15 February 2025

ചെർണോബിൽ ആണവ നിലയത്തിൽ ഡ്രോൺ ആക്രമണം; റേഡിയേഷൻ സാധ്യതാ മുന്നറിയിപ്പ്

133 ഡ്രോണുകൾ വിക്ഷേപിച്ചതായും അതിൽ 73 എണ്ണം വെടിവച്ചതായും 58 എണ്ണം ലക്ഷ്യത്തിലെത്താൻ പരാജയപ്പെട്ടതായും ഉക്രേനിയൻ സൈന്യം അവകാശപ്പെട്ടു

റഷ്യയും ഉക്രെയ്‌നും തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ആഗോള ശ്രമങ്ങൾക്കിടയിൽ ചെർണോബിൽ ആണവ നിലയത്തിൽ റഷ്യൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വിവാദപരമായ അവകാശവാദം ഉക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നടത്തി. എന്നിരുന്നാലും, റേഡിയേഷൻ അളവ് സാധാരണമാണെന്ന് പറയപ്പെടുന്നു.

ആക്രമണത്തെ തുടർന്നാണ് പ്ലാന്റിൽ തീപിടുത്തമുണ്ടായതെന്ന് ഐഎഇഎ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി തകർന്ന ചെർണോബിൽ ആണവ നിലയത്തിൽ റഷ്യൻ ഡ്രോൺ ആക്രമണം നടത്തിയതായി സെലെൻസ്‌കി പറഞ്ഞു. റേഡിയേഷൻ അളവ് സാധാരണ പരിധിക്കുള്ളിൽ തന്നെ തുടരുന്നുവെന്ന് ഉക്രെയ്‌നിൻ്റെ സ്റ്റേറ്റ് എമർജൻസി സർവീസ് പിന്നീട് സ്ഥിരീകരിച്ചു.

‘നാശനഷ്‌ടം ഗുരുതരമാണ്’

“ഇന്നലെ രാത്രി, ചെർണോബിൽ ആണവ നിലയത്തിൻ്റെ നാലാമത്തെ പവർ യൂണിറ്റ് നശിച്ചപ്പോൾ വികിരണങ്ങളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുന്ന ഷെൽട്ടറിൽ ഉയർന്ന സ്‌ഫോടന ശേഷിയുള്ള വാർഹെഡുള്ള ഒരു റഷ്യൻ ആക്രമണ ഡ്രോൺ ഇടിച്ചു” -എന്ന് എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി.

“ഈ ഡ്രോൺ ആക്രമണത്തിൽ ചെർണോബിൽ ആണവ നിലയത്തിലെ ഷെൽട്ടറിന് കേടുപാടുകൾ സംഭവിച്ചു. തീ അണച്ചിട്ടുണ്ട്,” -അദ്ദേഹം കൂട്ടിച്ചേർത്തു. “ഇപ്പോൾ, റേഡിയേഷൻ അളവ് വർദ്ധിച്ചിട്ടില്ല, അത് നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഷെൽട്ടറിന് സംഭവിച്ച നാശനഷ്‌ടങ്ങൾ വളരെ വലുതാണ്,” -സെലെൻസ്‌കി എഴുതി.

ചെർണോബിൽ പ്ലാന്റിലെ തങ്ങളുടെ സംഘം പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിക്ക് തൊട്ടുമുമ്പ് “മുൻ ചെർണോബിൽ പവർ പ്ലാന്റിൻ്റെ റിയാക്ടർ 4 ൻ്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്ന ന്യൂ സേഫ് കൺഫൈൻമെന്റിൽ നിന്ന് ഒരു വലിയ സ്ഫോടനം കേട്ടു. ഇത് തീപിടുത്തത്തെ സൂചിപ്പിക്കുന്നു” -എന്ന് ഇൻ്റെർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) X-ൽ എഴുതി. “ഒരു UAV (ഡ്രോൺ) പവർ പ്ലാന്റിൻ്റെ മേൽക്കൂരയിൽ ഇടിച്ചതായി തങ്ങൾക്ക് വിവരം ലഭിച്ചതായി” -IAEA പറഞ്ഞു.

ചെർണോബിലിൻ്റെ ഇരുണ്ട ചരിത്രം

1986ൽ ഉക്രെയ്‌നിൻ്റെയും ബെലാറസിൻ്റെയും അതിർത്തിക്കടുത്തുള്ള ചെർണോബിലിൻ്റെ യൂണിറ്റ് 4 റിയാക്ടറിൽ ഒരു വലിയ സ്‌ഫോടനം ഉണ്ടായി. ഇത് സോവിയറ്റ് യൂണിയനിലും യൂറോപ്പിൻ്റെ ചില ഭാഗങ്ങളിലും വലിയ തോതിൽ റേഡിയോ ആക്ടിവിറ്റി വ്യാപിച്ചു. പിന്നീട് ഇത് കോൺക്രീറ്റ്, സ്റ്റീൽ സാർക്കോ ഫാഗസിനുള്ളിൽ അടച്ചു. ഒരു അന്താരാഷ്ട്ര സഖ്യത്തിൻ്റെ ഫലമായുണ്ടായ സാർക്കോ ഫാഗസ് നിർമ്മാണത്തിന് പതിറ്റാണ്ടുകൾ എടുത്തു. ഇത് ഒടുവിൽ 2017ൽ പൂർത്തിയായി. 35,000 ടൺ ഭാരമുണ്ട്.

