30 January 2025

രാത്രി 11 മണിക്ക് ശേഷമുള്ള സിനിമാ ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്: തെലങ്കാന ഹൈക്കോടതി

അല്ലു അർജുൻ നായകനായ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെയുള്ള സംഘർഷം ഉൾപ്പടെ പരിഗണിച്ചാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്. തിയറ്ററുകളിലും തിയറ്റർ കോംപ്ലക്സുകളിലും മൾട്ടിപ്ലക്സുകളിലും ഈ നിയന്ത്രണം ബാധകമാകും.

രാത്രി സമയം 11 മണിക്ക് ശേഷമുള്ള സിനിമാ ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്സു എന്ന പ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. സംസ്ഥാന സർക്കാരിനോട് ഉത്തരവ് കർശനമായി നടപ്പാക്കാൻ നിർദേശം നൽകി.

അല്ലു അർജുൻ നായകനായ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെയുള്ള സംഘർഷം ഉൾപ്പടെ പരിഗണിച്ചാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ്. തിയറ്ററുകളിലും തിയറ്റർ കോംപ്ലക്സുകളിലും മൾട്ടിപ്ലക്സുകളിലും ഈ നിയന്ത്രണം ബാധകമാകും. രാത്രി 11 മണി മുതൽ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം.

അത് വരെ 11 മണിക്ക് ശേഷം കുട്ടികളെയും കൊണ്ട് തിയറ്ററിൽ വരുന്നത് വിലക്കണമെന്നാണ് ഉത്തരവ്. ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകൾക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയർത്തുന്നതിനും അർധരാത്രി പ്രീമിയറുകൾ നടത്തുന്നതിനും എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തെലങ്കാനയിൽ നിലവിൽ ഒരു ദിവസത്തെ അവസാനഷോ അവസാനിക്കുന്നത് പുലർച്ചെ 1.30-യ്ക്കാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Share

More Stories

മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കുന്നു; കേരളത്തിൽ അവയവ മാഫിയ സംഘങ്ങൾ പിടിമുറുക്കി

0
കൊച്ചി: അവയവ മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു. ഇവരുടെ കെണിയിൽ പെടുന്നവർ നേരിടുന്നത് കനത്ത സാമ്പത്തിക ചൂഷണമാണ്. നിയമത്തിൻ്റെ പഴുതുകൾ അടച്ചുകൊണ്ടാണ് അവയവ വിൽപ്പനകൾ നടക്കുന്നത്. സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്വന്തം കിഡ്‌നി വിൽക്കുവാൻ കൊച്ചി...

മഹാകുംഭമേള; തിക്കിലും തിരക്കിലും മരണം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

0
മഹാകുംഭമേളയിൽ ബുധനാഴ്‌ച പുലർച്ചെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ഇൻ ജനറൽ വൈഭവ് കൃഷ്‌ണ പ്രയാഗ്രാരാജിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു....

മേനക ഗാന്ധി വയനാട്ടില്‍ വന്ന് താമസിക്കണം; ഒരേക്കര്‍ ഭൂമി സൗജന്യമായി തരാന്‍ തയ്യാർ; ചർച്ചയായി സിപിഐയുടെ കത്ത്

0
വയനാട്ടിൽ മനുഷ്യ വാസ മേഖലയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാന്‍ സംസ്ഥാന സർക്കാർ ഉത്തരവിട്ടതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മനേക ഗാന്ധിയ്ക്ക് സിപിഐ അയച്ച കത്ത്ഇപ്പോൾ വലിയ ചര്‍ച്ചയാകുന്നു. കേരളത്തിൽ നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍...

‘എല്ലാം ചെയ്‌തത് ഒറ്റക്ക്’; ചെന്താമര മനസ്‌താപം ഇല്ലാത്ത കുറ്റവാളിയെന്ന് റിമാൻ്റ് റിപ്പോർട്ട്

0
നെന്മാറ ഇരട്ടകൊലപാതകക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്‌തത്. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. മുൻ വൈരാഗ്യം വെച്ച്...

ലുവോ ഫുലിയുടെ അദ്ഭുതം; ഡീപ്‌സീക്കിൻ്റെ മെറ്റിയോറിക് റൈസിന് പിന്നിലെ AI പ്രോഡിജി

0
ചൈനയുടെ DeepSeek AI മോഡൽ ടെക് ലോകത്തെ പിടിച്ചു കുലുക്കി. ChatGPT, Gemini, Claude AI തുടങ്ങിയ പ്രമുഖരെ ഇത് മറികടന്നു. തൽഫലമായി, ചാറ്റ്ജിപിടിയെ മറികടന്ന് ഈ ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോറിൻ്റെ...

യമുനയിൽ വിഷം കലർത്തിയെന്ന അവകാശ വാദത്തിൽ കെജ്‌രിവാളിനെതിരെ കേസെടുക്കുമോ?

0
ഡൽഹിയിലെ ജലവിതരണം തടസപ്പെടുത്തി ഹരിയാന സർക്കാർ യമുനയിൽ വിഷം കലർത്തുകയാണെന്ന വിവാദ പരാമർശത്തിന് പിന്നാലെ ആം ആദ്‌മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവ് തേടി. ബുധനാഴ്‌ച രാത്രി...

Featured

More News