6 March 2026

പൃഥ്വിരാജിനെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുത്; മറുനാടൻ മലയാളിക്ക് കോടതിയുടെ വിലക്ക്

നടനെതിരായുള്ള വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഓൺലൈൻ ആയിട്ടോ ഓഫ് ലൈൻ ആയിട്ടോ ഒരു പ്ലാറ്റ്ഫോമിലും പോസ്റ്റ് ചെയ്യരുത് എന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്.

നടൻ പൃഥ്വിരാജിനെതിരെ അപകീർത്തികരമായ ഉള്ളടക്കങ്ങൾ വരുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മലയാളത്തിലെ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്ക് കോടതിയുടെ വിലക്ക്. എറണാകുളം അഡീഷണൽ സബ് ജഡ്ജി ആണ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള പൃഥ്വിരാജ് നൽകിയ സിവിൽ മാനനഷ്ട കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

2023 മെയ് മാസത്തിൽ ഈ മാധ്യമത്തിന്റെ ഓൺലൈൻ ചാനൽ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളും വീഡിയോകളും മുൻനിർത്തി ആയിരുന്നു പൃഥ്വിരാജ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. ആദായ നികുതി വകുപ്പും എൻഫോസ്മെൻ്റും നടത്തിയ റെയ്‌ഡിനെ തുടർന്ന് നടൻ 25 കോടി രൂപ പിഴ അടച്ചു എന്നായിരുന്നു വാർത്ത നൽകിയിരുന്നത്.

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കള്ളപ്പണ മാഫിയമലയാള സിനിമാ മേഖലയിൽ പണം ഇറക്കുന്നതായും ഈ പണം ഉപയോഗിച്ചശേഷമാണ് പൃഥ്വിരാജ് പ്രചരണം നടത്തുന്നത് എന്നുമായിരുന്നു പിന്നീട് വാർത്തകൾ നൽകിയത്. എന്നാൽ വാർത്തകളായി വന്ന ഈ പ്രസ്താവനകൾ എല്ലാം തന്നെ അടിസ്ഥാനരഹിതമാണ് എന്നും നിയമനടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പ്രസ്താവന ഇറക്കിയിരുന്നു.

ഈ പ്രസ്താവനയ്ക്ക് ശേഷവും പൃഥ്വിരാജ് പിഴ അടച്ചു എന്ന് പോർട്ടൽ വീണ്ടും വാർത്ത നൽകുകയായിരുന്നു. അതിനു പിന്നാലെയാണ് പൃഥ്വിരാജ് നിയമനടപടി സ്വീകരിച്ചത്. പരാതി നൽകിയ വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനും സ്വകാര്യതയ്ക്കും സൽപ്പേരിനും പ്രശസ്തിക്കും കളങ്കം ഉണ്ടാക്കും എന്ന കണ്ടെത്തിയതിനുശേഷമാണ് ഇടക്കാല വന്നിരിക്കുന്നത്. നടനെതിരായുള്ള വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഓൺലൈൻ ആയിട്ടോ ഓഫ് ലൈൻ ആയിട്ടോ ഒരു പ്ലാറ്റ്ഫോമിലും പോസ്റ്റ് ചെയ്യരുത് എന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്.

Share

More Stories

പശ്ചിമേഷ്യയിൽ യുദ്ധം മുറുകുന്നു: എൽപിജി ഉത്പാദനം കൂട്ടാൻ ഇന്ത്യ; എട്ട് ആഴ്ചത്തേക്ക് ഇന്ധന ശേഖരം സുരക്ഷിതം

0
പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ പാചകവാതക (എൽപിജി) ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാർ...

ഡഗ് ഔട്ടിലെ നിശബ്ദതയിൽനിന്ന് ചരിത്രത്തിന്റെ നെറുകയിലേക്ക്; സഞ്ജു സാംസൺ എന്ന വിസ്മയം

0
2026 ടി20 ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ, ക്രിക്കറ്റ് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ പോരാട്ടവീര്യത്തെക്കുറിച്ചാണ്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഒരു മത്സരം പോലും...

1945 മുതൽ അമേരിക്ക ബോംബിട്ട 26 രാജ്യങ്ങൾ ഇവയാണ്

0
അമേരിക്ക നിരവധി രാജ്യങ്ങളിൽ 1945 മുതൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. worldvisualized.com സമാഹരിച്ച പട്ടിക പ്രകാരം, ഈ രാജ്യങ്ങളിൽ 26 എണ്ണത്തിൽ വ്യോമാക്രമണങ്ങൾ നടത്തി. ഡ്രോൺ ആക്രമണങ്ങൾ, അല്ലെങ്കിൽ വിശാലമായ സൈനിക ഇടപെടലുകൾക്ക് ഇടയിൽ നൽകുന്ന...

കര ആക്രമണത്തിനായി അമേരിക്കയെ വെല്ലുവിളിച്ച് ഇറാൻ

0
ഇറാനെതിരായ ഇസ്രയേൽ- അമേരിക്ക സംയുക്താക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നു. ഇറാൻ തക‍ർക്കപ്പെടുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണങ്ങളിൽ അമേരിക്കൻ സൈന്യം ഏറെ മുന്നിലാണെന്നും ഇറാൻ്റെ വ്യോമ, നാവിക...

‘സുഖോയ് വിമാനം തകര്‍ന്നു വീണു’; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

0
അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍ വ്യോമസേന അനുശോചനം രേഖപ്പെടുത്തി. അസമിലെ...

ജസ്‌ലിയയുടെ മരണത്തിൽ പ്രതിയെ സിറിയാക്കിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അറസ്റ്റിൽ

0
അങ്കമാലിയിൽ വിദ്യാർഥിയുടെ മരണത്തിനിടയാക്കിയ കാറപടത്തിൽ പ്രതി സിറിയാക്കിൻ്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പൊലീസ്...

Featured

More News