തിരുവനന്തപുരം: ടെക്നോ പാർക്കിലെ 250 കമ്പനികൾ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴിൽ നൽകില്ലെന്ന കർശന തീരുമാനത്തിൽ. കേരളത്തിലെ 250-ലധികം ഐടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജി-ടെക്) ആണ് ലഹരി ഉപയോഗിക്കുന്നവരെ ജോലിക്കായി പരിഗണിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.
ഈ കമ്പനികളിലേക്ക് ജോലിക്ക് അപേക്ഷിക്കുമ്പോൾ അക്കാദമിക്ക് യോഗ്യതകൾക്ക് പുറമെ ഇനി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമായി ഹാജരാക്കേണ്ടി വരും.
ബോധവത്കരണത്തിൻ്റെ സമയം കഴിഞ്ഞെന്നും നടപടി കൈക്കൊള്ളേണ്ട ഘട്ടത്തിലേക്ക് നമ്മള്‍ എത്തിക്കഴിഞ്ഞെന്നും ജി-ടെക് സെക്രട്ടറി വി ശ്രീകുമർ പറഞ്ഞു.