21 January 2025

കേരളീയം കോഫി ഫെസ്റ്റ് ; സാംസ്കാരിക സെമിനാർ സംഘടിപ്പിച്ച് സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി

നാഷണൽ സെക്രട്ടറിയേറ്റ് അംഗം ബൈജു നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നോർത്തേൺ അയർലണ്ട് ഏരിയ ജോ. സെക്രട്ടറി രഞ്ചു രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ആതിര രാമകൃഷ്ണൻ സ്വാഗതവും ദേശീയ സമിതിയംഗം ജോബി പെരിയാടൻ ആശംസയും ബെൽഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് വാസുദേവൻ നന്ദിയും പറഞ്ഞു.

യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ മാർച്ച് അവസാന വാരം നടക്കും. ഇതിനു മുന്നോടിയായി സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സാംസ്കാരിക സെമിനാർ ലിസ്ബണിൽ നടന്നു. അന്തരിച്ച ഭാവഗായകൻ പി. ജയചന്ദ്രന്റെ സ്മരണയിൽ ആദരസൂചകമായി അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനാഞ്ജലി സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു.

നാഷണൽ സെക്രട്ടറിയേറ്റ് അംഗം ബൈജു നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നോർത്തേൺ അയർലണ്ട് ഏരിയ ജോ. സെക്രട്ടറി രഞ്ചു രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ആതിര രാമകൃഷ്ണൻ സ്വാഗതവും ദേശീയ സമിതിയംഗം ജോബി പെരിയാടൻ ആശംസയും ബെൽഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് വാസുദേവൻ നന്ദിയും പറഞ്ഞു.

ലോകകേരള സഭാംഗം ജയപ്രകാശ് ‘സാംസ്കാരിക വൈവിധ്യം’ എന്ന വിഷയത്തിൽ സെമിനാറിന്റെ ഭാഗമായി പവർ പോയിന്റ് പ്രസന്റേഷനും സംവാദാത്മക സെഷനും സംഘടിപ്പിച്ചു. ബെൽഫാസ്റ്, ലിസ്ബൺ, ലണ്ടൻഡെറി, ബാലിമിന എന്നിവിടങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾ ചർച്ചയിൽ ആവേശത്തോടെ പങ്കെടുത്തു. സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന റിപ്പോർട്ട് ‘കേരളീയം കോഫി ഫെസ്റ്റ്’ ന്റെ പ്രചരണാർത്ഥം നോർത്തേൺ അയർലണ്ട് മലയാളി സമൂഹത്തിൽ ഒരു ക്യാമ്പയിൻ ആയി പ്രചരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share

More Stories

‘അച്ചടക്കം വഷളാക്കി’യെന്ന് ബിസിസിഐ സമ്മതിച്ചു; ഇന്ത്യയുടെ വഴിക്ക് പോകരുതെന്ന് ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പ് നൽകി ഇയാൻ ഹീലി

0
119 ടെസ്റ്റുകളിലും 168 ഏകദിനങ്ങളിലും ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച ഇയാൻ ഹീലി ഇന്ത്യയുടെ സമാനമായ സാഹചര്യം തടയാൻ ജാഗ്രത പാലിക്കണമെന്ന് പറഞ്ഞു. ബിസിസിഐയുടെ 10 പോയിൻ്റ് നോൺ- ക്രിക്കറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ ഓസ്‌ട്രേലിയയുടെ മികച്ച ഇയാൻ...

ഛാവയിലെ മഹാറാണി യേശുഭായിയുടെ ഫസ്റ്റ് ലുക്കിൽ രശ്‌മിക മന്ദാനയെ രാജകീയമായി കാണാം

0
വരാനിരിക്കുന്ന ചിത്രമായ ഛാവയിലെ തൻ്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി ഒരു പോസ്റ്റ് ഷെയർ ചെയ്‌തിരിക്കുകയാണ് നടി രശ്‌മിക മന്ദാന. ഇൻസ്റ്റാഗ്രാമിൽ ചൊവ്വാഴ്‌ച മഡോക്ക് ഫിലിംസ് രശ്‌മികയ്‌ക്കൊപ്പം ഒരു സംയുക്ത പോസ്റ്റ് പങ്കിട്ടു. ചിത്രത്തിൽ...

ബൈഡൻ്റെ തീരുമാനങ്ങളിൽ ട്രംപ് മാറ്റം വരുത്തി; എക്‌സിക്യൂട്ടീവ് ഉത്തരവുകൾ എന്താണെന്ന് അറിയാമോ?

0
ഡൊണാൾഡ് ട്രംപിൻ്റെ രൂപത്തിൽ അമേരിക്കക്ക് വീണ്ടും പുതിയ പ്രസിഡൻ്റിനെ ലഭിച്ചു. ഇതോടെ നിരവധി സുപ്രധാന ഉത്തരവുകൾ ഒപ്പിട്ട് തൻ്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു. തൻ്റെ ഭരണകാലം മുമ്പത്തേക്കാൾ ദൃഢവും വിവാദപരവും ആകുമെന്ന് ട്രംപ്...

‘ഗുളികയിൽ മൊട്ടു സൂചി’; പിന്നിൽ മരുന്ന് കമ്പനി ലോബിയോ? ഗൂഢാലോചനയെന്ന് ആരോഗ്യവകുപ്പ്, ഡിജിപിക്ക് പരാതി

0
വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്‌ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണം എന്നാണ്...

വിഡി സതീശൻ; പ്രതിപക്ഷ നേതാവിന്റെ നിയമസഭയിലെ പ്രകടനം

0
കഴിഞ്ഞ ദിവസം കൂത്താട്ടുകുളം നഗരസഭയിലെ കൗണ്‍സിലര്‍ കലാരാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയ സംഭവം അടിയന്തരപ്രമേയ നോട്ടീസായി പ്രതിപക്ഷം നിയസഭയില്‍ കൊണ്ടുവന്നു. അനൂപ് ജേക്കബാണ് വിഷയം ഉന്നയിച്ചത്. മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ...

‘അനുമതിയില്ലാതെ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചു’; കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ

0
കാന്താര 2 നിർമ്മാതാക്കൾക്ക് പിഴ ചുമത്തി കർണാടക വനം വകുപ്പ്. വനമേഖലയിൽ അനുമതിയില്ലാതെ സ്ഫോടക വസ്‌തുക്കൾ ഉപയോഗിച്ചതിനാണ് 5000 രൂപ പിഴ ചുമത്തിയത്. സിനിമ ചിത്രീകരണത്തിന് വേണ്ടി വനം നശിപ്പിച്ചതായും പരാതി. ജനവാസ...

Featured

More News