6 March 2026

സഹകരണ മേഖലയില്‍ കേന്ദ്രത്തിൻ്റെ ഓൺലൈന്‍‌ ടാക്‌സി വരുന്നു

പുതുതലമുറ സഹകരണ സംസ്‌കാരം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി

ന്യൂഡൽഹി: സഹകരണ മേഖലയില്‍ ഓൺലൈന്‍ ടാക്‌സി സംവിധാനവും ഇന്‍ഷുറന്‍സ് കമ്പനിയും ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ഊബര്‍, ഒല തുടങ്ങിയ ഓൺലൈൻ ടാക്‌സി കമ്പനികളുടെ മാതൃകയില്‍ സഹകരണ മേഖലയിലും ടാക്‌സി സംവിധാനം ഏതാനും മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പാര്‍ലമെന്റിൽ പറഞ്ഞു.

ഇരുചക്ര വാഹനങ്ങൾ, ഓട്ടോ, ടാക്‌സികള്‍ എന്നിവയെല്ലാം ഇതിൽ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുമെന്നും കമ്മീഷനുകളില്ലാതെ നിരക്കുകൾ നേരിട്ട് വാഹന ഉടമകള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഹകരണ മേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനിയും വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്നും സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സംരംഭമായി ഇതുമാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റി ബില്ലിൻ്റെ ചര്‍ച്ചയില്‍ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിലാണ് യൂണിവേഴ്‌സിറ്റി പ്രവർത്തിക്കുന്നതെങ്കിലും ഇതിൻ്റെ പ്രവർത്തനം രാജ്യം മുഴുവനാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലും ആസാമിലും എല്ലാം ഇതിന് കീഴില്‍ സ്ഥാപനങ്ങൾ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലാഭം ലക്ഷ്യമിടുന്ന മാതൃകയെക്കാള്‍ വികസനം ലക്ഷ്യമിടുന്ന മാതൃകയാണ് പിന്തുടരുന്നതെന്നും പുതുതലമുറ സഹകരണ സംസ്‌കാരം എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

ആഴ്‌ചകൾ‌ ദൈര്‍ഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് മുതല്‍ പിഎച്ച്ഡി കോഴ്‌സ് വരെ ഇതിന് കീഴില്‍ ലഭ്യമാക്കും. പ്രതിവർഷം എട്ട് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യം യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ക്രമീകരിക്കും.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News