4 October 2024

മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി

സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള അഭിമുഖത്തിനെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച ദേശീയ ,മാദ്ധ്യമമായ ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. കേരളാ ഹൈക്കോടതിയിലെ അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്.

സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള അഭിമുഖത്തിനെതിരെ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖം വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി നേരിട്ട് തന്നെ രംഗത്തെത്തിയിരുന്നു.

താൻ അഭിമുഖത്തിനായി ഒരു പി ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതിനായി സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി .ഈ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ കുറിച്ച് വന്ന പരാമർശമാണ് വിവാദങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ അച്ചടിച്ചു വന്നതിൽ പത്രം പിന്നീട് ഖേദം പ്രകടിപ്പിക്കുയും ചെയ്തിരുന്നു.

Share

More Stories

വൈകാരിക ഇടപെടലില്‍ ‘അര്‍ജുൻ്റെ കുടുംബത്തോട് മാപ്പ്’ പറഞ്ഞ് മനാഫ്; വിവാദങ്ങള്‍ ഇതോടെ തീരണം

0
കോഴിക്കോട്: കർണാടക ഗംഗാവലി പുഴയിൽ ജീവൻ പൊലിഞ്ഞുപോയ അർജുനും അദ്ദേഹത്തിൻ്റെ ലോറി ഉടമയായ മനാഫും നല്ല സുഹൃത്തുക്കളായിരുന്നു. ഉരുൾപൊട്ടലിൽ ഒലിച്ചുപോയി കാണാതായ ലോറിയും മൃതദേഹവും അവശിഷ്‌ടങ്ങളായി കണ്ടുകിട്ടിയതിന് ശേഷമാണ് ചില വിവാദങ്ങൾ തുടങ്ങിയത്....

ലോഹിതദാസിന്റെ കണക്ക് കൂട്ടലുകൾക്കപ്പുറത്തേക്ക് പോയിട്ടുണ്ട് കീരിക്കാടൻ ജോസ്

0
| സുജീഷ് പിലിക്കോട് സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരാകാറില്ല.സിനിമയിലെ നായകർ,പലരുടെയും ജീവിതത്തിലെ വില്ലന്മാരുമായിരിക്കും.കഥയിലെ കഥാപാത്രങ്ങളെ നാം സ്നേഹിക്കും വെറുക്കും ആശ്വസിപ്പിക്കും പ്രോത്സാഹിപ്പിക്കും. കഥയിലെ കഥാപാത്രങ്ങൾ സിനിമയിലേക്ക് വരുമ്പോൾ കഥയിലെ കഥാപത്രങ്ങൾക്കപ്പുറത്ത് അവർക്കൊരു മാനം വരുന്നു. കഥാപാത്രങ്ങളായി...

‘കീരിക്കാടൻ ജോസ്’ ഇനി ഓർമ

0
മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും...

താലിബാൻ ഭരണം; അഫ്‌ഗാനിൽ മാധ്യമ പ്രവർത്തകർ തൊഴിൽ ഉപേക്ഷിക്കുന്നു

0
താലിബാൻ അധികാരികൾ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം, പീഡനവും സ്വേച്ഛാപരമായ തടങ്കലും ഉൾപ്പെടെയുള്ള നൂറുകണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ ദുരുപയോഗ കേസുകൾ അഫ്ഗാൻ പത്രപ്രവർത്തകർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ മറച്ചുവെക്കുന്നതിനോ സ്ത്രീകളോടുള്ള വിവേചനത്തെക്കുറിച്ച്...

വാഹനമോടിക്കുന്നത് വെട്ടിച്ചുരുക്കുക; കാറിന് നികുതി ഓരോ മൈലിനും ഏർപ്പെടുത്താൻ യുകെ സർക്കാർ

0
വാഹനങ്ങൾക്ക് നികുതി ചുമത്തുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ യുകെ സർക്കാർ. ഡ്രൈവർമാർ തങ്ങളുടെ കാറുകൾ ഇനി സൂക്ഷിച്ചു ഉപയോഗിക്കേണ്ടിവരും . യുകെ റോഡ് ടാക്‌സേഷനിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സമൂലമായ മാറ്റത്തിൽ ഒരു പുതിയ...

വാൻ ഗോഗിൻ്റെ ‘സൂര്യകാന്തികൾ’ നശിപ്പിക്കാൻ ശ്രമം; തീവ്ര പരിസ്ഥിതി പ്രവർത്തകർ അറസ്റ്റിൽ

0
ലോക പ്രശസ്‌ത ചിത്രകാരൻ വിൻസെൻ്റ് വാൻ ഗോഗിൻ്റെ ചിത്രങ്ങൾ നശിപ്പിക്കാൻ വീണ്ടും ശ്രമവുമായി പരിസ്ഥിതി പ്രവർത്തകർ. നാഷണൽ ഗാലറിയിൽ വാന്ഗോഗിൻ്റെ പ്രശസ്‌തമായതും കോടിക്കണക്കിന് ഡോളർ മൂല്യമുള്ളതുമായ 'സൂര്യകാന്തികൾ' സീരീസിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾക്ക്...

Featured

More News