്ലണ്ടിന് എതിരായ മത്സരത്തിൽ ടീം ഇന്ത്യ പുതിയ ജേഴ്‌സി ധരിക്കും

0
2025-ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിനെതിരെ ഹോം ഏകദിന പരമ്പര കളിക്കാൻ പോകുന്നു. മൂന്ന് മത്സരങ്ങളുള്ള ഈ പരമ്പര ഫെബ്രുവരി 6 മുതൽ നാഗപൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ...

Featured

More News