കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാൾ (22) കൊലപാതക കേസിൽ അറസ്റ്റ് നടന്ന് മണിക്കൂറുകൾക്ക് ശേഷം സച്ചിൻ എന്ന പ്രതി സംഭവദിവസം രാത്രി ഒരു കറുത്ത സ്യൂട്ട്കേസ് വലിച്ചിഴക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. മാർച്ച് ഒന്നിന് ശനിയാഴ്‌ച രാവിലെ ഹിമാനി നർവാളിൻ്റെ മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസ് ആണ് സച്ചിൻ വലിച്ചിഴക്കപ്പെട്ടതായി കണ്ടതെന്ന് പോലീസ് പറഞ്ഞു.
ഫെബ്രുവരി 28ന് രാത്രി 10 മണിയോടെയാണ് ഹിമാനിയുടെ വീടിന് സമീപത്ത് നിന്നും സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞതെന്നും പോലീസ് കൂട്ടിച്ചേർത്തു. വീഡിയോയിൽ പ്രതിയായ സച്ചിൻ വലിയ കറുത്ത സ്യൂട്ട്കേസ് ഒരു വിജനമായ തെരുവിലൂടെ വലിച്ചിഴക്കുന്നത് കാണാം.
പ്രതിയായ സച്ചിൻ ഹിമാനിയുടെ സുഹൃത്താണെന്ന് പോലീസ് പറഞ്ഞു. എന്നാൽ കോൺഗ്രസ് പ്രവർത്തകയുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് അയാൾ കൊലപാതകം സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു .
പ്രാഥമിക അന്വേഷണത്തിൽ പ്രതി ഹരിയാനയിലെ ബഹാദൂർഗഡ് സ്വദേശിയാണെന്ന് അറിയിച്ചു. ഹിമാനി തന്നെ ബ്ലാക്ക് മെയിൽ ചെയ്‌ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായും വെളിപ്പെടുത്തി. ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസ് അവരുടേതാണെന്നും ഹരിയാനയിലെ വസതിയിൽ വെച്ചാണ് അവർ കൊല്ലപ്പെട്ടതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, ഇരുവരും സുഹൃത്തുക്കൾ ആയിരുന്നുവെന്ന് ഹരിയാന പോലീസ് പറഞ്ഞു. പ്രതി വിവാഹിതനായതിനാൽ ഇരുവരും തമ്മിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നില്ല… പക്ഷേ, അവർ സുഹൃത്തുക്കളായിരുന്നു,” -റോഹ്തക് അഡീഷണൽ ഡിജിപി കെകെ റാവു പറഞ്ഞു.
മൊബൈൽ ഫോൺ ചാർജർ വയർ ഉപയോഗിച്ച് ഹിമാനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സച്ചിന് രാഷ്ട്രീയ ബന്ധങ്ങളൊന്നും ഇല്ലെന്നും പോലീസ് പറഞ്ഞു.
“ഇരുവരും തമ്മിൽ സാമ്പത്തിക പ്രശ്‌നമുണ്ടായിരുന്നു. പക്ഷേ അതെന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് പറയാനാവില്ല. ഇരുവരും തമ്മിൽ വഴക്കുണ്ടായതായും വാക്കുതർക്കത്തിനിടെ അയാൾ അവളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി” -എഡിജിപി റാവു പറഞ്ഞു.
ഹിമാനിയുടെ മൃതദേഹം സ്യൂട്ട്കേസിൽ നിറക്കുന്നതിന് മുമ്പ് സച്ചിൻ അവരുടെ ആഭരണങ്ങൾ, മോതിരം, ലാപ്‌ടോപ്പ് എന്നിവ എടുത്ത് സ്‌കൂട്ടറിൽ ഹരിയാനയിലേക്ക് പോയി ജജ്ജാറിലെ തൻ്റെ കടയിൽ ഒളിപ്പിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഹരിയാനയിലെ റോഹ്തക് ജില്ലയിലെ ഒരു ബസ് സ്റ്റാൻഡിന് സമീപം ശനിയാഴ്‌ച സ്യൂട്ട്കേസിൽ നിറച്ച നിലയിൽ ഹിമാനി നർവാളിൻ്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സാംപ്ല ബസ് സ്റ്റാൻഡിന് സമീപം വഴിയാത്രക്കാരാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. അവർ പോലീസിൽ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയപ്പോൾ സ്യൂട്ട്കേസിനുള്ളിൽ നർവാളിൻ്റെ മൃതദേഹം കണ്ടെത്തി.
പെൺകുട്ടിയുടെ കഴുത്തിൽ ദുപ്പട്ട പൊതിഞ്ഞിരുന്നുവെന്നും കൈകളിൽ മെഹന്തി ധരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. റോഹ്തക്കിലെ വിജയ് നഗർ പ്രദേശത്തെ താമസക്കാരനായിരുന്നു നർവാൾ.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഹിമാനിയുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, മകളുടെ കൊലപാതകത്തെ കുറിച്ച് തുറന്നുപറഞ്ഞ അമ്മ സവിത, ഹിമാനിയുടെ മരണത്തിന് പിന്നിൽ സഹ കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപിച്ചു. അവരുടെ ഉയർന്നുവരുന്ന രാഷ്ട്രീയ ജീവിതവും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായുള്ള സാമീപ്യവും പാർട്ടിയിലെ പലർക്കും ഭീഷണിയാണെന്ന് അവർ പറഞ്ഞു.
ഫെബ്രുവരി 27ന് മകളുമായി അവസാനമായി സംസാരിച്ചതിന് ശേഷം ഹിമാനിയുമായി തനിക്ക് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ഡൽഹി നിവാസിയായ സവിത വെളിപ്പെടുത്തി. ഫെബ്രുവരി 28ന് മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ നടത്തുന്ന റാലിയിൽ ഹിമാനി പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നതായും അവർ പറഞ്ഞു.
ഒരു കറുത്ത സ്യൂട്ട്കേസ് വലിച്ചിഴക്കുന്നത് കാണിക്കുന്ന സിസിടിവി ദൃശ്യം: https://www.indiatoday.in/india/story/himani-narwal-murder-friend-sachin-seen-dragging-suitcase-in-which-her-body-was-found-2688387-2025-03-03#?utm_source=Story_hp&utm_medium=Story&utm_campaign=home_Story