സീരിയൽ നടി നൽകിയ പരാതിയില്‍ സിനിമ സീരിയല്‍ താരങ്ങളായ ബിജു സോപാനം, എസ്.പി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു . അതേ സീരിയലില്‍ തന്നെ അഭിനയിക്കുന്ന നടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ നടി സംഭവത്തിൽ മൊഴി കൊടുത്തിരുന്നു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
ഇതില്‍ ഒരാള്‍ ലൈംഗികാതിക്രമം നടത്തിയതായും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. അടുത്ത കാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്‍ഫോപാര്‍ക്ക് പോലീസ് കേസ് നിലവില്‍ തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്.