ബെംഗളൂരു: ടാറ്റാ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ 2025) റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡിൻ്റെ (ആർസിപിഎൽ) കാമ്പ, ജിയോ സ്റ്റാറുമായി സഹകരിച്ച് ടിവിയിലും ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലും ഒരു കോ- പവേർഡ് സ്പോൺസറാകും.
ഈ പങ്കാളിത്തം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ പ്രാദേശിക ഭാഷകൾ ഉൾപ്പെടെ (എച്ച്‌ഡിയും സ്റ്റാൻഡേർഡും), ജിയോ സ്റ്റാറിൻ്റെ സ്ട്രീമിംഗ് പ്ലാറ്റ് ഫോമിൽ കാമ്പയുടെ പ്രചാരം ഉറപ്പാക്കും.
ഈ സഹകരണത്തിലൂടെ കാമ്പ ടാറ്റാ ഐപിഎൽ 2025 സീസണിൽ രാജ്യമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ്. ടിവിയിൽ കാമ്പയും ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിൽ കാമ്പ എനർജിയും പ്രധാനമായി ഫീച്ചർ ചെയ്യും.
“ടാറ്റാ ഐപിഎല്ലിനായുള്ള ജിയോ സ്റ്റാറുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ക്രിക്കറ്റിനോടുള്ള ഞങ്ങളുടെ ദീർഘകാല പ്രതിബദ്ധതയുടെ സ്വാഭാവിക വിപുലീകരണമാണ്. ടിവിയിലും ഡിജിറ്റലിലുമായി എക്‌സ്‌ക്ലൂസീവ് കോ- പവേർഡ് സ്പോൺസർഷിപ്പ് നേടിയതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ വേദിയിൽ ഞങ്ങൾ ഞങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയാണ്.” -റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്‌സ് ലിമിറ്റഡിൻ്റെ സിഇഒ കേതൻ മോഡി അഭിപ്രായപ്പെട്ടു.