6 March 2026

സമീക്ഷയുടെ കരുതല്‍; സ്നേഹവീടിന്‍റെ താക്കോല്‍ദാനം എംവി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും

യുകെ യിലും നാട്ടിലുമായി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള സമീക്ഷയുടെ പ്രവർത്തനങ്ങൾ ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

കണ്ണൂർ മോറാഴ സ്വദേശി ഗീതയ്ക്ക് സമീക്ഷ യുകെ നല്‍കുന്ന വീടിന്‍റെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 28ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സ്നേഹവീടിന്‍റെ താക്കോല്‍ കൈമാറും. സമീക്ഷ യുകെ ലണ്ടൻഡെറി മുൻ യൂണിറ്റ് സൈക്രട്ടറി ജോഷി സൈമണിന്‍റെ മകൻ റുവൻ സൈമണിന്‍റെ സ്മരണാർത്ഥമാണ് വീട് നിർമ്മിച്ചു നല്‍കുന്നത്.

കൂവേരിയ്ക്കടുത്ത് എളമ്പരേത്ത് പണിത പുതിയ വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങാമെന്ന സന്തോഷത്തിലാണ് ഗീതയും കുടുംബവും. ഇവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞാണ് സമീക്ഷ വീട് വച്ചുനല്‍കാൻ മുന്നിട്ടിറങ്ങിയത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായം കൂടിയായപ്പോള്‍ വീടുപണി പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയായി. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ റുവൻ സൈമണിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ്‌ ശ്രീകുമാർ ഉള്ളപ്പിള്ളിൽ, സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ്‌ ഭാസ്കരൻ പുരയിൽ എന്നിവർ പങ്കെടുക്കും.

യുകെ യിലും നാട്ടിലുമായി അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള സമീക്ഷയുടെ പ്രവർത്തനങ്ങൾ ഇതിനോടകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ കേക്ക് ചലഞ്ചിലൂടെ തുക സമാഹരിച്ച് പാലക്കാട് ജില്ലയിലെ പാവപ്പെട്ട 10 കുട്ടികളുടെ പഠനച്ചിലവ് സമീക്ഷ ഏറ്റെടുത്തിരുന്നു. കൂടാതെ യുകെയിലെ ഫുഡ് ബാങ്കുകളുമായിച്ചേർന്ന് തുടർച്ചയായി നടത്തുന്ന ഷെയർ ആൻഡ് കെയർ പ്രോജക്ടിന് യുകെയിലെ പൊതുസമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടർന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും, ഈ കാരുണ്യപ്രവർത്തനത്തോട് ചേർന്നുനിന്ന എല്ലാവർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും സമീക്ഷ യുകെ ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.

Share

More Stories

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

‘പുതിയ ഫീച്ചറുമായി ​ഗൂഗിൾ’; വിമാന താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം

0
വിമാന താവളങ്ങളിൽ ബാഗേജ് നഷ്‌ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിൻ്റ ലൈവ് ലൊക്കേഷൻ...

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

Featured

More News