24 April 2025

സിവില്‍ സര്‍വീസ്; കേരളത്തില്‍ യോഗ്യത 41 പേര്‍ക്ക്, ഒന്നാമത് ആല്‍ഫ്രഡ് തോമസ്, വിജയ തിളക്കത്തിൽ കാസർകോടും

കഠിനമായ പരിശ്രമവും ആത്മ വിശ്വാസവുമാണ് വിജയത്തിൽ എത്താനായത്

തിരുവനന്തപുരം / കാസർകോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് യോഗ്യത നേടിയത് 41 പേര്‍. 33-ാം റാങ്കുനേടിയ കോട്ടയം പാലാ സ്വദേശി ആല്‍ഫ്രഡ് തോമസാണ് കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ആല്‍ഫ്രഡ് ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ബിടെക് കരസ്ഥമാക്കിയ ശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങിയത്.

തിരുവല്ല മുത്തൂര്‍ സ്വദേശിനി മാളവിക ജി നായര്‍ (45-ാം റാങ്ക്), വാളകം വയയ്ക്കല്‍ സ്വദേശിനി നന്ദന ജിപി (47-ാം റാങ്ക്), കൊല്ലം പത്തനാപുരം സ്വദേശിനി രേണു അന്ന മാത്യു (81-ാം റാങ്ക്), കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി ദേവിക പ്രിയദര്‍ശിനി (95-ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കുകളില്‍ ഇടം നേടിയ മലയാളികള്‍.

റാങ്ക് നില ഉയർത്തി രാഹുല്‍

സിവില്‍ സര്‍വീസ് എന്ന മോഹവുമായി പരീക്ഷ എഴുതി കഴിഞ്ഞ തവണ 714 റാങ്ക് നേടി കാസര്‍കോടിൻ്റെ അഭിമാനമായ രാഹുല്‍ രാഘവന്‍ ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 404 റാങ്കോടെ വീണ്ടും നാടിൻ്റെ അഭിമാനമായി. ഉദുമ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന് സമീപം കൊവ്വല്‍ വടക്കുപുറം ശ്രീരാഗത്തില്‍ രാഹുല്‍ രാഘവനാണ് വീണ്ടും പരീക്ഷ എഴുതി റാങ്ക് നില മെച്ചപ്പെടുത്തിത്.

ആദ്യ നാലുതവണ പരീക്ഷ അഭിമുഖീരിച്ച രാഹുല്‍ അഭിമുഖം വരെ എത്തിയിരുന്നു. ആറാം തവണയാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. 714 റാങ്ക് നേടിയെങ്കിലും നില മെച്ചപ്പെടുത്താനായി വീണ്ടും പരീക്ഷ എഴുതുകയായിരുന്നു. ആ ഉദ്യമം വിജയിക്കുകയും ചെയ്‌തു. വീടിന് സമീപത്തെ സര്‍ക്കാര്‍ ജിഎല്‍പി സ്‌കൂള്‍, ഉദുമ ഗവ.ഹയര്‍സെക്കൻ്റെറി സ്‌കൂള്‍ എന്നിവിടങ്ങളിൽ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

99 ശതമാനം മാര്‍ക്കോടെ പ്ലസ്‌ടു വിജയിച്ച രാഹുല്‍ തുടര്‍ന്ന് തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. അതിന് ശേഷമാണ് സിവില്‍ സര്‍വീസ് മോഹം ജനിച്ചത്

തിരുവനന്തപുരത്തെ സ്വകാര്യ പരിശീലന കേന്ദ്രത്തിലായിരുന്നു ചേര്‍ന്നത്. ആദ്യ ശ്രമത്തില്‍ അഭിമുഖം വരെ എത്തിയതോടെ ആത്മ വിശ്വാസം വര്‍ധിച്ചു. തുടര്‍ന്ന് പഠിച്ച സ്ഥാപനത്തില്‍ തന്നെ പരിശീലകനായി. പള്ളിക്കര കുടുംബാംരോഗ്യ കോന്ദ്രത്തിലെ ജെപിഎച്ച്എന്‍ടി ചിന്താമണിയുടേയും ഉദുമയിലെ റേഷന്‍ കട ഉടമ രാഘവൻ്റെയും മകനാണ്. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ റിസോഴ്‌സ്‌ പേഴ്‌സൺ രചന രാഘവനാണ് സഹോദരി.

ആർദ്രയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം

കഠിനമായ പരിശ്രമവും ആത്മ വിശ്വാസവുമാണ് ആർദ്രയ്ക്ക് വിജയത്തിൽ എത്താനായത്. ബിഇ / ബിടെക് ദേശീയതല പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ ഫലം വന്നപ്പോൾ മികച്ച വിജയം കൈവരിച്ച് കാസർകോട്ടെ ആർദ്രയും താരമായി. വിദ്യാനഗർ ഉദയഗിരി സ്വദേശിനിയാണ് ആർദ്ര.

