11 February 2025

ഇംഗ്ലീഷ് മാത്രം മതി; ‘ബംഗാളി സൈന്‍ ബോര്‍ഡ്’ കണ്ട് ബ്രിട്ടീഷ് എംപിക്ക് രോഷം

ഒരു വശത്ത് ഇംഗ്ലീഷിലും മറുവശത്ത് ബംഗാളിയിലും എഴുതിയ സൈന്‍ ബോര്‍ഡാണ് ഇത്

ലണ്ടനിലെ ബംഗാളി ഭാഷയിലെഴുതിയ സൈന്‍ ബോര്‍ഡിനെതിരേ രോഷം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എംപി റുപെര്‍ട്ട് ലോവ്. ലണ്ടനിലെ വൈറ്റ്ചാപ്പല്‍ സ്റ്റേഷന് മുന്നിലാണ് ബംഗാളി ഭാഷയിലെഴുതിയ സൈന്‍ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചാണ് ബ്രിട്ടീഷ് എംപി നീരസം പ്രകടമാക്കിയത്.

ബ്രിട്ടനിലെ റിഫോം യുകെ പാര്‍ട്ടിയുടെ എംപിയാണ് റുപെര്‍ട്ട്. സൈന്‍ ബോര്‍ഡുകള്‍ ഇംഗ്ലീഷില്‍ മാത്രമെ പ്രദര്‍ശിപ്പിക്കാവൂവെന്ന് എന്ന് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. “ഇത് ലണ്ടന്‍ ആണ്. അതിനാല്‍ സ്റ്റേഷൻ്റെ പേര് ഇംഗ്ലീഷിലെ എഴുതാവൂ, ഇംഗ്ലീഷില്‍ മാത്രം”, -അദ്ദേഹം പറഞ്ഞു. ഒരു വശത്ത് ഇംഗ്ലീഷിലും മറുവശത്ത് ബംഗാളിയിലും എഴുതിയ സൈന്‍ ബോര്‍ഡാണ് ഇത്.

ലോവെയുടെ പോസ്റ്റ് വളരെ വേഗമാണ് എക്‌സില്‍ വൈറലായത്. 35 ലക്ഷം പേരാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് കണ്ടത്. അതേസമയം, സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍മീഡിയ രേഖപ്പെടുത്തിയത്.

ടെക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കും റുപെര്‍ട്ടിൻ്റെ ട്വീറ്റിന് മറുപടിയുമായി എത്തി. ഇംഗ്ലീഷില്‍ മാത്രമെ എഴുതാവൂ എന്ന അദ്ദേഹത്തിൻ്റെ പോസ്റ്റിന് മസ്‌ക് ‘അതേ’യെന്ന് മറുപടി നല്‍കി. അതേസമയം, റുപര്‍ട്ടിൻ്റെ നിലപാടിന് എതിരായി അഭിപ്രായം രേഖപ്പെടുത്തിയവരും ഏറെയാണ്.

ഇംഗ്ലീഷ് സംസാര ഭാഷയല്ലാത്ത മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ ഇംഗ്ലീഷില്‍ സൈന്‍ബോര്‍ഡുകള്‍ എഴുതിയിരിക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ അത് വിലമതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത് രണ്ടു തരത്തിലും പ്രവര്‍ത്തിക്കുമെന്ന് ഒരു എക്‌സ് ഉപയോക്താവ് അഭിപ്രായപ്പെട്ടു. വെയില്‍സില്‍ ഇംഗ്ലീഷില്‍ സൈന്‍ബോര്‍ഡുകള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നതായി മറ്റൊരാള്‍ പരിഹാസത്തോടെ പറഞ്ഞു.

ബ്രിട്ടനില്‍ ഇംഗ്ലീഷിന് പ്രധാന്യം കൊടുക്കണമെന്ന് പറഞ്ഞ് മുമ്പും റുപര്‍ട്ട് ലോവ് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇംഗ്ലീഷ് പഠിക്കാന്‍ വിസമ്മതിക്കുന്ന കുടിയേറ്റക്കാരെ നാടുകടത്തണമെന്ന് രണ്ടാഴ്‌ച മുമ്പ് ലിങ്കിഡ്ഇന്നില്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘‘നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് വന്ന് ഇംഗ്ലീഷ് പഠിക്കാന്‍ വിസമ്മതിച്ചാല്‍, ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍, സംഭാവന നല്‍കാന്‍ വിസമ്മതിച്ചാല്‍, ഞങ്ങളുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ വിസമ്മതിച്ചാല്‍, നിങ്ങളെ നാടുകടത്തണം. അതില്‍ നമ്മൾ ക്ഷമാപണം നടത്തരുത്,’’ റുപെര്‍ട്ട് പറഞ്ഞു.

Share

More Stories

ജീവൻ ഇല്ലാത്ത ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് വാലൻ്റെന്‍സ് പ്രണയ അഭ്യര്‍ത്ഥനകളുടെ പ്രവാഹം

0
പ്രണയദിനം അഥവാ വാലൻ്റെന്‍സ് ഡേയോട് അനുബന്ധിച്ച് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഒരുക്കത്തിലാണ് ലോകം. എഐ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനിടെ ഒരു വീഡിയോയോ ചിത്രമോ കണ്ടാല്‍ അത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന് പറയാന്‍ പോലും പ്രയാസമാണ്....

‘തലയിൽ തീവെച്ച് വെള്ളം തിളപ്പിച്ചു’; അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം ഉടൻ നടപ്പാക്കണം: യുക്തിവാദി സംഘം

0
തിരുവനന്തപുരം: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും. അന്ധവിശ്വാസങ്ങളെ പരിഹസിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം. അന്ധവിശ്വാസ നിർമ്മാർജ്ജനത്തിന് ബില്ല് അവതരിപ്പിക്കണമെന്നും ...

‘ഗില്ലൻബാരെ സിൻഡ്രോം’ ഒരു മരണം കൂടി; ചികിത്സയിലുള്ള 192 പേരിൽ 167 പേർക്കും രോ​ഗം

0
ദില്ലി: പൂനെയിൽ ഗില്ലിൻ- ബാരെ സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന...

‘ശനിയാഴ്‌ചയോടെ ബന്ദികളെ വിട്ടയക്കണം, അല്ലെങ്കിൽ എല്ലാം തകരും’: ഡൊണാൾഡ് ട്രംപ്

0
മിഡിൽ ഈസ്റ്റിലെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷം വീണ്ടും ലോക രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവാണ്. ഇത്തവണ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തർക്കത്തിൽ ഒരു തുറന്നപ്രസ്‌താവന നടത്തി. ഗാസയിൽ തടവിലാക്കപ്പെട്ട...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ആര് അമ്പയർ ചെയ്യും?

0
2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19ന് കറാച്ചിയിൽ ആരംഭിക്കും. ഫൈനൽ മത്സരം മാർച്ച് 9ന് നടക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്...

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബന്ദി മോചനം നിർത്തിവെക്കുന്നതായി ഹമാസ്

0
ഗാസയിൽ ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിർത്തിവെക്കുമെന്ന് ഹമാസ് അറിയിച്ചു . ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് നീക്കം. ശനിയാഴ്ചയ്ക്കുള്ളിൽ...

Featured

More News