21 May 2025

കൈക്കൂലി കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത്; പ്രധാനമന്ത്രി ഇടപെടണം: കേരള മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇഡിയുടെ കൈക്കൂലി, ഗൗരവമുള്ള വിഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയ്യോടെ പിടിക്കപ്പെട്ടു. പല തരത്തിലുള്ള ഇടപെടൽ നടക്കുന്നു. കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. പ്രധാനമന്ത്രി ഇടപെടണം. വിശ്വാസ്യത തിരികെ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി വെളിച്ചം തരും. എന്നാൽ അത് തീ ആയും മാറും, -മുഖ്യമന്ത്രി പറഞ്ഞു.

കെ റെയിൽ പദ്ധതി മുന്നോട്ട് വച്ചപ്പോൾ കേന്ദ്രം അംഗീകാരം നൽകിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഇപ്പോൾ വേണ്ട എന്ന് നിലപാട് എടുത്തു. അത് ഇവിടെ ഉള്ള ചിലരുടെ താല്പര്യപ്രകാരമാണ്. അത് രാഷ്ട്രീയം ആയിരുന്നു. ശ്രമങ്ങൾ നടക്കാതെ വന്നപ്പോൾ നിർത്തി വെച്ചു. ഈ ശ്രീധരൻ്റെ നിർദേശം കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകി.

കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളില്‍ ഉലയാതെ നാടിനായി നിലകൊണ്ട സര്‍ക്കാരിൻ്റെ നിശ്ചയ ദാര്‍ഢ്യത്തിൻ്റെ ഫലമാണ് നേട്ടങ്ങളെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നിന്നു. അനായാസമായിരുന്നില്ല യാത്ര. പതറാതെ ജനങ്ങളും സര്‍ക്കാരും അവയെ നേരിട്ടു. ആ ഘട്ടങ്ങളില്‍ പോലും കേരളത്തിന് എതിരെ നിന്ന ശക്തികൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കല്ലിട്ടത് യുഡിഎഫ് കാലത്താണെന്നും എന്നാല്‍ നൂറ് ശതമാനം പ്രവൃത്തികളും നടന്നത് എല്‍ഡിഎഫ് കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി വഴി നിയമനം സുതാര്യമാക്കിയെന്നും രാജ്യത്തെ ആകെ നിയമനങ്ങളില്‍ 42 ശതമാനവും കേരളത്തിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ലക്ഷത്തിനടുത്ത് പേര്‍ക്ക് നിയമനം നല്‍കി. ലൈഫില്‍ നാല് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ ഒന്നാമത്. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറി.

ടൂറിസം മേഖലയും മെച്ചപ്പെട്ടു. ഏഴ് ലക്ഷത്തോളം വിദേശ സഞ്ചാരികളും രണ്ട് കോടി ആഭ്യന്തര സഞ്ചാരികളുമെത്തി. വയനാട് ദുരന്ത ബാധിതകര്‍ക്ക് കൈത്താങ്ങായി. സാമ്പത്തിക പ്രതിസന്ധി കേരളത്തിന് വെല്ലുവിളിയായി. പ്രതിസന്ധികളിലും ജനങ്ങള്‍ക്കായി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share

More Stories

ഇന്ത്യ കടലിലും ശക്‌തമാകും; അദാനി ഗ്രൂപ്പ് ഈ സംവിധാനം സൃഷ്‌ടിക്കും

0
ഇന്ത്യയുടെ സമുദ്ര ശക്തിക്ക് ഇനി മറ്റൊരു ശക്തമായ സ്‌തംഭം കൂടി ലഭിക്കാൻ പോകുന്നു. പ്രതിരോധ മേഖലയിലെ പ്രമുഖരായ അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ഇസ്രായേലി പ്രതിരോധ ഗ്രൂപ്പായ എൽബിറ്റ് സിസ്റ്റംസിൻ്റെ ഗ്രൂപ്പ് കമ്പനിയായ...

വന്യമൃ​ഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

0
കേരളത്തിൽ വന്യമൃഗ ശല്യം തടയാൻ നായാട്ടിന് അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുക ആണെന്നും ഈ സാഹചര്യം മാറണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. വന്യമൃ​ഗങ്ങളെ തൊടാൻ പാടില്ലെന്ന നിലയിലാണ്...

കൂരിയാട്ട് ദേശീയപാത തകർച്ചയിൽ ഒരു മാധ്യമ വാർത്തയിലും റോഡ് നിർമാണ കമ്പനിയില്ല

0
മലപ്പുറം കൂരിയാട്ട് ദേശീയപാത തകര്‍ന്നതിൻ്റെ ഉത്തരവാദിത്വം ആർക്ക് എന്നാണ് കൊണ്ടുപിടിച്ച് ചർച്ച ചെയ്യുന്നത്. എന്നാൽ, ഈ റീച്ച് നിർമിക്കുന്ന കമ്പനിയെ കുറിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും തന്ത്രപരമായ മൗനം പാലിക്കുന്നു. ഈയൊരു നിർണായക വിഷയത്തിലേക്ക്...

റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയനും യുകെയും

0
യൂറോപ്യൻ യൂണിയനും യുകെയും റഷ്യയ്ക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതുവഴി ഉക്രൈനുള്ള പിന്തുണ വർദ്ധിപ്പിക്കുന്നതിനൊപ്പം റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്താനുള്ള അവരുടെ പ്രചാരണം വർദ്ധിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ്...

ഫീൽഡ് മാർഷൽ അസിം മുനീർ: പാകിസ്ഥാൻ കരസേനാ മേധാവിക്ക് ഈ പദവി എന്ത് അധികാരമാണ് നൽകുന്നത്?

0
പാക്കിസ്ഥാൻ സർക്കാർ തങ്ങളുടെ കരസേനാ മേധാവി ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ പ്രഖ്യാപനം നടത്തിയത്, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന...

ചരിത്രത്തിലാദ്യമായി സുവർണ്ണ ക്ഷേത്രത്തിൽ വിളക്കുകൾ അണച്ചു

0
പഞ്ചാബിലെ അമൃത്സറിലെ വിശുദ്ധ സുവർണ്ണ ക്ഷേത്രം ലക്ഷ്യമിട്ട് പാകിസ്ഥാൻ ആസൂത്രണം ചെയ്ത ഒരു വലിയ ഗൂഢാലോചന ഇന്ത്യൻ സൈന്യം വിജയകരമായി പരാജയപ്പെടുത്തിയതായി മുതിർന്ന ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പ്രത്യാക്രമണത്തിന്റെ ഭാഗമായി, പാകിസ്ഥാൻ...

Featured

More News