6 March 2026

ഡിജിസിഎ ചാർട്ടേഡ് വിമാനങ്ങളിൽ സുരക്ഷാ പരിശോധനക്ക് ഉത്തരവിട്ടു

ഫെബ്രുവരി 25 സുരക്ഷ ഓഡിറ്റ് പൂർത്തിയാകും

അജിത് പവാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ. ഫെബ്രുവരി 15-നകം റിപ്പോർട്ട് നൽകണം. ബാരാമതി ദുരന്തത്തിൽപ്പെട്ട വിഎസ്ആർ കമ്പനിയിൽ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി നോയോഗിച്ചിരിക്കുന്നത്. മറ്റ് കമ്പനികളിലും ഫെബ്രുവരി 25 സുരക്ഷ ഓഡിറ്റ് പൂർത്തിയാകും. രോഹിത് പവാറിൻ്റെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ഡിജിസിഎയുടെ നിർണായകമായ തീരുമാനം.

അക്കമിട്ട സംശയങ്ങളാണ് ഗൂഢാലോചന ആരോപിക്കാന്‍ രോഹിത് പവാര്‍ മുന്നോട്ട് വച്ചത്. വിമാനം ഒരു മണിക്കൂറോളം വൈകിയാണ് മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. ഈ സമയം നേരത്തെ നിശ്ചയിച്ച രണ്ട് പൈലറ്റുമാരെയും മാറ്റി. പൈലറ്റുമാരില്‍ ഒരാള്‍ ഗതാഗതക്കുരുക്കില്‍ പെട്ടെന്നാണ് കാരണം പറഞ്ഞത്. പുലര്‍ച്ചെ എവിടെയാണ് ഗതാഗതക്കുരുക്ക്.

ഒരാള്‍ വൈകിയതിന് എന്തിന് രണ്ട് പൈലറ്റ്മാരെയും മാറ്റി. മാറി വന്ന പൈലറ്റ് സുമിത് കപൂര്‍ മദ്യപിച്ച് വിമാനം പറത്തിയതിന് വിലക്ക് നേരിട്ടയാളാണ്. കടുത്ത മദ്യപാനിയെന്ന് തെളിയിക്കുന്ന വിമാനക്കമ്പനിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റും രോഹിത് പവാര്‍ വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചു.

അതേസമയം, ഇതേ വിമാനം 2023ല്‍ അപകടമുണ്ടാക്കിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ വിഎസ്ആര്‍ എന്ന വിമാന കമ്പനിയെ വിലക്കിയതാണ്. ആ അപകടത്തിൻ്റെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും രോഹിത് പവാര്‍ പറഞ്ഞു. അനുയായികളുടെ വൈകാരിക പ്രതികരണം ഒഴിവാക്കാനാണ് ദുരന്തത്തിന് പിന്നാലെ ദുരൂഹതയില്ലെന്ന് ശരദ് പവാര്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

Share

More Stories

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

അമേരിക്കയുടെ അടുത്ത ശ്രദ്ധ ക്യൂബയിൽ ആയിരിക്കും എന്ന് ട്രംപ്

0
ഇറാന്‍ യുദ്ധത്തിന് ശേഷം ക്യൂബയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താന്‍ ക്യൂബ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ക്യൂബന്‍ അമേരിക്കക്കാര്‍ ക്യൂബയിലേക്ക് മടങ്ങുമെന്നും ഡോണള്‍ഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. അവിടെ...

Featured

More News