12 February 2025

ദ്രൗപദി മുർമു, സീതാ മുർമു: അറിഞ്ഞിരിക്കേണ്ട രണ്ട് സത്യപ്രതിജ്ഞകൾ

അദാനി സാമ്രാജ്യത്തിൻ്റെ സർവ്വ സൈന്യാധിപയായി ഒരു മുർമു പ്രതിജ്ഞയെടുക്കാനിരിക്കെ, അദാനിയടക്കമുള്ള കോർപ്പറേറ്റുകളിൽ നിന്ന് തങ്ങളുടെ ഭൂമി സംരക്ഷിക്കുമെന്ന് മറ്റൊരു മുർമു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു.

| കെ സഹദേവൻ

നാലുനാൾ കഴിഞ്ഞാൽ ഇന്ത്യയുടെ പ്രസിഡണ്ടായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രത്തിൻ്റെ പരമോന്നത പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ആദിവാസി വനിതയാണവർ. രാജ്യത്തിൻ്റെ പ്രസിഡണ്ട് പദവിയിലേക്ക് ഒരു ആദിവാസി വനിതയെ ആദ്യമായി നിർദേശിച്ചത് കടുത്ത വംശീയവാദ രാഷ്ട്രീയത്തിൻ്റെ വക്താക്കളായ സംഘ പരിവാർ ആണെന്നത് അവരുടെ രാഷ്ട്രീയ കൗശല്യത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. ദ്രൗപദി മുർമുവിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും അടിസ്ഥാന ജന വിഭാഗങ്ങളുടെ സംരക്ഷകർ തങ്ങളാണെന്ന് പ്രചരിപ്പിക്കാനും ബി ജെ പി ക്ക് സാധിച്ചു.

അതേസമയം ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളുടെ വനത്തിമേലുള്ള അവകാശത്തെ റദ്ദുചെയ്യുന്ന രീതിയിൽ 2022 ജൂൺ 28 ന് വനാവകാശ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഓർഡിനൻസ് അവതരിപ്പിച്ചതും ഇതേ ബി ജെ പി സർക്കാർ തന്നെയാണ്.

പുതിയ നിയമ ഭേദഗതി വനമേഖലയിലെ വൻകിട ഖനനപദ്ധതികൾ അടക്കമുള്ളവ യാതൊരു നിയമ തടസ്സവും കൂടാതെ നടപ്പിലാക്കാൻ കോർപ്പറേറ്റുകളെ സഹായിക്കുന്നതാണ്. ഛത്തീസ്ഗഢ്, ഝാർഘണ്ഡ്, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിലെ വിവിധങ്ങളായ ഖനന പദ്ധതികളിൽ അദാനിയുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിയമ (ഭേദഗതി)നിർമ്മാണങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്.

സീതാ മുർമുവിൻ്റെ പ്രതിജ്ഞ

അദാനി കോർപ്പറേഷൻ്റെ ഉദ്യോഗസ്ഥരുടെ കാലുപിടിച്ച് കരയുന്ന സീതാ മുർമുവിൻ്റെ വീഡിയോ നാല് വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. അദാനിയുടെ ഗൊഡ്ഡ കൽക്കരി നിലയത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിലാണ് ആദിവാസി ഗ്രാമീണർ പൊട്ടിക്കരഞ്ഞത്. എന്നാൽ അവരുടെ അപേക്ഷകൾ ബധിരകർണ്ണങ്ങളിലായിരുന്നു ചെന്ന് പതിച്ചത്.

ദ്രൗപദി മുർമു ഗവർണറായ ഝാർഘണ്ഡ് സംസ്ഥാനത്തിലെ ഗൊഡ്ഡ ജില്ലയിലാണ് അദാനിയുടെ കൽക്കരി നിലയത്തിനായി ആദിവാസി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കൽ നടന്നത്. ഇക്കഴിഞ്ഞ ജൂൺ 22ന് ഗൊഡ്ഡയിലെ സുന്ദർ പഹാഡിയിൽ വെച്ച് നടന്ന സാന്താൾ ആദിവാസികളുടെ വിശാല സമ്മേളനത്തിൽ വെച്ച് തങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ജീവൻ പോലും നൽകുമെന്ന് സീതാ മുർമു സത്യപ്രതിജ്ഞ ചെയ്തു.

