മൂന്ന് വർഷത്തിനിടെ ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്ക് യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ. ഇവരെ പിന്തുണക്കാനായി 850 കോടി രൂപ നിക്ഷേപിക്കാനും കമ്പനി തീരുമാനിച്ചു. യുട്യൂബ് സിഇഒ നീല്‍ മോഹന്‍ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ ഒരു ക്രിയേറ്റര്‍മാര്‍ നറഞ്ഞ രാജ്യമായി മാറി കൊണ്ടിരിക്കുകയാണെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം 10 കോടിയലധികം ചാനലുകളാണ് കണ്ടന്റ് അപ്ലോഡ് ചെയ്‌തത്. ഇതില്‍ 15,000ലധികം ചാനലുകള്‍ക്ക് 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 850 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഇന്ത്യയിലെ ക്രിയേറ്റർമാരുടെ ഇക്കണോമിയെ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉള്ളടക്കത്തിന് ആഗോള പ്രേക്ഷകരില്‍ നിന്ന് 4500 കോടി മണിക്കൂര്‍ കാഴ്‌ച സമയമാണ് ലഭിച്ചത്. “എവിടെയും ഒരു ക്രിയേറ്ററിനെ എല്ലായിടത്തും ഉള്ള പ്രേക്ഷകരുമായി ബന്ധിപ്പിക്കാനുള്ള YouTube-ൻ്റെ കഴിവ് അതിനെ സാംസ്‌കാരിക കയറ്റുമതിയുടെ ശക്തമായ ഒരു എഞ്ചിനാക്കി മാറ്റി.
ഇന്ത്യയെപ്പോലെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തിയിട്ടുള്ളൂ. ഇന്ന്, ഇന്ത്യ സിനിമക്കും സംഗീതത്തിനും മാത്രമുള്ള ഒരു രാജ്യമല്ല, അത് ഒരു “ക്രിയേറ്ററിൻ്റെ രാജ്യം” എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒന്നായി മാറുകയാണ്,” -എന്ന് നീൽ മോഹൻ പറഞ്ഞു.
യൂട്യൂബിന് അടുത്തിടെയാണ് 20 വർഷം തികച്ചത്. ‘മീ അറ്റ് ദി സൂ’ എന്ന തലക്കെട്ടുള്ള ഒരു വീഡിയോയിൽ ആണ് ഇതെല്ലാം ആരംഭിച്ചത്. ഒരു മൃഗശാലയിൽ ആനകൾക്ക് മുന്നിൽ ഒരാൾ തൻ്റെ അനുഭവം രേഖപ്പെടുത്തുന്ന 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പ് ആണ് യൂട്യൂബിൽ ആദ്യമായെത്തിയ വീഡിയോ.