6 March 2026

കര്‍മ ന്യൂസിനെതിരേ ഡല്‍ഹി ഹൈക്കോടതി നോട്ടീസ്; കെ യു ഡബ്ല്യു ജെ പ്രസ്താവന ഇറക്കുമോ?

കേട്ടാലറയ്ക്കുന്ന അവവാദങ്ങളാണ് കെ യു ഡബ്യൂ ജെ യെക്കുറിച്ച് പറഞ്ഞു വച്ചിരിക്കുന്നത്. കെ യു ഡബ്യൂ ജെ യ്ക്ക് കാനഡയില്‍ യൂണിറ്റുണ്ട്, കട്ടിംഗില്‍ സൗത്തില്‍ വരുന്നത് ബിരിയാണിയും വെള്ളവും കിട്ടുമെന്നോര്‍ത്താണ്, ദേശദ്രോഹപ്രവര്‍ത്തനത്തിന്റെ ഭാഗമായി കിട്ടുന്ന കോടികളുടെ പങ്ക് പറ്റുന്നുണ്ട്- തുടങ്ങി പുച്ഛവും പരിഹാസവും നിറഞ്ഞ ആരോപണങ്ങള്‍ പലതുണ്ട്.

| രാകേഷ് സനൽ

ഈ വര്‍ഷം കൊച്ചിയില്‍ സംഘടിപ്പിച്ച മാധ്യമ പരിപാടിയായ കട്ടിംഗ് സൗത്തിനെതിരേ അപവാദ പ്രചാരണം നടത്തിയതിന് കര്‍മ ന്യൂസിനെതിരേ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോണ്‍ഫ്‌ളുവന്‍സ് മീഡിയ, ന്യൂസ് ലോണ്‍ട്രി, ന്യൂസ് മിനിട്‌സ് എന്നീ മാധ്യമസ്ഥാപനങ്ങള്‍ നല്‍കിയ പരാതിയിലാണ് ഈ നടപടി.

ഈ പരിപാടിയില്‍ പങ്കെടുത്തൊരാള്‍ എന്ന നിലയിലും, ഇതിനെക്കുറിച്ച് കര്‍മ ന്യൂസ് ചെയ്ത വീഡിയോ കണ്ടയാള്‍ എന്ന നിലയിലും ഈ കോടതി ഇടപെടലില്‍ അതീവ സന്തോഷമുണ്ട്. എറ്റവും മാന്യമായി നടന്നൊരു പരിപാടിയായിരുന്നുവത്. അങ്ങനെയൊരു പരിപാടിയെക്കുറിച്ച് അത്രമാത്രം അപവാദം പറഞ്ഞു വച്ചിട്ടുണ്ട് കര്‍മ. മാന്യമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെയാണ് കള്ളങ്ങള്‍ വിളിച്ചു കൂവിയത്.

ഇനിയിപ്പോള്‍ അറിയേണ്ടത്, കെ യു ഡബ്ല്യു ജെ പ്രസ്താവന ഇറക്കുമോ? ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുമോ? പ്രതിപക്ഷ നേതാവ് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമയുയര്‍ത്തുമോ തുടങ്ങിയ കാര്യങ്ങളാണ്. ന്യൂസ് അവറുകാരെ വിടുന്നു. ബാക്കി രണ്ടു കൂട്ടരുണ്ടല്ലോ, കെ യു ഡബ്ല്യൂ ജെ യും പ്രതിപക്ഷ നേതാവും. കര്‍മ ന്യൂസിന്റെ മാധ്യമ പ്രവര്‍ത്തനത്തോട് ഞങ്ങള്‍ക്ക് യോജിപ്പില്ല, പക്ഷേ…’ മട്ടില്‍ കുറിപ്പെഴുതുമോ?

‘ കട്ടിംഗ് സൗത്ത്’ എന്ന പരിപാടിയെക്കുറിച്ച് കര്‍മ ന്യൂസില്‍ ഒരു സ്ത്രീ വന്നിരുന്ന് ശര്‍ദ്ധിക്കുന്ന വീഡിയോ പത്രപ്രവര്‍ത്തക യൂണിയന്‍കാര്‍ എല്ലാവരും കണ്ടിട്ടുണ്ടോയെന്നറിയില്ല, ഇല്ലെങ്കില്‍ പറയാം, കേട്ടാലറയ്ക്കുന്ന അവവാദങ്ങളാണ് കെ യു ഡബ്യൂ ജെ യെക്കുറിച്ച് പറഞ്ഞു വച്ചിരിക്കുന്നത്. കെ യു ഡബ്യൂ ജെ യ്ക്ക് കാനഡയില്‍ യൂണിറ്റുണ്ട്, കട്ടിംഗില്‍ സൗത്തില്‍ വരുന്നത് ബിരിയാണിയും വെള്ളവും കിട്ടുമെന്നോര്‍ത്താണ്, ദേശദ്രോഹപ്രവര്‍ത്തനത്തിന്റെ ഭാഗമായി കിട്ടുന്ന കോടികളുടെ പങ്ക് പറ്റുന്നുണ്ട്- തുടങ്ങി പുച്ഛവും പരിഹാസവും നിറഞ്ഞ ആരോപണങ്ങള്‍ പലതുണ്ട്.

ആ പരിപാടിയില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരോടായി മുഴക്കുന്ന ഭീഷണികള്‍ ഇങ്ങനെയാണ്; ‘ ഈ സമ്മേളത്തില്‍ പോയിട്ടുള്ളവരെയെല്ലാം ദേശീയ അന്വേഷണ ഏജന്‍സി ലിസ്റ്റില്‍ കയറ്റിയിട്ടുണ്ട്. എത്രകൊല്ലം കഴിഞ്ഞാലും ഇന്ത്യയുടെ തെക്കന്‍ ശരീരത്തിന് എന്തു പരിക്ക് വന്നാലും ആദ്യം കൂട്ടിലാക്കുക ഈ ഫെസ്റ്റിവലുകാരെയാണ്’ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഔദ്യോഗിക വക്താവാണല്ലോ കര്‍മ ന്യൂസ്! ഒന്നു കൂടി; കേരള മീഡിയ അക്കാദമിയും കൂടി പങ്കാളിയായ പരിപാടിയായിരുന്നു കട്ടിംഗ് സൗത്ത്( മീഡിയ അക്കാദമിയെ പറഞ്ഞ അപവാദം വേറെ).

ഇന്റലിജന്‍സുകാര്‍ പേടിപ്പിച്ചതുകാരണം മുഖ്യമന്ത്രി വരാതിരുന്ന പരിപാടി(മുഖ്യമന്ത്രി അന്നേ ദിവസം ഡല്‍ഹിയിലായിരുന്നു. ഓണ്‍ലൈനായി അദ്ദേഹം പരിപാടിയുടെ ഉദ്ഘാടനവും നടത്തി)യില്‍ മന്ത്രി പി. രാജീവിനൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശനുമുണ്ടായിരുന്നു. കര്‍മ ന്യൂസ് നടത്തുന്നത് നിര്‍ഭയ മാധ്യമപ്രവര്‍ത്തനമാണെന്ന ലൈനാണെങ്കില്‍, താന്‍ പങ്കെടുത്തൊരു ചടങ്ങിനെ പ്രതിപക്ഷ നേതാവ് തള്ളിപ്പറയുമോ?

Share

More Stories

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

Featured

More News