ഇന്ത്യയിലെ ആദിവാസി മേഖലകളിലെ അദാനി സാന്നിദ്ധ്യത്തെ ചെറുക്കുമെന്ന് അവർ വ്യക്തമാക്കി. 1774 ൽ ബ്രിട്ടീഷ് ഖനന പദ്ധതിക്കെതിരെ ആയുധമെടുത്തിറങ്ങിയ ‘പഹാഡിയ സർദാർ ‘മാരുടെ പിന്മുറക്കാരാണ് തങ്ങളെന്ന് ഗൊഡ്ഡയിലെ സാന്താളികൾ സർക്കാരിനെ ഓർമ്മിപ്പിച്ചു.

അദാനി സാമ്രാജ്യത്തിൻ്റെ സർവ്വ സൈന്യാധിപയായി ഒരു മുർമു പ്രതിജ്ഞയെടുക്കാനിരിക്കെ, അദാനിയടക്കമുള്ള കോർപ്പറേറ്റുകളിൽ നിന്ന് തങ്ങളുടെ ഭൂമി സംരക്ഷിക്കുമെന്ന് മറ്റൊരു മുർമു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു. ഇന്ത്യൻ കാടകങ്ങൾക്ക് അസ്വസ്ഥതയുടെ നാളുകളിൽ നിന്ന് വിരാമമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു.

Share

More Stories

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബിജെപിക്കാരുടെ പരാമര്‍ശങ്ങൾ ; 74% വര്‍ദ്ധന; ഇന്ത്യാ ഹേറ്റ് ലാബ് റിപ്പോര്‍ട്ട്

0
ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടത്തുന്ന ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ ഇന്ത്യയില്‍ അപകടകരമായ തോതില്‍ കൂടുന്നതായി റിപ്പോര്‍ട്ട്.2023 നേക്കാൾ 74.4 ശതമാനം വര്‍ദ്ധനവ് 2024 ല്‍ ഉണ്ടായതായി യുഎസിലെ വാഷിംഗ് ടണ്‍ ആസ്ഥാനമായ ഇന്ത്യ ഹേറ്റ്...

ലിംഗവിവേചനപരവും വംശീയവുമായ പരാമർശങ്ങൾ ; യുകെ ആരോഗ്യമന്ത്രിയെയും ലേബർ എംപിമാരെയും പുറത്താക്കി

0
അപമാനകരവും അധിക്ഷേപകരവുമായ സന്ദേശങ്ങൾ അടങ്ങിയതായി ആരോപിക്കപ്പെടുന്ന ഒരു നിയോജകമണ്ഡല വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ കുടുങ്ങിയതിനെത്തുടർന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രിയെയും നിരവധി യുകെ ലേബർ പാർട്ടി എംപിമാരെയും പുറത്താക്കി. ലേബർ കൗൺസിലർമാർ, പാർട്ടി ഉദ്യോഗസ്ഥർ,...

ജീവൻ ഇല്ലാത്ത ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് വാലൻ്റെന്‍സ് പ്രണയ അഭ്യര്‍ത്ഥനകളുടെ പ്രവാഹം

0
പ്രണയദിനം അഥവാ വാലൻ്റെന്‍സ് ഡേയോട് അനുബന്ധിച്ച് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഒരുക്കത്തിലാണ് ലോകം. എഐ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനിടെ ഒരു വീഡിയോയോ ചിത്രമോ കണ്ടാല്‍ അത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന് പറയാന്‍ പോലും പ്രയാസമാണ്....

‘തലയിൽ തീവെച്ച് വെള്ളം തിളപ്പിച്ചു’; അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം ഉടൻ നടപ്പാക്കണം: യുക്തിവാദി സംഘം

0
തിരുവനന്തപുരം: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും. അന്ധവിശ്വാസങ്ങളെ പരിഹസിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം. അന്ധവിശ്വാസ നിർമ്മാർജ്ജനത്തിന് ബില്ല് അവതരിപ്പിക്കണമെന്നും ...

‘ഗില്ലൻബാരെ സിൻഡ്രോം’ ഒരു മരണം കൂടി; ചികിത്സയിലുള്ള 192 പേരിൽ 167 പേർക്കും രോ​ഗം

0
ദില്ലി: പൂനെയിൽ ഗില്ലിൻ- ബാരെ സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന...

‘ശനിയാഴ്‌ചയോടെ ബന്ദികളെ വിട്ടയക്കണം, അല്ലെങ്കിൽ എല്ലാം തകരും’: ഡൊണാൾഡ് ട്രംപ്

0
മിഡിൽ ഈസ്റ്റിലെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷം വീണ്ടും ലോക രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവാണ്. ഇത്തവണ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തർക്കത്തിൽ ഒരു തുറന്നപ്രസ്‌താവന നടത്തി. ഗാസയിൽ തടവിലാക്കപ്പെട്ട...

Featured

More News