ഓഫീസില്‍ വന്ന് വീട്ടിലെ സംഘര്‍ഷങ്ങള്‍ തീര്‍ക്കേണ്ടെന്നും ഓഫീസ് നടപടികള്‍ സുതാര്യമായിരിക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജീവനക്കാര്‍ക്ക് അവരുടെതായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അതിനെ നല്ല മെയ് വഴക്കത്തോടെ മാതൃകപരമായി നേരിടണമെന്നും തുറന്ന മനസ്സോടെ കാര്യങ്ങള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടായ പ്രവർത്തനത്തിൻ്റെ മാതൃകയായിരിക്കണം ഓഫീസുകളിൽ ഉണ്ടാകേണ്ടത്.തലപ്പത്തുള്ളവർ കീഴിലുള്ളവക്ക് മാതൃകയാകണം. ഏതെങ്കിലും തരത്തിലുള്ള കറുത്തപാട് വന്നാൽ തുടർന്ന് ലഭിക്കേണ്ട അംഗീകാരത്തിന് തടസമുണ്ടാകുമെന്ന ധാരണ ഓരോരുത്തരിലും ഉണ്ടാകണം.കാര്യങ്ങൾ സംശുദ്ധമാകണമെന്നും സംശുദ്ധമല്ലാത്ത കാര്യങ്ങൾ തലപ്പത്തുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനായി എടുത്ത നടപടികൾ ഫലം കണ്ടുവെന്നും നേരത്തെ നഷ്‌ടത്തിലായിക്കിടന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാൻ കഴിഞ്ഞെന്നും കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങൾ ഇപ്പോള്‍ ശെരിയായ പാതയില്‍ മുന്നേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.