19 January 2025

ആരോഗ്യത്തിന് വെറും വയറ്റില്‍ ഇളംചൂട് നാരങ്ങാവെളളം പതിവാക്കൂ

ശരീരത്തെ വിഷവിമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി.ശരീരത്തിലെ ഇന്‍ഫെക്ഷനും ഇല്ലാതാക്കും. കഫം പനി ജലദോഷം തുടങ്ങിയവയ്ക്ക് മികച്ച ഒരു മരുന്നാണ്.

നമുക്കെല്ലാവര്‍ക്കും ഏറെ ഇഷ്ടം തണുത്ത നാരങ്ങാവെളളം കുടിക്കാനാണല്ലോ. എന്നാല്‍ തണുത്ത നാരങ്ങാവെളളത്തേക്കാള്‍ ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്നത് ചെറുചൂട് നാരങ്ങാവെളളമാണ്. അസുഖങ്ങള്‍ ഇല്ലാതാക്കാനുളള പ്രകൃതി ദത്തമായ ഒരു വഴിയാണ് ഇത്.

ചായക്കും കാപ്പിക്കും പകരം ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങള്‍ നല്‍കുന്നു. നമ്മുടെ വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രീയ മെച്ചപ്പെടുത്തുന്നു.ഒരു ദിവസം വേണ്ടിവരുന്ന ഊര്‍ജ്ജം മുഴുവന്‍ പ്രദാനം ചെയ്യുന്ന എനര്‍ജി ഡ്രിങ്ക് കൂടിയാണ് ഇത്.മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങി ക്യാന്‍സര്‍ വരെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്ക്കുന്നത്. എന്നാല്‍ ഇവയില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാന്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും.

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.ശരീരത്തിലെ പി എച്ച് ബാലന്‍സ് നിലനിര്‍ത്തുവാന്‍ ഇതില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വഴി സാധ്യമാകുന്നു. സൗന്ദര്യം പ്രദാനം ചെയ്യുന്ന കാര്യത്തിലും ഈ എനര്‍ജി ഡ്രിങ്ക് അത്യുത്തമമാണ്.

ഇതിന്റെ ഉപയോഗം ചര്‍മം തിളങ്ങുവാനും, മുടിയഴക് വര്‍ദ്ധിപ്പിക്കുവാനും കാരണമാകുന്നു. ഇതിന്റെ ഉപയോഗം ബാക്ടീരിയകളെ പൂര്‍ണമായും നീക്കം ചെയ്യുന്നു. ദന്ത സംബന്ധമായ രോഗങ്ങളെ അകറ്റുവാനും ഇത് ഉപകരിക്കും. ഇതില്‍ ധാരാളം ആയി പെക്റ്റിന്‍ എന്ന ഘടകം ഉള്ളതിനാല്‍ വിശപ്പു കുറയുവാനും തടി കുറയുവാനും ഈ വെള്ളം കുടിക്കുന്നത് വഴി സാധിക്കുന്നു.

സിട്രിസ് പഴമായ ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക്ക് ആസിഡ് നല്‍കുന്നു. ഇത് വയര്‍ മുഴുവനായും ശുദ്ധിവരുത്തുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും അതുകൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് വയറുകുറക്കാന്‍ ഡയറ്റിന് നല്ലതാണ്. നെഞ്ചെരിച്ചില്‍ വായി നാറ്റം, ചര്‍മ്മത്തിലെ ചുളിവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ചെറുചൂട് നാരങ്ങാവെളളം കുടിക്കുന്നത് നല്ലതാണ്.

ശരീരത്തെ വിഷവിമുക്തമാക്കാന്‍ ഈ ഒരു പാനീയം മാത്രം മതി.ശരീരത്തിലെ ഇന്‍ഫെക്ഷനും ഇല്ലാതാക്കും. കഫം പനി ജലദോഷം തുടങ്ങിയവയ്ക്ക് മികച്ച ഒരു മരുന്നാണ്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങളും ഇല്ലാതാക്കും. എല്ലുകള്‍ക്കും സന്ധികള്‍ക്കും ഒരുപോലെ ഗുണം പകരുന്ന ധാരാളം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

നിര്‍ജലീകരണത്തില്‍ നിന്ന് സംരക്ഷണ കവചം ഒരുക്കുവാനും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കാം. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനും മാനസികാരോഗ്യം ലഭിക്കുവാനും ഈ വെള്ളം കൊണ്ട് സാധ്യമാകുന്നു. ലസിക ഗ്രന്ഥി,തൈറോയ്ഡ് ഗ്രന്ഥി, വൃക്ക ഗ്രന്ഥികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം മികവുറ്റതാക്കാനും നാരങ്ങാവെള്ളം ചെറു ചൂടോടെ കഴിക്കുന്നതു വഴി സാധ്യമാകുന്നു.

Share

More Stories

സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു: മന്ത്രി വീണാ ജോര്‍ജ്

0
കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രം പുതിയ ഒ പി ബ്ലോക്ക് നിര്‍മാണോദ്ഘാനം നിര്‍വഹിക്കുകയായിരുന്നു...

ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തെ ഒന്നാം സ്ഥാനത്തെത്തും

0
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഓട്ടോമൊബൈൽ വ്യവസായം ലോകത്തിലെ ഒന്നാം സ്ഥാനത്തെത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ശനിയാഴ്‌ച പറഞ്ഞു. ഈ വ്യവസായം ഇതുവരെ 4.5 കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. ഇത് രാജ്യത്തെ ഏറ്റവും...

ഗൾഫ് രാജ്യങ്ങളിലേത് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികൾ; വമ്പൻ മുന്നേറ്റം നടത്തി അറബ് നാടുകൾ

0
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഗള്‍ഫ് കറന്‍സികള്‍. കുവൈത്ത് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, ഒമാന്‍ റിയാല്‍ എന്നിവയാണ് മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവ. ജോര്‍ദാനിയന്‍ ദിനാര്‍, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ്...

നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി കൊലപാതകം; ദമ്പതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു

0
പാലക്കാട്, മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പ് കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിൻ്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ഫസീലയ്ക്കും...

സെയ്‌ഫ് അലി ഖാനെതിരായ ആക്രമണം; ഉയരുന്ന അഞ്ചു പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും

0
മുംബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറി സെയ്‌ഫ് അലി ഖാനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് ഒരു പ്രതിയെ പിടികൂടി. നടൻ അപകടനില തരണം ചെയ്‌തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നടൻ ഇപ്പോഴും...

തീവ്രവാദ പ്രവർത്തനത്തിൻ്റെ പേരിൽ മൂന്ന് നവാൽനി അഭിഭാഷകർക്ക് റഷ്യയിൽ വർഷങ്ങളോളം ശിക്ഷ

0
അന്തരിച്ച പ്രതിപക്ഷ നേതാവിൻ്റെ സന്ദേശങ്ങൾ ജയിലിൽ നിന്ന് പുറം ലോകത്തെത്തിച്ചതിന് അലക്‌സി നവൽനിക്ക് വേണ്ടി വാദിച്ച മൂന്ന് അഭിഭാഷകരെ റഷ്യ വർഷങ്ങളോളം തടവിന് ശിക്ഷിച്ചു. ഉക്രെയ്ൻ ആക്രമണത്തിനിടെ വിയോജിപ്പിനെതിരെ വ്യാപകമായ അടിച്ചമർത്തലുകൾക്ക് ഇടയിലാണ് ഈ...

Featured

More News