വ്യാഴാഴ്‌ച രാത്രി റഷ്യ ഉക്രെയ്‌നിന് മുകളിലൂടെ 133 ഡ്രോണുകൾ വിക്ഷേപിച്ചതായും അതിൽ 73 എണ്ണം വെടിവച്ചതായും 58 എണ്ണം ലക്ഷ്യത്തിലെത്താൻ പരാജയപ്പെട്ടതായും ഉക്രേനിയൻ സൈന്യം അവകാശപ്പെട്ടു. ഈ സംഖ്യകൾ സമീപകാലത്തെ ഡ്രോൺ ആക്രമണങ്ങളുടെ ശരാശരിയുമായി ഏകദേശം യോജിക്കുന്നു. രാജ്യത്തിൻ്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന 11 മേഖലകളിൽ ഡ്രോണുകൾ തടഞ്ഞു.

സമാധാന ചർച്ചകൾ അട്ടിമറിക്കപ്പെട്ടു

റഷ്യയും ഉക്രയിനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന സമയത്താണ് ഈ ആക്രമണം. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റതിന് ശേഷം സമാധാന ചർച്ചകൾ ശക്തമായി. കഴിഞ്ഞ ഒന്നോ രണ്ടോ ദിവസമായി സമാധാന ശ്രമങ്ങൾക്ക് ആക്കം കൂടിയിട്ടുണ്ട്. എന്നിരുന്നാലും, റഷ്യയുടെ ഈ ആക്രമണം സംഘർഷം കൂടുതൽ വഷളാക്കിയേക്കാം.

ആക്രമണത്തിന് ശേഷം, ഉക്രയിനിലും യൂറോപ്പിലും പരിഭ്രാന്തി പടർന്നു. ഒരു ആണവ റിയാക്ടർ ചോർച്ച മുഴുവൻ യൂറോപ്പിനെയും അപകടത്തിലാക്കുമെന്ന് ആശങ്കയുണ്ട്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാനിൽ കണ്ട നാശത്തെ അനുസ്‌മരിരിപ്പിക്കുന്ന തരത്തിൽ ഇത്രയും വലിയ ഒരു ദുരന്തം വലിയ ജീവഹാനിക്ക് കാരണമായേക്കാം.

Share

More Stories

പുറത്താക്കിയത് തെറ്റ്; റഷ്യയെ ജി8ൽ തിരികെ കൊണ്ടുവരണമെന്ന് ട്രംപ്

0
2014 ൽ റഷ്യയെ സസ്‌പെൻഡ് ചെയ്ത സാമ്പത്തിക ശക്തികളുടെ ക്ലബ്ബിലേക്ക് റഷ്യയെ പുനഃസ്ഥാപിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “അവരെ തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെ പുറത്താക്കിയത് ഒരു തെറ്റാണെന്ന്...

ജീവനക്കാരെ ബന്ദിയാക്കി തൃശൂരിൽ ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

0
തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കിയാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് മോഷണം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി...

വീണ്ടും ട്രംപിൻ്റെ നാടുകടത്തൽ മോദിയെ കണ്ടതിന് പിന്നാലെ; ഇത്തവണ രണ്ട് വിമാനങ്ങൾ, 119 കുടിയേറ്റക്കാർ

0
ദില്ലി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തിൽ തിരിച്ചെത്തിക്കുമെന്ന് റിപ്പോർട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്‍സർ അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ആണ്...

ആക്ഷൻ രംഗങ്ങളിലെ തരംഗമായ ഈ സുന്ദരി ലൊക്കേഷനിൽ അദ്ഭുതകരമായ ഒരു കാര്യം ചെയ്‌തു

0
തപ്‌സി പന്നുവിൻ്റെ വരാനിരിക്കുന്ന ചിത്രം 'ഗാന്ധാരി' ആക്ഷനും സാഹസികതയും നിറഞ്ഞതായിരിക്കും. തപ്‌സി പന്നു ഈ ചിത്രത്തിൽ ഒരു ഗംഭീര ആക്ഷൻ അവതാരത്തിൽ പ്രത്യക്ഷപ്പെടുമെന്ന് ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയുമായ കനിക ദില്ലൺ അടുത്തിടെ വെളിപ്പെടുത്തി....

ഏറ്റവും അപകടകരമായ യുദ്ധവിമാനം ഇന്ത്യക്ക് അമേരിക്ക നൽകും; ഡൊണാൾഡ് ട്രംപിൻ്റെ വലിയ പ്രസ്‌താവന

0
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഒരു വലിയ പ്രഖ്യാപനം ഉണ്ടായി. അതിൽ ഇന്ത്യക്ക് എഫ് -35 യുദ്ധവിമാനങ്ങൾ നൽകുമെന്ന് അമേരിക്ക വാഗ്ദാനം ചെയ്‌തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ...

എഐയും സൈബർ സെക്യൂരിറ്റിയും; ICTAK ലോസ് ആൻഡെസ് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകളിൽ അപേക്ഷിക്കാം

0
കൊച്ചി: ഐ ടി രംഗത്ത് ഒരു ജോലി നേടാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളില്‍ നൈപുണ്യം നൽകാനായി ഐസിടി അക്കാദമി ഓഫ് കേരളയും ലോസ് ആൻഡെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയും സഹകരിച്ച്...

Featured

More News