കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഡയറക്ടർമാർ, ഗ്രൂപ്പ് സ്ഥാപനങ്ങൾ, മറ്റുള്ളവർ എന്നിവരുമായി ബന്ധപ്പെട്ട 19.61 കോടി രൂപയുടെ ജംഗമ, സ്ഥാവര സ്വത്തുക്കൾ മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി കഴിഞ്ഞദിവസം കണ്ടുകെട്ടിയിരുന്നു . ഇടത്തരം കുടുംബങ്ങൾക്കായി വിപണനം ചെയ്യുന്ന ഭവന പദ്ധതികളിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നേരിടുന്ന കാർം ഡെവലപ്പർമാർ ഉൾപ്പെട്ടതായിരുന്നു കേസ്.
2023 ഡിസംബറിൽ, ബോളിവുഡ് നടൻ വിവേക് ഒബ്‌റോയി പങ്കാളിയായ കമ്പനി വൻതോതിലുള്ള ഭവന കുംഭകോണം കൈകാര്യം ചെയ്തതിന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര പോലീസിനെ വിമർശിച്ചു എന്ന് വാർത്തയുണ്ടായിരുന്നു . ഷാപൂരിലെ ധാസായി ഗ്രാമത്തിലെ കർം റെസിഡൻസി, ഷാപൂരിലെ കസഗാവിലെ കർം പഞ്ചതത്വെ, പാൽഘറിലെ കെൽവ് റോഡിലെ കർം ബ്രഹ്മാണ്ഡ് എന്നിവയുൾപ്പെടെ കർം ബ്രാൻഡിന് കീഴിലുള്ള ഒന്നിലധികം ഭവന പദ്ധതികളെ വിവേക് ഒബ്‌റോയ് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്നായിരുന്നു വാർത്തകളിൽ പറഞ്ഞിരുന്നത് .
തുടക്കത്തിൽ താങ്ങാനാവുന്ന വിലയിലുള്ള ഭവന പരിഹാരങ്ങൾ എന്ന നിലയിൽ പ്രചരിപ്പിച്ച ഈ പദ്ധതികൾ, വാഗ്ദാനം ചെയ്ത വീടുകൾ ഒരിക്കലും വിതരണം ചെയ്യാത്തതിനാൽ 11,500-ലധികം ജനങ്ങളെ പ്രതിസന്ധിയിലാക്കി.എന്നായിരുന്നു ആരോപണം.
ഇഡിയുടെ ഏറ്റവും പുതിയ നടപടിയെത്തുടർന്ന്, കേസ് വീണ്ടും ശ്രദ്ധ ആകർഷിച്ചു, ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് വീട് വാങ്ങുന്നവർ ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ വിവേക് ഒബ്‌റോയിയുടെ പിആർ കൈകാര്യം ചെയ്യുന്ന പിആർ ആൻഡ് മീഡിയ കമ്മ്യൂണിക്കേഷൻസ് സ്ഥാപനമായ ആർഡന്റ് കമ്പനി ‘നാലിടവുമായി’ ബന്ധപ്പെടുകയും വിവേക് ഒബ്‌റോയിയെ കാർം ഡെവലപ്പേഴ്‌സുമായി വാർത്തകളിൽ തെറ്റായി ബന്ധിപ്പിക്കുകയാണ് എന്നും അറിയിച്ചു .
പ്രസ്തുത, ആരോപണ വിധേയമായ കമ്പനിയുമായി വിവേകിന് സാമ്പത്തിക,മായോ, മറ്റ് സ്ഥാനമാന – പ്രവർത്തന ബന്ധങ്ങളോ ഇല്ലെന്ന് പറഞ്ഞ ഏജൻസി . റിപ്പോർട്ട് വസ്തുതാപരമായി തെറ്റാണെന്നും വാർത്തകൾ വിവേക് ഒബ്‌റോയിയുടെ പ്രശസ്തിക്ക് അനാവശ്യമായ ദോഷം വരുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി .
രാജ്യമാകെ ഈ വാർത്ത തെറ്റായ രീതിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ നിയമപരമായ സഹായം വിവേക് ഒബ്‌റോയ് പരിഗണിക്കുന്നു എന്നും പി ആർ കമ്പനി അറിയിച്ചു.