JEE Main പരീക്ഷയിൽ 99.55 സ്കോറും, അഖിലേന്ത്യാ തലത്തിൽ 7008 റാങ്കും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കോട്ടയം കെഇഇ മാന്നാനം സ്‌കൂളിലായിരുന്നു പ്ലസ്‌ടു പഠനം. റിട്ടയേർഡ് തഹസീൽദാർ, കാസർകോട് എവി രാജൻ- ജി.വി.എച്ച്.എസ്.സ്‌കൂൾ ഇരിയണ്ണിയിലെ അധ്യാപിക, ഉഷാ നന്ദിനി ദമ്പതികളുടെ മകളാണ്. സഹോദരി അനഘ (എൻജിനീയർ, BOSCH, കോയമ്പത്തൂർ)

Share

More Stories

‘വിവാഹം 16ന്, ഭീകര ദുരന്തം 22ന്’; നാവിക ഉദ്യോഗസ്ഥൻ്റെ ഭാര്യ കണ്ണീരണിഞ്ഞു മൃതദേഹത്തെ സല്യൂട്ട് ചെയ്‌തു

0
ഇന്ത്യൻ നാവികസേനയിലെ ഒരു ലെഫ്റ്റനന്റിനെ വിവാഹം കഴിച്ച അവർ ഹണിമൂൺ ചെലവഴിക്കാൻ ജമ്മു കാശ്‌മീരിലേക്ക് പോയതാണ്. ഒരു ആഴ്‌ചക്കുള്ളിൽ ഭർത്താവിൻ്റെ ശവപ്പെട്ടിയിൽ കെട്ടിപ്പിടിച്ച് ആശ്വസ വാക്കുകളില്ലാതെ കരഞ്ഞു, ദുഃഖം നിയന്ത്രിക്കാൻ കഴിഞ്ഞില്ല ആ...

എംബാപ്പെ വരും; കോപ്പോ ഡെൽ റേ ഫൈനലിൽ ബൂട്ട് അണിഞ്ഞേക്കും

0
ബാഴ്‌സലോണക്ക് എതിരെ നടക്കുന്ന കോപ്പാ ഡെൽ റേ ഫൈനലിൽ പരുക്ക് ഭേദമായി കിലിയൻ എംബാപ്പെ ശനിയാഴ്‌ച കളിച്ചേക്കുമെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി. കഴിഞ്ഞ ദിവസം നടന്ന ലാ ലിഗയിൽ അടക്കമുള്ള എംബാപ്പെയുടെ അസാന്നിധ്യം...

പഹൽഗാമിലെ കൊലയാളികൾ; ആക്രമണത്തിന് പിന്നിലെ മൂന്ന് തീവ്രവാദികളുടെ രേഖാചിത്രങ്ങൾ പുറത്ത്

0
ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ഇവരെല്ലാം ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണെന്നും കുറഞ്ഞത് രണ്ട് പേരെങ്കിലും വിദേശികളാണെന്നും ഏജൻസികൾ പറഞ്ഞു. ദുരന്തത്തെ...

തിരിച്ചടിച്ച് ഇന്ത്യ; ബാരാമുള്ളയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറിയ രണ്ട് ഭീകരരെ വധിച്ചു

0
ജമ്മു കാശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറിയ ഭീകരരെ തടഞ്ഞ് അതിര്‍ത്തി രക്ഷാസേന. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ തുടരുകയാണ്....

ഭീകര ആക്രമണ ആദ്യ പ്രസ്‌താവന പാകിസ്ഥാൻ്റെ പ്രതിരോധ മന്ത്രി പറഞ്ഞു, ഇന്ത്യയെ കുറ്റപ്പെടുത്തി

0
ജമ്മു കാശ്‌മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണം പാകിസ്ഥാൻ്റെ പങ്കിനെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. നിരപരാധികളായ സാധാരണക്കാരെയാണ് ഈ ആക്രമണത്തിൽ ലക്ഷ്യം വച്ചത്. ഇത് രാജ്യമെമ്പാടും രോഷത്തിന് കാരണമായി....

ഭീകരർ പഹൽഗാമിലെ ബൈസരൺ താഴ്വര ആക്രമണത്തിന് എന്തുകൊണ്ട് തിരഞ്ഞെടുത്തു?

0
തെക്കൻ കാശ്‌മീരിലെ പഹൽഗാമിൽ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രത്തിന് നേരെ ഭീകരർ അഴിച്ചുവിട്ട ആക്രമണത്തിൻ്റെ നടുക്കം മാറാതെ രാജ്യം. ആക്രമണത്തിൽ കുറഞ്ഞത് 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്നാണ് ഒടുവിൽ ലഭിക്കുന്ന...

Featured

More News