27 January 2025

മുഖ്യമന്ത്രിക്ക് കേരളത്തെ കുറിച്ച് കൃത്യമായ ദീർഘവീക്ഷണം ഉണ്ട്‌: കേരള ഗവർണർ

കേരളം ഒന്നിനും പിറകിലല്ല. മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വികസിത കേരളം സംബന്ധിച്ച് സംസാരിച്ചു

തിരുവനന്തപുരം: മലയാളികൾ സിംഹങ്ങൾ എന്ന് കേരള ​ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണം ഉണ്ടെന്നും വികസിത കേരളം എന്ന കാഴ്‌ചപ്പാടാണ് മുഖ്യമന്ത്രിയുടേത് എന്നും ​ഗവർണർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാൻ ആവില്ലെന്നും ​ഗവർണർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയടക്കം സന്നിഹിതനായ വേദിയിലായിരുന്നു പ്രസംഗം.

കേരളം ഒന്നിനും പിറകിലല്ല. മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വികസിത കേരളം സംബന്ധിച്ച് സംസാരിച്ചു. അ​ദ്ദേഹത്തിന് അക്കാര്യം ബോധ്യപ്പെട്ടു. വികസിത കേരളം എന്ന കാഴ്‌ചപ്പാടാണ് അദ്ദേഹത്തിന്. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പരസ്പരം ഉണ്ടാകും. അത് സ്വാഭാവികം മാത്രം. മനുഷ്യരാണ് ക്രിത്രിമ യന്ത്രങ്ങളല്ല. ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. എല്ലാ തലങ്ങളിലും ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെ കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും ​ഗവർണർ പറ‌ഞ്ഞു.

Share

More Stories

സെബിക്ക് പുതിയ മേധാവിയെ തേടി ധനകാര്യ മന്ത്രാലയം; ശമ്പളം ലക്ഷങ്ങൾ

0
സെബി മേധാവിയാകാൻ അവസരം. നിലവിലെ മേധാവിയായ മാധബി പുരി ബുച്ചിൻ്റെ മൂന്ന് വർഷത്തെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ മേധാവിക്കായി അപേക്ഷ ക്ഷണിക്കുന്നത്. ഫെബ്രുവരി 17 വരെ അപേക്ഷ സ്വീകരിക്കും. ശമ്പളമായി...

വീരേന്ദർ സേവാഗും ഭാര്യ ആരതി അഹ്ലാവത്തും 20 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയലിലേക്ക്

0
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്‌ലാവത്തും ഇൻസ്റ്റ ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്യുന്നത് 20 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ദമ്പതികൾ വേർപിരിയലിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾക്ക് ആക്കം...

35 വർഷത്തിന് ശേഷം ആദ്യമായി ജമ്മു കശ്മീരിലെ ത്രാലിൽ ദേശീയ പതാക ഉയർത്തി

0
രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോൾ ദേശഭക്തി ഗാനങ്ങൾക്കൊപ്പം 35 വർഷത്തിന് ശേഷം ആദ്യമായി ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാലിൽ ദേശീയ ത്രിവർണ്ണ പതാക ഉയർത്തി. ഒരുകാലത്ത് തീവ്രവാദികളുടെയും വിഘടനവാദികളുടെയും കോട്ടയായിരുന്ന...

ഇനി ചാനൽ ച‍ർച്ചകളിൽ സന്ദീപ് വാര്യർ കെപിസിസി വക്താവ്

0
പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചതായി റിപ്പോർട്ട്. ഇദ്ദേഹത്തെ കേരളത്തിലെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി...

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; നിയമം നിർമ്മിക്കും

0
രാജ്യം മുഴുവൻ എല്ലാ ഔദ്യോഗിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം നിര്‍ബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും ഉപഭോക്തൃ മന്ത്രാലയം അഭിപ്രായം ക്ഷണിച്ചു. അടുത്തമാസം 14 നകം...

‘ഇനി പലസ്‌തീനികളെ വിട്ടയക്കില്ല’; അർബെൽ യെഹൂദ് എവിടെ? എന്തുകൊണ്ട് മോചിപ്പിച്ചില്ല? കടുപ്പിച്ച് നെതന്യാഹു

0
ഹമാസ് വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇസ്രയേൽ. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയൻ അർബെൽ യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തത് ആണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ശനിയാഴ്‌ച ഹമാസ് നാല് ബന്ദികളെ മോചിപ്പിച്ചെങ്കിലും അക്കൂട്ടത്തിൽ അർബെൽ യഹൂദ്...

Featured

More News