30 January 2025

സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളില്‍ മെര്‍ക്കുറി കൂടിയതിന് 33 സ്ഥാപനങ്ങള്‍ക്ക് എതിരെ കേസ്

പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയം ആയതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കള്‍ വിപണിയിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിൻ്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്‌തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

ഓപ്പറേഷന്‍ സൗന്ദര്യയിലൂടെ 2023 മുതല്‍ രണ്ട് ഘട്ടങ്ങളിലായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തുകയുണ്ടായി. മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്‌സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 33 സ്ഥാപനങ്ങള്‍ക്ക് എതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു.

ശേഖരിച്ച സാമ്പിളുകള്‍ വകുപ്പിൻ്റെ തിരുവനന്തപുരം, എറണാകുളം ലാബുകളില്‍ പരിശോധനക്ക് വിധേയമാക്കി. ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയം ആയതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്.

ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. വകുപ്പിൻ്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിൻ്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടത് ആണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Share

More Stories

മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കുന്നു; കേരളത്തിൽ അവയവ മാഫിയ സംഘങ്ങൾ പിടിമുറുക്കി

0
കൊച്ചി: അവയവ മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു. ഇവരുടെ കെണിയിൽ പെടുന്നവർ നേരിടുന്നത് കനത്ത സാമ്പത്തിക ചൂഷണമാണ്. നിയമത്തിൻ്റെ പഴുതുകൾ അടച്ചുകൊണ്ടാണ് അവയവ വിൽപ്പനകൾ നടക്കുന്നത്. സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്വന്തം കിഡ്‌നി വിൽക്കുവാൻ കൊച്ചി...

മഹാകുംഭമേള; തിക്കിലും തിരക്കിലും മരണം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

0
മഹാകുംഭമേളയിൽ ബുധനാഴ്‌ച പുലർച്ചെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ഇൻ ജനറൽ വൈഭവ് കൃഷ്‌ണ പ്രയാഗ്രാരാജിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു....

മേനക ഗാന്ധി വയനാട്ടില്‍ വന്ന് താമസിക്കണം; ഒരേക്കര്‍ ഭൂമി സൗജന്യമായി തരാന്‍ തയ്യാർ; ചർച്ചയായി സിപിഐയുടെ കത്ത്

0
വയനാട്ടിൽ മനുഷ്യ വാസ മേഖലയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാന്‍ സംസ്ഥാന സർക്കാർ ഉത്തരവിട്ടതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മനേക ഗാന്ധിയ്ക്ക് സിപിഐ അയച്ച കത്ത്ഇപ്പോൾ വലിയ ചര്‍ച്ചയാകുന്നു. കേരളത്തിൽ നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍...

‘എല്ലാം ചെയ്‌തത് ഒറ്റക്ക്’; ചെന്താമര മനസ്‌താപം ഇല്ലാത്ത കുറ്റവാളിയെന്ന് റിമാൻ്റ് റിപ്പോർട്ട്

0
നെന്മാറ ഇരട്ടകൊലപാതകക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്‌തത്. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. മുൻ വൈരാഗ്യം വെച്ച്...

ലുവോ ഫുലിയുടെ അദ്ഭുതം; ഡീപ്‌സീക്കിൻ്റെ മെറ്റിയോറിക് റൈസിന് പിന്നിലെ AI പ്രോഡിജി

0
ചൈനയുടെ DeepSeek AI മോഡൽ ടെക് ലോകത്തെ പിടിച്ചു കുലുക്കി. ChatGPT, Gemini, Claude AI തുടങ്ങിയ പ്രമുഖരെ ഇത് മറികടന്നു. തൽഫലമായി, ചാറ്റ്ജിപിടിയെ മറികടന്ന് ഈ ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോറിൻ്റെ...

യമുനയിൽ വിഷം കലർത്തിയെന്ന അവകാശ വാദത്തിൽ കെജ്‌രിവാളിനെതിരെ കേസെടുക്കുമോ?

0
ഡൽഹിയിലെ ജലവിതരണം തടസപ്പെടുത്തി ഹരിയാന സർക്കാർ യമുനയിൽ വിഷം കലർത്തുകയാണെന്ന വിവാദ പരാമർശത്തിന് പിന്നാലെ ആം ആദ്‌മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവ് തേടി. ബുധനാഴ്‌ച രാത്രി...

Featured

More News