6 March 2026

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വിപ്ലവത്തിൽ ആശങ്ക

എഐ കമ്പനികൾ അവരുടെ മേന്‍മകളെയും പരിമിതികളെയും കുറിച്ച് വിവരങ്ങള്‍ സർക്കാരുമായി പങ്കുവെക്കണമെന്ന് നിർബന്ധമില്ലെന്നും അവർ സ്വമേധയാ ആ വിവരങ്ങൾ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും വിദഗ്ധരുടെ കത്തിൽ പറയുന്നു.

എഐ വന്നതോടെ ലോകത്തിലെ പല കാര്യങ്ങളിലും വലിയ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോൾ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാര്യത്തിൽ ആശങ്കയറിയിച്ച് എഐ വിദഗ്ധര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എഐ കമ്പനികളായ ഓപ്പണ്‍ എഐ, ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് എന്നിവയിലെ നിലവിലെയും പഴയതുമായ ജീവനക്കാരാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെതിരെ ലോകത്തിന് മുന്നില്‍ മുന്നറിയിപ്പും ആശങ്കയുമായി രംഗത്തെത്തിയിരിക്കുന്നത്. ഓപ്പൺ എഐയിലെയും ഗൂഗിള്‍ ഡീപ്‌മൈന്‍ഡിലെയും വിദഗ്ധര്‍ എഐക്കെതിരെ മുന്നറിയിപ്പുമായി തുറന്ന കത്താണ് പുറത്തിറക്കിയിരിക്കുന്നത്.

നിലവിൽ അവിടെ പ്രവർത്തിക്കുന്നവരും മുൻപ് പ്രവർത്തിച്ചിരുന്നതുമായ 11 എഐ വിദ​ഗ്ധരാണ് പുത്തന്‍ സാങ്കേതികവിദ്യ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ആശങ്കയറിയിച്ചിരിക്കുന്നത്. എഐ കമ്പനികളുടെ സാമ്പത്തിക മോഹങ്ങൾ ടെക്‌നോളജിക്ക് മേലുള്ള ഫലപ്രദമായ മേൽനോട്ടത്തിന് തടസമാകുമെന്ന് 11 പേരടങ്ങുന്ന എഐ വിദഗ്ദർ തുറന്ന കത്തിൽ ചൂണ്ടിക്കാണിക്കുന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.

കോർപ്പറേറ്റ് തലത്തിലുള്ള നിയന്ത്രണം ഇക്കാര്യത്തിൽ മതിയാകില്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകള്‍ പ്രചരിപ്പിക്കാനായി ചിത്രങ്ങൾ മൈക്രോസോഫ്റ്റിന്‍റെയും ഓപ്പൺ എഐയുടെയും ഇമേജ് ജനറേറ്റർ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് നിർമ്മിക്കാം എന്നത് വലിയ അപകടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിവേഗം എഴുതാനും വീഡിയോകളും ഓഡിയോകളും നിര്‍മിക്കാനും എഐ ഉപയോഗിച്ച് കഴിയും എന്നതും ആശങ്കയാണ്. എഐ കമ്പനികൾ അവരുടെ മേന്‍മകളെയും പരിമിതികളെയും കുറിച്ച് വിവരങ്ങള്‍ സർക്കാരുമായി പങ്കുവെക്കണമെന്ന് നിർബന്ധമില്ലെന്നും അവർ സ്വമേധയാ ആ വിവരങ്ങൾ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും വിദഗ്ധരുടെ കത്തിൽ പറയുന്നു. അതേസമയം ആര്‍ട്ടിഫ്യല്‍ ഇന്‍റലിജന്‍സ് മനുഷ്യന്‍റെ ജോലികള്‍ ഇല്ലാതാക്കുമോ എന്ന ആശങ്കയും ലോകത്തുണ്ട്.

തൊഴിൽ ‘ഓപ്ഷണൽ’ ആകുന്ന ഒരു ഭാവിയാണ് വരാനിരിക്കുന്നതെന്നും, എഐ റോബോട്ടുകൾ ഭൂരിഭാഗം ജോലികളും നിറവേറ്റുമെന്നും ടെസ്‌ല സിഇഒയും സാമൂഹ്യമാധ്യമ ഭീമനായ എക്‌സിന്‍റെ ഉടമയുമായ ഇലോൺ മസ്‌ക് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ചാറ്റ്ജിടിപിയുടെ അഭൂതപൂർവമായ വിജയവും ഗൂഗിളിന്റെ പുതിയ ചാറ്റ്ബോട്ട് ജെമിനി അടുത്തിടെ വന്നതും തൊഴില്‍ നഷ്ടപ്പെടും എന്ന ആശങ്ക ആളുകളിലുണ്ടാക്കിയിട്ടുണ്ട്.

Share

More Stories

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

Featured

More News